Thursday, December 20, 2018

Rajesh.VR.
അവധൂത ബ്രാഹ്മണൻ യദു  മഹാരാജാവിനോട്‌ പറയുന്നു ഞാൻ അനേകം ഗുരുക്കന്മാരെ ബുദ്ധി കൊണ്ട് സ്വീകരിച്ചു
ഞാൻ അവരുടെ പ്രവൃത്തികൾ സൂക്ഷിച്ചു നോക്കി , അവരിൽ നിന്ന് ഓരോന്നു പഠിച്ചു ,
ആ ഗുരുക്കാൻ മാര് ആരൊക്കെ യാണെന്ന് പറയാം കേട്ടുകൊൾക .
ഭാഗവതം 11 സ്കന്ദം 7 അദ്യായം32 ശ്ലോകം മുതൽ 9 അദ്യായം32 ശ്ലോകം വരെ
25 ഗുരുക്കൻമാർ - പൂർണ്ണ രൂപം
ഓരോ പ്രാണികളുടെ വ്യാപാരങ്ങൾ സൂക്ഷിച്ചു നോക്കുമ്പോൾ ഓരോ വിധത്തില പരമാർത്ഥ ജ്ഞാനം സിദ്ധിക്കുന്നു.
അതിനാൽ അവയൊക്കെ ഗുരുഭൂതൻമാർ തന്നെ
സർവ്വതിലും വ്യാപിച്ചു നിറഞ്ഞു ഇരിക്കുന്ന വസ്തു ബ്രഹ്മം ആകയാൽ അവയെല്ലാം ആചാര്യൻ മാര് എന്നേ വിചാരിക്കാവു
ഈശാ വാസ്യ മായ ഈ ലോകം സമസ്തവും ഗുരു
വിഷയ സുഖങ്ങളെ ആഗ്രഹിക്കരുത് എന്ന വൈരാഗ്യത്തെ പഠിപ്പിക്കുന്ന ഗുരുനാധാൻ മാർ
സ്വീകരിക്കെണ്ടുന്നത് എന്ത് എന്ന് ധരിപ്പിക്കുന്ന ഗുരുനാധാൻ മാർ
1. ഭൂമി : പർവതങ്ങൾ , വൃക്ഷങ്ങൾ എന്നിവയില നിന്നും : ക്ഷമ : അവൻ എന്നെ ഉപദ്രവിച്ചു എന്ന ദുഖം മനസ്സിൽ ഉണ്ടാകാതിരിക്കുന്നവൻ ധീരൻ. അവരുടെ നേരെ ക്രോധിക്കാതിരിക്കുന്നത് വിദ്വാൻ. അന്ന്യരോട് ക്രോധിക്കാതിരിക്കുന്നത്, ധർമ്മത്തിൽ നിന്ന് തെറ്റാതെ ജീവിക്കുന്നത് ഇവയെല്ലാം പഠിച്ചു. എല്ലാ കർമ്മങ്ങളും അന്യരുടെ ഉപകാരത്തിനു ആയി വരണം എന്നും , നമ്മുടെ പക്കലുള്ളത്‌ അന്ന്യനു ഉപകാരപ്പെടണം എന്നും പഠിച്ചു .
2. വായു : വിഷയ സുഖം കാംഷിക്കരുത് , ദേഹത്തിനു നിലനില്ക്കുന്നതിനു ആവശ്യം ഉള്ളത് മാത്രം സ്വീകരിക്കുക, ആസക്തി രഹിതനും സമ ചിത്തനും ആയി ലോകത്തിൽ സഞ്ചരിക്കാൻ അഭ്യസിച്ചു
ഗന്ധം പുഷ്പതോടാണ് ചേർന്നിരിക്കുന്നത് വായുവിനോടല്ല , താത്കാലികമായി ഗാന്ധ സംഭന്ദിആയി തോന്നും ,
മനുഷ്യ ധർമങ്ങൾ ദേഹത്തിനല്ലാതെ ആത്മാവിനില്ല എന്ന ഉറപ്പോടെ ഇരിക്കാൻ വായുവിൽ നിന്ന് ഞാൻ പഠിച്ചത് , അതിനാൽ ദേഹ ഭ്രാന്തി ഇല്ലാതായി .
3. ആകാശം : ശരീര രൂപേണ പുറത്തും , ജീവ രൂപേണ അകത്തും വ്യാപിച്ചിരിക്കുന്ന ആത്മാവ് ശരീരവും അല്ല ജീവനും അല്ല
ഇവയിൽ നിന്ന് വിലക്ഷണനും സര്വവ്വ വ്യാപിയും ഉള്ളിലും പുറത്തും ഇരിക്കുന്നവനും അസംഗനുമാണ് എന്ന് ആകാശത്തിൽ നിന്ന് പഠിച്ചു .
സർവ്വ വ്യാപിആയ ആത്മാവ് സ്ഥിരജംഗമങ്ങളിൽ വ്യാപിചിരിക്കുന്നതിനാൽ ആത്മാവ് തന്നെ ബ്രഹ്മം എന്നും അതിനാൽ , ദേഹാടികളോട്സംഗവും ഇല്ല, അതുകൊണ്ട് പരിച്ചിന്ന ഭാവവും ഇല്ല, എന്ന് ധരിക്കണം ,
ഞാൻ ദേഹ സംഭന്ധ മില്ലാത്ത ആത്മരൂപം ആയി സഞ്ചരിക്കുന്നു.
4. ജലം : നിർമ്മലമായി ഇരിക്കുന്നവന് ലോകത്തെ പരിശുദ്ധമാക്കാൻ കഴിയും എന്ന് ജലത്തിൽ നിന്ന് പഠിച്ചു. സദുപദേശം ചെയ്തു അജ്ഞാനാദി ദോഷങ്ങളെ നീക്കി പരിശുദ്ധമാക്കി തീർക്കണം എന്നീ ധർമങ്ങൾ ജലത്തിൽ നിന്ന് പഠിച്ചു .
5. അഗ്നി : പിന്നേയ്ക്ക് കരുതാതെ കിട്ടുന്നത് അപ്പപ്പോൾ ഭക്ഷിക്കുവാനും , യാതൊരു വിധ പാപവും ഇല്ലാതെ ഇരിക്കണം എന്നാണ് അഗ്നിയിൽ നിന്ന് പഠിച്ചത് , എപ്പോഴും ആത്മാവിൽ തന്നെ മനസ്സോടു കൂടിയവൻ ആകയാൽ അശുദ്ധി, പാപം ലേശം ഇല്ലാത്തവൻ ആയും ഇരിക്കണം .
ശാന്തി രൂപനായും , പ്രാബ്ധം , സഞ്ചിതം , ആഗാമികം , എന്നീ കര്മ്മങ്ങളെ നശിപ്പിക്കാൻ ശക്തനായും സേവിക്കുന്നവർക്കു മോക്ഷ സാംബ്രാജ്യത്തെ കൊടുക്കുന്നവനും പാപ രഹിതനും ആയി ഇരിക്കുന്നു എന്ന് അഗ്നിയിൽ നിന്ന് പഠിച്ചു.
ജീവികളുടെ ശരീരത്തിൽ പ്രവേശിച്ച് ആ ജീവിയുടെ രൂപത്തിൽ കാണപ്പെടുന്ന ഞാൻ ആത്മാവായി പ്രകാശിക്കുന്നു എന്നും , അഗ്നിയിൽ നിന്ന് പഠിച്ചു
എണ്ണയും തിരിയും തീരുമ്പോൾ അഗ്നി അണയുന്നു , പക്ഷെ അഗ്നി അവിടെ ഉണ്ട് തീർന്നത് എണ്ണയും തിരിയും ആണ് . അതുപോലെ തന്നെ ആത്മ സംഭന്തി ആയ ദേഹവും ഇല്ലാതായാൽ ആത്മാവ് ഇല്ലാതാകുന്നില്ല എന്ന് പഠിച്ചു , കൂടാതെ നിമിഷം തോറും പുതിയ ഭാഗങ്ങൾ ചേർന്നും , പഴയ ഭാഗങ്ങൾ നശിച്ചും കൊണ്ടിരിക്കുന്നു എന്നും .
6. ചന്ദ്രൻ : മരണം വരെ യുള്ള വൃദ്ധി ക്ഷയങ്ങൽ , എല്ലാറ്റിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന കാലം നിമിത്തം ഉണ്ടാകുന്നു , അത് ദേഹത്തിന് ആണ് ആത്മവിനല്ല
ചന്ദ്രൻ എപ്പോഴും ഒരേ ഗോളാകൃതിയിൽ ഇരിക്കുന്നു എങ്കിലും കലകൾ ചിലപ്പോൾ ക്ഷയിച്ചും, ചിലപ്പോൾ വർദ്ധിച്ചും വരുന്നത് പോലെ ,
ജന്മം മുതലായത് ഒന്നും ആത്മാവിനില്ല , ദേഹ ധർമ്മങ്ങൾ ആണ് അങ്ങിനെ തോന്നുന്നത് എന്ന് ചന്ദ്രനിൽ നിന്ന് അഭ്യസിച്ചു
7. സൂര്യൻ : സൂര്യൻ നിമിത്തം ജലം നീരാവി ആകുന്നു , മഴായി ജലം വർഷിക്കുന്നു , എങ്കിലും ജലത്തെ ഗ്രഹിച്ചവൻ , വിട്ടുകൊടുതവാൻ എന്നാ ഭാവം സൂര്യനു ഇല്ല , അതുപോലെ ജ്ഞാനം സ്വീകരിക്കയും ഉപദേശിക്കയും ചെയ്യണം , ഞാൻ വാങ്ങിയവൻ , കൊടുത്തവൻ എന്ന അഭിമാനം ലേശവും ഉണ്ടായിരിക്കരുത് എന്ന് പഠിച്ചു .
ഓരോ ജലാശയങ്ങളിലും പലതായി ദർശിക്കുന്ന സൂര്യൻ ഒന്ന് എന്നപോലെ, ഓരോ ജീവൻ മാരിലും ആത്മാവായി വിളങ്ങുന്ന പരമേശ്വരൻ ദേഹ ഹീനൻ ആയി സർവാത്മാവ് ആയി ഇരിക്കുന്നു എന്ന് പഠിച്ചു
ആത്മാവ് ഏകനും , സകലത്തിലും പരി പൂർണ്ണ രൂപനായി വിളങ്ങുന്നു
8. കപോത പക്ഷി (പ്രാവ്) : ഒന്നിൻ മേലും അധികം സ്നേഹം വെയ്ക്കുകയോ ചേർച്ചയോടെ ഇരിക്കുകയോ ചെയ്യുന്നത് ദുഖം ആയി ഭവിക്കും എന്ന് പഠിച്ചു.
കുഞ്ഞുങ്ങൾ വലയിൽ ആയി എന്ന് കണ്ടു അതിനെ രക്ഷിക്കാൻ അമ്മയും വലയിൽ അകപ്പെടും , ഇണ വലയിലായി എന്ന് കണ്ടു ഇണയെ രക്ഷിക്കാൻ ആണ്‍ പ്രാവും വലയിൽ പെടുന്നു , മമത്വം , ആസക്തി ഇവ സര്വ്വ നാശം വരുത്തും എന്ന് കപോതം ഗുരു ആയി ഭവിച്ചു.
9. അജഗരം (പെരുമ്പാമ്പ്‌) : കർമ്മാനുസരണം വന്നു ചേരുന്നത് അനുഭവിക്കുക എന്നല്ലാതെ ഇന്ദ്രിയ സുഖത്തിന്നായി ആയുസ്സ് നശിപ്പിക്കുന്നത് ഉചിതം അല്ല എന്ന് ഭോധ്യമായി , ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താൻ അധ്വാനിക്കരുത് എന്ന് പഠിച്ചു ,
അജഗരം എന്ന പമ്പ് അടുത്ത് വരുന്ന ഇരയെ മാത്രം ഭക്ഷിക്കുന്നു , ഭക്ഷണം ഇല്ലാതിരിക്കുന്ന സമയത്ത് അത് മൂലമുള്ള ദുഖം ആ ദുഖത്തെ ഭക്ഷണം ആയി സ്വീകരിക്കുക അതാണ് അതിൻറെ ധർമ്മം .
10. സമുദ്രം : സമുദ്രത്തിലെ ജലം തെളിഞ്ഞതും ആഴം ഏറിയതും നിശ്ചലവും ആണ് , ഇറങ്ങി സഞ്ചരിക്കാനോ , ആഴം അറിയാനോ , ഉള്ളിൽ എന്തെങ്കിലും ഉണ്ടെന്നു നിശ്ചയിക്കാനോ ആർക്കും സാധ്യമല്ല, അതുപോലെ അന്തരംഗം അറിയാൻ ആർക്കും കഴിയാതെ ഇരിക്കണം
വർഷ കാലത്തും , വേനൽ കാലത്തും സമുദ്രത്തിന്റെ പൂർണാവസ്ഥ ഒരുപോലെ ഇരിക്കുന്നു . അത് പോലെ ഐശ്വര്യങ്ങൾ ഉണ്ടെങ്കിലും, ഇല്ലങ്കിലും , എപ്പോഴും ഒരേ നിലയിൽ ഈശ്വര ധ്യാന തത്പരൻ ആയിരിക്കണം . എന്ന് സമുദ്രത്തിൽ നിന്ന് പഠിച്ചു.
11. പാറ്റ : ഇന്ദ്രിയങ്ങളെ കീഴടക്കാതെ മായയിൽ എന്നപോലെ , പുരുഷൻ സ്ത്രീയിൽ മോഹിക്കപ്പെട്ടു പോകുന്നു , ധനം , വസ്ത്രം, ഇവയെ സമ്പാദിക്കാൻ അദ്വാനിച്ച്‌ ജീവിത കാലം കഴിച്ചു കൂട്ടുന്നു , ഇയാം പാറ്റ പോലെ ഇവയിൽ മോഹിച്ചു നശിക്കരുത് എന്ന് പഠിച്ചു.
12. വണ്ട്‌ : പൂവിൽ നിന്ന് തേൻ , തനിക്കു വേണ്ടുന്നതായ ഭക്ഷണം , ഓരോ ഓരോ പൂവിൽ നിന്നും അൽപ്പാൽപ്പം എടുത്തു ഒന്നിലും ആസക്തി വെയ്ക്കാതെ , ഏതിങ്കിലും ഒരു പൂവിനെ മാത്രം ഇഷ്ട പ്പെട്ടു അധികസമയം അതിൽ ഇരിക്കുന്നില്ല അങ്ങിനെ , ശരീരത്തെ നിലനിർത്തെണ്ടുന്ന വിധം മനസ്സിലാകി , വലിയ പുഷ്പം ആയാലും ചെറിയ പുഷ്പം ആയാലും വേണ്ടുന്നതിനെ മാത്രം എടുക്കുന്നു .
അതുപോലെ വിവേകിയും വലുതും ചെറുതും ആയ ശാസ്ത്രങ്ങളിൽ നിന്ന് സാരം മാത്രം സ്വീകരക്കണം എന്ന് പഠിച്ചു
പുഷ്പങ്ങളിൽ നിന്ന് തേൻ എടുത്തു ശേഘരിച്ചു വയ്ക്കുന്ന തേൻ ഈച്ച , അവയെ തേൻ ശേഖരിക്കുന്നവർ കൊല്ലുന്നു , അവ ശേഖരിച്ച തേൻ കവർന്നു കൊണ്ട് പോകുന്നു.
13. ആന : വലിയ ശരീരത്തിലെ ത്വക്ക് ഇന്ദ്രിയം, ആഇന്ദ്രിയതിന്റെ കേന്ദ്രം ജനനെന്ദ്രിയവും , മൈധുനത്തിൽ അത്യാസക്തി ഉള്ള ആന യെ പിടി ആനയുടെ രൂപം നിർമ്മിച്ച്‌ ആനയെ ആകർഷിച്ചു കുഴി ഉണ്ടാക്കി മൂടി അതിനെ അതിൽ പെടുത്തുന്നു . അതുപോലെ തന്നെ പിടി ആനയുമായി ചേരുമ്പോൾ മറ്റു ശക്തരായ കൊമ്പൻ ആനകൾ അവയെ ആക്രമിച്ചു കൊല്ലുന്നു
തന്നെ നശിപ്പിക്കാൻ കാരണം ആയേക്കാവുന്ന ആസക്തികളെ തിരിച്ചറിഞ്ഞു അവയെ ഒഴിവാക്കണം എന്ന് പഠിച്ചു
14. തേൻ എടുക്കുന്നവൻ : ആർക്കും കൊടുക്കാതെയും താൻ അനുഭവിക്കാതെയും ലുബ്ധൻ സൂക്ഷിച്ചു വയ്ക്കുന്ന മുതൽ വേറൊരുവന് അനുഭവിക്കാൻ ഉള്ളതായി വരും എന്ന് ഇവനിൽ നിന്ന് പഠിച്ചു .
സന്യാസിക്കു ഗൃഹസ്ഥൻ ശേഖരിച്ച അന്നം ലഭിക്കുമെന്നും പഠിച്ചു
15. മാൻ : ശ്രോത്ര ഇന്ദ്രിയം (ചെവി) ശക്തവും ശബ്ദത്തിൽ ആകൃഷ്ടം ആയ മൃഗത്തിനെ സംഗീതം കേൾപ്പിച്ചു മോഹിപ്പിച്ചു വലവിരിച്ചു കുടുക്കുന്നു അതിനെ കൊന്നു തിന്നുന്നു
സത്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്ന , ഭഗവത് സ്മരണയെ ഹനിക്കുന്ന സംഗീതാതികൾ , രാഗാതി വൃത്തികളെ ജനിപ്പിക്കുന്ന , വർധിപ്പിക്കുന്ന തു കേൾക്കരുത്‌ എന്നു അത് ഒഴിവാക്കണം എന്ന് പഠിപ്പിച്ചു
16. മത്സ്യം : ചൂണ്ടയിൽ കോർത്ത ഇര ആഗ്രഹിച്ചു അതിൽ പെടുന്നു , നാവിന്റെ തൃപ്ത്തിക്ക് , രസമുള്ള പദാർഥങ്ങളിൽ ആക്രുഷ്ടൻ ആയി അവിവേകി നശിക്കുന്നു , ഭക്ഷണം നിയന്ത്രിച്ചാൽ മറ്റു ഇന്ദ്രിയങ്ങളെയും ജയിക്കാം , ഇന്ദ്രിയ വിജയത്തിന് മത്സ്യ മാംസാദികൾ തുടങ്ങിയ ആഹാരങ്ങൾ വിദ്വാൻ മാർ ഉപേക്ഷിക്കുന്നത് പോലെ.
മറ്റ്ന്ദ്രിയങ്ങളെ ജയിച്ചാലും നാവിനെ ജയിക്കത്തവൻ ജിതെന്ദ്രിയനല്ല .
17. പിങ്കള എന്ന സ്ത്രീ : വൈരാഗ്യം നിമിത്തം വിജ്ഞാനം ഉണ്ടാകും , മമത നശിക്കും ,: - ഒരിക്കലും പിരിയാത്ത അന്തര്യാമി രൂപേണ ഒന്നിചു എപ്പോഴും രമിക്കുന്ന പരമാനന്ത സ്വരൂപൻ എന്നേ ആനന്തത്തിൽ മുക്കുന്നവനും , സകല ഐശ്വര്യത്തെയും നൽകുന്നവനും , ഹൃദയത്തിൽ വസിക്കുന്നവനും , ആയ ഭഗവാനെ കാണാതെ , വിട്ടുപോകുന്ന പുരുഷന്മാരെ ധാരാളം പ്രാപിക്കാൻ ഞാൻ ആഗ്രഹിച്ചല്ലോ , അവരുടെ ധനം മോഹിച്ചല്ലോ എന്ന് , അതിയായി ദുഖിച്ചു , മല , മൂത്ര, വിയർപ്പു തുടങ്ങിയ അശുദ്ധ പദാർഥങ്ങൾ ഒഴുകി നടക്കുന്ന, നവ ദ്വാരങ്ങളിലുള്ള, പ്രവേശന മാർഗങ്ങൾ , അങ്ങിനെ യുള്ള നശിച്ചു പോകുന്ന ദേഹത്തെ മനോഹരം എന്ന് കരുതി അതോടൊപ്പം ചേർന്ന് രമിക്കാൻ ഞാൻ ആഗ്രഹിച്ചല്ലോ എന്ന് കരുതി പാശ്ചാ തപിച്ചു.
ചൈതന്യ മൂർത്തി ആയ ഭഗവാൻ പരമാത്മാവ്‌ ഈ ദേഹത്തിൽ ഇല്ലെങ്കിൽ പിന്നെ ഈ ശരീരം ആരെങ്കിലും പ്രാപിക്കാൻ ആഗ്രഹിക്കുമോ , ഞാനും എന്റെ ഹൃദയ വാസി ആയ പരമാത്മാവിനോട് കൂടി ആനന്ദിക്കുന്നതല്ലെ ഉചിതം എന്ന് ചിന്തിച്ചു , ഭഗവത് കാരുണ്യം നിമിത്തം വൈരാഗ്യം വും തന്മൂലം വിജ്ഞാനവും പ്രപ്ത്മായി , മനശുദ്ധി ലഭിച്ചിരിക്കുന്നു .
അവളിൽനിന്നും ശ്രേഷ്ഠ മായ കാര്യം ഞാൻ പഠിച്ചു .
18. കുരര പക്ഷി : മാംസം കൈവശം വച്ച് ഭക്ഷിക്കുന്ന പക്ഷിയെ മറ്റു ബലിഷ്ട രായ പക്ഷികള ആക്രമിക്കുന്നു , അപ്പോൾ അതു മാംസം ഉപേക്ഷിച്ചു , കൈവശം ഉള്ള മാംസം വിട്ടുകൊടുത്തു , അതിൽ നിന്നും കൈവശം സൂക്ഷിക്കുന്നത് ഉപദ്രവത്തിനു കാരണം ആകും എന്ന് പഠിച്ചു.
19. കൊച്ചു കുട്ടി (ബാല്യത്തിൽ) : വിശന്നു കരയുന്ന കുട്ടി മറ്റെന്തു ലഭിച്ചാലും , ആരൊക്കെ സമീപിച്ചാലും , മാതാവിനെ പ്രപ്തമാകാൻ ആഗ്രഹിക്കുന്നു , അപ്പോൾ മാത്രം ശാന്തമാകുന്നു ആ കുട്ടിയുടെ മനസ്സ് , എന്നപോലെ ഭഗവാനെ പ്രാപ്തമാക്കാനും അതെ പോലെ ആവണം , മാന അപമാനങ്ങൾ കുട്ടിക്ക് ഇല്ലാത്തതുപോലെ, ആരും കളിയ്ക്കാൻ കൂട്ടില്ലങ്കിലും തനിയെ കളിക്കുന്നതുപോലെ , ഈ ലോകത്തിൽ സഞ്ചരിക്കണം എന്ന് പഠിച്ചു , ആത്മ വിചാരം മ്മത്രമേ ഉണ്ടാകുവാൻ പാടുള്ളൂ അത് പ്രാപ്തമാക്കാൻ തത്പര്യം ഉണ്ടാകണം എന്നും പഠിച്ചു , വിഷയ ചിന്തകള്ക്ക് അവകാശം ഇല്ല എന്ന് പഠിച്ചു .
20. കന്യക : അവൾ ജോലി ചെയ്യുമ്പോൾ വീട്ടിൽ വരുന്ന അധിതികൾ വളകളുടെ കൂട്ടി മുട്ടുന്ന ശബ്ദം കേൾക്കാതെ വളകൾ ഉപേക്ഷിച്ചു . രാഗാതികളെ ജയിക്കുവാൻ ഇറങ്ങിയവൻ ഒരുമിച്ചു താമസിച്ചാൽ , പലതരം കലഹം, അധിക സംഭാഷണം , ഇവമൂലം മനശാന്തി നഷ്ടപ്പെടുവാൻ കാരണം ആകും എന്ന് ഭോധിച്ചു .
ഏകനായി , മനസ്സിലെ ചിന്തകളെയും ഇല്ലാതെ ഏകനായി ഇരിക്കുന്ന നിമിത്തം ശാന്തി ലഭിക്കും എന്ന് പഠിച്ചു .
21. ശരം ഉണ്ടാക്കുന്നവൻ : ശരം ഉണ്ടാക്കുന്നവൻ അതീവ ശ്രദ്ധയോടെ ജോലി ചെയ്യുക മൂലം, അവന് സമീപത്തു കൂടി രാജവിന്റെ ഖോഷ യാത്ര കടന്നു പോയത് അവൻ അറിഞ്ഞിരുന്നില്ല , മനസ്സിനെ ഒന്നില തന്നെ നിർത്തിയാൽ മറ്റൊന്നും അറിയുകയില്ല എന്ന് അവനിൽ നിന്ന് ഞാൻ പഠിച്ചു . അതീവ ശ്രദ്ധ ഞാൻ പഠിച്ചു.
ഇപ്രകാരം പരമാത്മ സ്വരൂപത്തിൽ മനസ്സ് നിർത്തുകഎങ്കിൽ , ഉള്ളെന്നും , പുരമെന്നും ഉള്ള ഭേദ ഭാവന ഇല്ലാതെ ആകുന്നു , എങ്ങും വ്യാപിച്ചിരിക്കുന്ന താൻ മാത്രം ആകുന്നു , മറ്റൊന്നും കാണുകയോ കേള്ക്കുകയോ ചെയ്യുന്നില്ല , ഇത് ഞാൻ അവനിൽ നിന്ന് പ്രാപ്തമാക്കി .
22. സർപ്പം : മറ്റുള്ളവരുമായി ചേർന്ന് ഇരിക്കുന്നത് നന്നല്ലെന്നു , കുമാരിയും സർപ്പവും പഠിപ്പിച്ചു . ഇരിക്കാൻ സ്വന്തമായ സ്ഥലം വേണ്ട എന്നും, സഹായത്തിനായി ആരെയും ഒരുമിച്ചു ചെർക്കെണ്ട എന്നും, ശബ്ദം ഉണ്ടാക്കാതെ സഞ്ചരിക്കാനും ,
ആചാരാദികൾ കൊണ്ട് തൻറെ വൈഭവം പുറത്തു കാട്ടരുത് എന്നും
സ്വസ്വരൂപത്തിൽ നിന്ന് തെറ്റരുത് എന്നും
മിതമായി സംസാരിക്കണം എന്നും ഞാൻ സർപ്പത്തിൽ നിന്നും , കുമാരിയിൽ നിന്നും പഠിച്ചു
23. എട്ടുകാലി : അന്യമായി യാതൊരു സഹായവും സാധനവും ആവശ്യ പ്പെടാതെ നിലനിൽക്കുന്ന ഈശ്വരനിൽ നിന്ന് ലോകം ഉണ്ടായി നശിക്കുന്നു എന്ന് പഠിച്ചു , ഈശ്വര ശക്തി "കാര്യ" രൂപത്തിൽ പ്രകാശിക്കുമ്പോൾ അതിനെ പ്രകൃതി എന്ന് പറയും . ഈ പ്രകൃതിയിൽ നിന്ന് പ്രപഞ്ച ഉൽപ്പതിക്കു വേണ്ടുന്നത് എന്തും ഉണ്ടാകുന്നു. അങ്ങിനെ ഉണ്ടായി സംഹരികുന്നത് ഈശ്വര ലീല മാത്രം ആകുന്നു.
ലോക സൃഷ്ടിക്കു സാധനങ്ങളായി ഭവിച്ച ഭൂതങ്ങളുടെ ഉത്ഭവത്തിനു കാരണം ആയ സത്വാദി ഗുണങ്ങൾ ഒന്നിന് ഒന്ന് അധികരിക്കാതെ സമാവസ്ഥയിൽ ഇരിക്കുമ്പോൾ അതിനു പ്രധാനം എന്ന് പേർ , ഇതിനെ ഉപാധി ആയി സ്വീകരിച്ചു പ്രകാശിക്കുന്നവൻ പുരുഷൻ.
ക്രിയ ശക്തി പ്രധാനം ആയി ഇരിക്കുന്ന മഹത് തത്വത്തിൽ നിന്നും
* അഹങ്കാരവും ,
* ക്രമേണ സകല ഭൂതങ്ങളും,
* സകല ലോകങ്ങളും ,
* ബ്രഹ്മാണ്ടങ്ങളും ഉണ്ടാകുന്നു .
* ഇങ്ങനെ ജീവന്മാർക്കു ശരീരങ്ങളും ഉണ്ടാകുന്നു
ഈ ശരീരത്തിൽ ഇരുന്നു സുഖ ദുഃഖങ്ങൾ അനുഭവിച്ചു ഈ ശരീരത്തെ ഉപേക്ഷിച്ചു പിന്നെയും ഈ വിധം ആവർത്തിക്കുന്ന സംസാരത്തെ ജീവൻ പ്രാപിക്കുന്നു
ഈ പ്രാണന്റെ ചലനത്തിനാണ് ക്രീയ എന്ന് പേര് , ഈ ക്രിയയിൽ സകല ലോകവും കൊർക്കപ്പെട്ടിരിക്കുന്നു , അതുകൊണ്ട് സൂത്രം എന്ന് പേർ ഉണ്ടായി
വായു ആകുന്ന സൂത്രം കൊണ്ട് ഈ ലോകവും പരലോകവും സർവ്വ ഭൂതങ്ങളും കൊർക്കപ്പെട്ടിരിക്കുന്നു
തന്നിൽ നിന്ന് ഉണ്ടാകുന്ന നൂലുകൊണ്ട് വലയുണ്ടാക്കി വലയുടെ പണി പൂർത്തി ആയി കഴിഞ്ഞാൽ അതിനുള്ളിൽ തന്നെ ഇരുന്നു ആഹാര സംബാതനം നടത്തുന്നു , പിന്നീടു നൂലിനെ തൻറെ ഉള്ളില പ്രവേശിപ്പിച്ചു താൻ മാത്രമായും ഇരിക്കുന്നു
ഇപ്രകാരം സൃഷ്ടി സ്ഥിതി സംഹാരങ്ങൾ മഹേശ്വരാൻ പ്രവർത്തിക്കുന്നു എന്ന് ഈ ചെറിയ പ്രാനിയിൽ നിന്ന് പഠിച്ചു .
24. വേട്ടാളൻ എന്ന പ്രാണി : ഏതൊന്നിൽ മനസ്സ് പരിപൂർണ്ണ സ്ഥിതി കൈവരിക്കുന്നുവോ അതിന്റെ സ്വരൂപത്തെ മനസ്സ് അങ്ങീകരിക്കും.
വെട്ടലാൻ എന്നാ പ്രാണി ഒരു പുഴുവിനെ പിടിച്ച് താൻ ഇരിക്കുന്ന ദ്വാരത്തിൽ കൊണ്ട് വയ്ക്കുന്നു .
ദ്വാരത്തിന്റെ മുൻപിൽ സ്വയം പറന്നു നിന്ന് പുഴുവിനെ നോക്കി ഒരു ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് പുഴുവിന്റെ നേരെ ഊതുന്നു
പുഴു വേട്ടാളൻ എന്ന പ്രാണിയെ ഭയത്തോടെ നോക്കി ഇരിക്കുന്നു , പുഴുവിന്റെ മുഴുവൻ ശ്രദ്ധയും വെട്ടളനിൽ നിൽക്കുന്നു , അല്ലങ്കിൽ വേട്ടാളൻ നിർത്തുന്നു .
ഇങ്ങനെ അൽപ്പ ദിവസം കഴിയുമ്പോൾ ഈ പുഴുവിൻറെ രൂപം വേട്ടാളന്റെ രൂപം ആയി പരിണമിക്കുന്നു .
ഒരു പുഴുവിന് തൻറെ മനോ വിചാരം കൊണ്ട് അതിന്റെ സ്വരൂപം മറ്റൊരു പ്രാണിയുടെ രൂപം ആയി പരിണമിക്കാൻ സാദിക്കുമെങ്കിൽ
ഒരു പ്രാണിക്കു തൻറെ മനസ്സിന്റെ പൂർണ്ണ ശ്രദ്ധ കൊണ്ട് മറ്റൊരു പ്രാണിയെ തന്റെ രൂപത്തിലേക്ക് ആക്കാൻ സാധിക്കുമെങ്കിൽ
അങ്ങിനെ എങ്കിൽ ഈശ്വര ദ്യനത്തോടെ കാലം കഴിക്കുന്ന ഒരുവന്ന് ആ ദേഹ നാശ അനന്തരം എങ്കിലും ഈശ്വരത്വം സിദ്ധിക്കും എന്ന് വെട്ടലനിൽ നിന്ന് പഠിച്ചു .
25. സ്വന്തം ശരീരം : വിഷയ വൈരാഗ്യവും നിത്യ, അനിത്യ, വസ്തു വിവേകവും അഭ്യസിക്കാനുള്ള ഉത്തമ സഹായി ആയി എന്റെ ശരീരം എനിക്ക് ഗുരു ആകുന്നു . ദേഹം വളരുന്നതും നശിക്കുന്നതും ഓരോ വിധം ദുഖങ്ങൾ ഉണ്ടാകുന്നതും പ്രത്യക്ഷമായി അറിയാൻ കഴിയുന്നു . നശിക്കുന്ന ദേഹത്തിൽ സ്നേഹം വയ്ക്കാൻ അവകാശം ഇല്ല എന്നും ഉപദേശിക്കുന്ന ശരീരം വൈരാഗ്യം പഠിപ്പിച്ച ഗുരു ആയി.
തത്വ ചിന്തയാൽ വിവേകം ഉണ്ടാകുവാനും ശരീരം കാരണമായി , ശരീരം മരണ ശേഷം പുഴു പ്രാണികൾ കഴുകാൻ മാര് ഭക്ഷിക്കുന്നതാകയാൽ ശരീരം മറ്റുള്ള പ്രാണികൾക്കു അവകാശ പ്പെട്ടതാണ് എന്റെ അല്ല എന്ന് ഈ ശരീരത്തിൽ ആസക്തി കൂടാതെ ഞാൻ സഞ്ചരിക്കാൻ പഠിച്ചു.

No comments: