എന്റെ എല്ലാ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ആരംഭിക്കുന്നത്, ഞാന്‍, ജനിച്ചു വളര്ന്ന വന്നേരിനാ ടില് നിന്നാണ്. പക്ഷേ ,അവ അവിടെത്തന്നെ അവസാ നിക്കുന്നില്ല. വിജ്ഞാനത്തിന്റെ അമൂല്യശേഖരങ്ങള് ലോകത്തിന് നല്കിയ അനേകം മഹാമനീഷികള് നടന്നുപോയ വൈജ്ഞാനികഭൂമികളുടെ പഴയ പുതുമണ്ണിലൂടെ ഞാനും പിച്ചവെച്ചുനടക്കാന് ശ്രമിക്കുക മാത്രമാണ്., ഈ ആന്തരികയാത്ര എവി ടേക്കാണ് എന്നെ കൂട്ടിക്കൊണ്ടു പോയത് ?
ഏഴു കടലുകള്, ഏഴു സിന്ധുക്കള് സംഗമിക്കുന്ന സപ്തസൈന്ധവനാട്.
വേദവേദാന്തോപനിഷത്തുകളുടെ ഒരു സുധാസിന്ധു !
ജ്യോതിശ്ശാസ്ത്രത്തിന്റെ ഒരു പ്രകാശസിന്ധു !
സംഗീതരസനയുടെ ഒരു നാദലയസിന്ധു !
കാവ്യനാടകാലങ്കാരാദിസാഹിതിയുടെ ഒരു രസസിന്ധു !
ആയുര് വേദത്തിന്റെ കാരുണ്യസിന്ധു !
യോഗദര്ശനങ്ങളുടെ, ധര്മ്മശാസ്ത്രത്തിന്റെ സുവര്ണ്ണ പത്മസിന്ധു...!
സംസാരകര്മ്മസിന്ധു ..! നിര്വ്വാ ണ ബ്രഹ്മസിന്ധു. !
ഏഴു കടലും ചേരുന്ന മഹാപ്രലയസിന്ധുവില് കരകാണാതെ ഒഴുകി നടക്കുന്ന മനസ്സിനും ബുദ്ധിക്കും , സദാ താങ്ങായി ഒരു ആലിലയുണ്ട്, എനിക്ക്. അതില് , നിശ്ചിന്തം , നിസ്സംഗം, കൈകാലു കുടഞ്ഞ് രസാനുഭവം നുകര്ന്ന്, ഒഴുകുന്നു ഞാനെന്ന ബിന്ദു. ! ഈ വാര്ദ്ധക്യത്തിലും !
ഈ അനുഭവത്തിന്, ഈ ജന്മത്തിന്, ഇതില് ഭാഗഭാക്കായ എല്ലാ ചരാചരങ്ങള്ക്കും , ഗുരുപവനപുരേശ്വരനാമത്തില് നന്ദി, നമസ്കാരം. 🙏
Suvarna

No comments:
Post a Comment