‘യജുര്‍വേദതരോഃ ശാഖാഃ
സപ്തവിംശന്മഹാമുനിഃ
വൈശംപായനനാമാസൌ
വ്യാസശിഷ്യശ്ചകാര ഹ’ (വിഷ്ണുപുഃ അംഃ 3. അഃ 5)
വ്യാസരുടെ ശിഷ്യനായ വൈശംപായനമഹാമുനി യജുര്‍വേദത്തില്‍, – ഇരുപത്തേഴു ശാഖകളെ ഉണ്ടാക്കിയെന്നു പറഞ്ഞിരിക്കുന്നു.
ഛാന്ദോഗ്യോപനിഷത്, 7-ാമദ്ധ്യായ പ്രാരംഭത്തില്‍- ‘അധീഹി ഭഗവ ഇതിഹോപസസാദ സനത്കുമാരം നാരദഃ; തം ഹോവാച യദ്വേത്ഥ തേന മോപസീത തതസ്ത ഊര്‍ദ്ധ്വം വക്ഷ്യാമീതി സ ഹോവാച ഋഗ്വേദം ഭഗവോfധ്യേമി യജുര്‍വ്വേദം സാമവേദമാഥര്‍വ്വണം ചതുര്‍ത്ഥം…’
ശ്രീനാരദന്‍ സനല്‍കുമാരനെ ശരണം പ്രാപിച്ചു, തന്നെ അധ്യയനം ചെയ്യിക്കേണമെന്നപേക്ഷിച്ചപ്പോള്‍ സനല്കുമാരന്: ‘നീ ഇതുവരെ അധ്യയനം ചെയ്തിരിക്കുന്നതിനെപ്പറ്റി പറയുന്നുവെങ്കില്‍ അതിനുമേല്‍ വേണ്ടതു പഠിപ്പിക്കാം’ എന്നു സമാധാനം പറഞ്ഞു. ഉടനെ നാരദന്; ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം ഈ നാലും അധ്യയനം ചെയ്തിട്ടുണ്ട് എന്നറിയിച്ചു. അതിന്റെ ശേഷം സനല്കുമാരന് മേല്‍കണ്ട ഏഴാമധ്യായത്തിലുള്ള മറ്റേ ഭാഗങ്ങളെ ഉപദേശിച്ചു എന്നു പറഞ്ഞിരിക്കുന്നു. ഇതിനാല്‍ അക്കാലത്തുള്ള നാലു വേദങ്ങളും നാരദര്‍ക്ക് അറിയാമായിരുന്നു എന്നും അതില്പെടാതിരുന്ന ഈ ഭാഗത്തെ സനല്കുമാരന് നിര്‍മ്മിച്ചു എന്നും വരുന്നു. ഇപ്രകാരം പലകാലങ്ങളിലായിട്ടു വേദങ്ങളുടെ പല ഭാഗങ്ങള്‍ പലരാല്‍ ഉണ്ടാക്കപ്പെട്ടു എന്നു കാണുന്നു...
chattampswamiji
No comments:
Post a Comment