ഞാന്‍ പ്രസാദിച്ച്, നിന്നെ അനുഗ്രഹിക്കാന്‍ വേണ്ടിയാണ് ഈ വിശ്വരൂപം കാട്ടിത്തന്നത്. ഈ രൂപം കോടി സൂര്യന്മാരുടെ പ്രകാശം പരത്തുന്നതും, അന്തം-അവസാനം-ഇല്ലാത്തതും, എല്ലാത്തിന്റെയും ആദിയില്‍ തന്നെയുള്ളതും വിശ്വമയവും ആകുന്ന എന്റെ ആത്മപ്രഭാവംകൊണ്ട് ഞാന്‍ കാട്ടിത്തന്നു. നിനക്ക്-എന്റെ സുഹൃത്തായ നിനക്കുമാത്രമേ ഈ വിശ്വരൂപം കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അതു നീ എന്റെ ഭക്തനായതുകൊണ്ടുമാത്രം. നിനക്ക് ആ രൂപം കാട്ടുമ്പോള്‍ ആ വിശ്വരൂപം സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളില്‍ വാഴുന്ന എന്റെ ഭക്തന്മാര്‍ക്കും കാണാന്‍ കഴിഞ്ഞു. ഞാന്‍ കൗരവസഭയില്‍ സന്ധി സംഭാഷണത്തിന് പോയപ്പോള്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ചിരുന്നു. ആ രൂപം ദുര്യോധനാദി ദുഷ്ടന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഭീഷ്മന്‍, ദ്രോണന്‍, വിദുരന്‍ തുടങ്ങിയ ഏതാനും പേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. എന്റെ സത്യസങ്കല്‍പത്വം തുടങ്ങിയ ശക്തികള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെ കാട്ടിത്തന്നത്. നീ വിഷമിക്കേണ്ട!
എന്റെ പ്രസാദംകൊണ്ട് മാത്രമാണ് നിനക്ക് വിശ്വരൂപം കാണാന്‍ കഴിഞ്ഞത് (11-48)
ഞാന്‍ പ്രസാദിച്ചതുകൊണ്ട് മാത്രമാണ് നിനിക്കു എന്റെ വിശ്വരൂപം ദര്‍ശിക്കാന്‍ സാധിച്ചത്. ഞാന്‍ പ്രസാദിക്കാന്‍ കാരണം നീ എന്റെ ഉറ്റ സുഹൃത്തായതുകൊണ്ടും എന്റെ ഭക്തനായതുകൊണ്ടും മാത്രമാണ്. വേറെ ഒന്നുംകൊണ്ടല്ല. നീ ഇപ്പോള്‍ കൃതാര്‍ത്ഥനായിരിക്കുന്നു.
ഈ മനുഷ്യലോകത്തില്‍ നാലുവേദങ്ങളും ഗുരുമുഖത്തില്‍നിന്ന ് അക്ഷരങ്ങള്‍ തെറ്റാതെയും സ്വരം പിഴക്കാതെയും അധ്യയനം ചെയ്തവരുണ്ടായേക്കാം. മീമാംസ; കല്‍പ സൂത്രം മുതലായവയില്‍നിന്ന് യജ്ഞങ്ങളുടെ മന്ത്രങ്ങള്‍, ദേവതകള്‍, പ്രയോഗങ്ങള്‍ ഇവ ഉള്‍ക്കൊള്ളുന്ന വേദാര്‍ത്ഥവും പഠിച്ചവരുണ്ടായേക്കാം. സ്വര്‍ണം, ഭൂമി, ഗോക്കള്‍ തുടങ്ങിയവ. യോഗ്യതയുള്ള പാത്രങ്ങളില്‍ ദാനം ചെയ്യുന്നവരുണ്ടായേക്കാം. അഗ്നിഹോത്രം മുതലായ വേദപ്രതിപാദിത കര്‍മ്മങ്ങള്‍ ചെയ്യുന്നവരുണ്ടായേക്കാം. ദേഹത്തെയും ഇന്ദ്രിയങ്ങളെയും ശോഷിപ്പിക്കുന്ന ഉഗ്രവ്രതങ്ങള്‍-തപസ്സുകള്‍-ചെയ്യുന്നവര്‍ ഉണ്ടായേക്കാം. പക്ഷേ, എന്റെ അനുഗ്രഹം നേടാന്‍ കഴിയാത്ത ഒരാള്‍ക്കുപോലും എന്റെ വിശ്വരൂപം കാണാന്‍ സാധിക്കുകയില്ല. എന്റെ പ്രസാദത്തിന് പാത്രീഭൂതനായി നിന്നെപ്പോലെയുള്ള ഒരാള്‍ക്കുമാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
ഈ ശ്ലോകത്തില്‍ വേദാധ്യയനംകൊണ്ട് കാണാന്‍ കഴിയില്ല. ദാനങ്ങള്‍കൊണ്ടും കഴിയില്ല, വൈദികക്രിയകള്‍കൊണ്ടും കഴിയില്ല, തപസ്സുകള്‍കൊണ്ടും കാണാന്‍ കഴിയില്ല. എന്നിങ്ങനെ നിഷേധാര്‍ത്ഥം വ്യക്തമാക്കുന്ന നാല് ന കാരങ്ങല്‍ പ്രയോഗിച്ചിട്ടുള്ളത് നിഷേധം വീണ്ടും വീണ്ടും ഉറപ്പിച്ചുപറയാന്‍ വേണ്ടിയാണ്. ഭക്തോത്തമനായ നിന്നെ ഒഴിച്ച് മറ്റാര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് സ്ഥാപിക്കുകയാണ് ഭഗവാന്‍ ചെയ്തിട്ടുള്ളത്.
കുരുപ്രവീര!- എന്ന് ഞാന്‍ നിന്നെ വിളിക്കുന്നു. കുരുവംശത്തില്‍ വേറെയും ക്ഷത്രിയന്മാര്‍ ഉണ്ട്. അവയില്‍ വീര്യശൗര്യാദികളാല്‍ വീരന്മാരെന്ന് പുകഴ്ത്തപ്പെട്ടവരും ഉണ്ടാകും. എന്റെ വിശ്വരൂപംകണ്ട് നേടിയ ഉത്കര്‍ഷം നിനക്കുമാത്രമേയുള്ളൂ. അതുകൊണ്ട് നീ കുരുപ്രവരന്‍ തന്നെയാണ്...janmabhumi
No comments:
Post a Comment