ശരീരം മരിക്കുന്നത് പ്രത്യക്ഷാനുഭവമാണ്. കണ്മുന്നിലോ നേരിട്ടുള്ള അനുഭവത്തിലോ വരുന്ന കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ രണ്ടു വിധ തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്.
ഉത്ക്രാമന്തം സ്ഥിതം വാപി
ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാഃ നാനുപശ്യന്തി
പശ്യന്തി ജ്ഞാനചക്ഷുഷഃ (ഭഗവദ്ഗീത 15/10)
ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാഃ നാനുപശ്യന്തി
പശ്യന്തി ജ്ഞാനചക്ഷുഷഃ (ഭഗവദ്ഗീത 15/10)
(ശരീരത്തെ) വിട്ടുപോകുമ്പോഴോ (ശരീരത്തില്‍) ഇരിക്കുമ്പോഴോ
അതുമല്ലെങ്കില്‍ വിഷയങ്ങളെ അനു ഭവിക്കുമ്പോഴോ ഗുണങ്ങളോട് ചേര്‍ന്ന് ഭാവവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോഴോ (ജീവനെ) മൂഢന്മാര് കാണുന്നില്ല.
ജ്ഞാനദൃഷ്ടിയുള്ളവര്‍ കാണുന്നു.
അതുമല്ലെങ്കില്‍ വിഷയങ്ങളെ അനു ഭവിക്കുമ്പോഴോ ഗുണങ്ങളോട് ചേര്‍ന്ന് ഭാവവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോഴോ (ജീവനെ) മൂഢന്മാര് കാണുന്നില്ല.
ജ്ഞാനദൃഷ്ടിയുള്ളവര്‍ കാണുന്നു.
കണ്മുന്നിലോ നേരിട്ടുള്ള അനുഭവത്തിലോ വരുന്ന കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ രണ്ടു വിധ തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ഒന്ന്, താത്പര്യക്കുറവ്. താത്പര്യമില്ലാത്തത് നാം കണ്ടാലും കാണില്ല, കേട്ടാലും കേള്‍ക്കില്ല. രണ്ട്, മുന്നറിവില്ലായ്മ. സാധാരണക്കാര്‍ പാഴ്‌ച്ചെടിയായി കരുതുന്നത് ആയുര്‍വേദവൈദ്യന്‍ ഔഷധമെന്ന് തിരിച്ചറിയുന്നു. ഈ രണ്ടു തടസ്സങ്ങളും കൂടി ഒരുമിച്ചായാലോ കുരങ്ങിന് പൂമാല കിട്ടിയപോലെയായി!
ശരീരം മരിക്കുന്നത് പ്രത്യക്ഷാനുഭവമാണ്. സജീവമെന്ന അവസ്ഥ പരിചിതമല്ലാത്ത ആരും ഉണ്ടാവുകയില്ല. ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ വ്യാപരിക്കുന്നതിനു പിന്നില്‍ ജീവനാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്? ഗുണങ്ങളോട് ചേര്‍ന്ന് ജീവന്‍തന്നെ ജ്ഞാനമായും കാമ്യകര്‍മചോദനയായും പ്രമാദാലസ്യങ്ങളായും പ്രകടമാകുന്നതും നമുക്കു പരിചിതമാണ്. അപ്പോഴൊന്നും പക്ഷേ, നമ്മില്‍ മിക്കപേരും, മൗഢ്യത്താല്‍, ജീവരഹസ്യം തിരിച്ചറിയുന്നില്ല. ഈ ജീവന്‍ എന്ത്, എങ്ങനെ ഉണ്ടായി, അതിന് ആധാരമെന്ത് എന്നൊന്നും ചിന്തിക്കാറില്ല.
രത്‌നവ്യാപാരി വൈരക്കല്ല് കാണുമ്പോള്‍ ഉടന്‍ തിരിച്ചറിയുന്നപോലെ ജ്ഞാനദൃഷ്ടി പക്ഷേ, ജീവനെ വേണ്ടപോലെ മനസ്സിലാക്കുന്നു. അകക്കണ്ണാണ് ഈ കണ്ണ്. പുറത്തുള്ള കണ്ണ് പോയാലും ഈ കണ്ണുകൊണ്ട് കാണാവുന്നതാണ് ജീവന്റെ പ്രകൃതം. ഈ ദൃഷ്ടി ആര്‍ക്കെങ്കിലുമൊക്കെ പ്രത്യേകാനുഗ്രഹമായി കിട്ടുന്ന ഒന്നല്ല. എല്ലാവരിലും ഉള്ളതാണ്. കാരണം, ജീവാത്മാവിന്റെ പൊതുവായ ആഭിമുഖ്യങ്ങളിലൊന്നാണ് അറിവിലുള്ള താത്പര്യം. (പരമമായ അറിവുതന്നെയാണല്ലോ പരമാത്മസ്വരൂപം.) എപ്പോഴും കൂടെ ഉള്ളതെന്നാലും ജീവനെ അറിയാന്‍ അല്പം പരിശ്രമം ആവശ്യമാണ്. ആകട്ടെ, പരിശ്രമിക്കുന്ന എല്ലാവരും ജയിക്കുമോ?
(തുടരും....)
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം.
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം.
No comments:
Post a Comment