വാസ്തു: ഭൂമിയുടെ കിടപ്പും മണ്ണിന്റെ ഉറപ്പും പ്രധാനം
Friday 31 August 2018 1:00 am IST
ഭൂമിയെ മൂന്നായി തരംതിരിക്കാം. ഉത്തമം, മധ്യമം, അധമം. ഭൂമിയുടെ ചരിവ്, ഉറപ്പ്, ജലത്തിന്റെ ലഭ്യത. സൂര്യപ്രകാശത്തിന്റെ ലഭ്യത, പച്ചപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്. പടിഞ്ഞാറുവശം ഉയര്‍ന്ന് കിഴക്കോട്ട് ചരിഞ്ഞ ഭൂമിയാണ് വീടുവയ്ക്കാന്‍ ഉത്തമം. തെക്കുഭാഗം ഉയര്‍ന്ന് വടക്കോട്ടു ചരിഞ്ഞ ഭൂമിയും ഉത്തമം തന്നെ
വര്‍ഷകാലത്ത് കരകവിഞ്ഞ് ഒഴുകാന്‍ സാദ്ധ്യതയുള്ള നദീ തീരത്ത് വീട് നിര്‍മ്മിക്കരുത് എന്നത് സാമാന്യബുദ്ധിക്ക് മനസിലാക്കാവുന്ന കാര്യമാണ്. എങ്കിലും വീട് നിര്‍മ്മിക്കാന്‍ മറ്റ് സ്ഥലങ്ങള്‍ ഇല്ലാത്തവര്‍ നദീതീരത്ത് വീട് വയ്ക്കുവാന്‍ തയ്യാറാകുമ്പോള്‍ തെറ്റുപറയാനും പറ്റില്ല. വര്‍ഷകാലത്ത് ആ നദി കരകവിഞ്ഞ് ഒഴുമ്പോള്‍ ആ ഒഴുക്കില്‍ പെടാതിരിക്കാന്‍ സുരക്ഷിതമല്ലാത്ത വീടുകളില്‍ നിന്ന് മാറി നില്‍ക്കണമെന്നതും സാമാന്യബുദ്ധിയില്‍ മനസ്സിലാക്കേണ്ട കാര്യം തന്നെ.
പ്രകൃതിയ്ക്ക് ഇണങ്ങിയ രീതിയിലും മഴ, കാറ്റ്, ഇടി മിന്നല്‍, ഭൂകമ്പം എന്നീ പ്രതിഭാസങ്ങളില്‍പ്പെട്ട് നാശം വരാത്ത രീതിയിയിലും ഗൃഹം നിര്‍മ്മിക്കുനതിനാണ് ഗൃഹനിര്‍മ്മാണത്തിന് മുന്‍പ് സ്ഥാനം കാണുന്നത്. ഭാരതീയ വാസ്തു ശാസ്ത്രത്തിലെ തത്വങ്ങളില്‍ അതീവപ്രാധാന്യമുള്ള വീടിന് സ്ഥാനം കാണല്‍ എന്ന ചടങ്ങ് പ്രകൃതക്ക് ഇണങ്ങിയ രീതിയില്‍ നിലവിലെ ഭൂമിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയുള്ളതാണ്.
വീട് നിര്‍മ്മാണം സ്ഥാനം നോക്കി വേണം എന്ന് പറയുമ്പോള്‍ കടിച്ചു തിന്നാന്‍ വരുന്ന യുക്തിവാദികള്‍ക്കുള്ള മറുപടിയാണ് വെള്ളപ്പൊക്ക ദുരിതത്തെ അതിജീവിച്ച് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചില വീടുകള്‍ .
എല്ലാ ഭൂമിയും വാസയോഗ്യമല്ല. വാസയോഗ്യമല്ലാത്ത ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകളെ തകര്‍ത്ത് കളയാന്‍ ശേഷിയുള്ള പ്രകൃതി നിയമങ്ങളെ തിരുത്തുവാന്‍ മനുഷ്യന്‍ ആളല്ല എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
വാസ്തുശാസ്ത്രപ്രകാരം വീടിന് സ്ഥാനം നിര്‍ണ്ണയിക്കുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1)ഭൂമിയുടെ കിടപ്പ്,
ഇതില്‍ ഭൂമിയുടെ ആകൃതി, ചെരിവ്എന്നിവയാണ് പ്രധാനം.
2) മണ്ണിന്റെ ഉറപ്പ്.
വീടുവയ്ക്കുന്ന ഭൂമിയുടെ ആകൃതി ആദ്യം പരിശോധിക്കുക. വൃത്തം അര്‍ദ്ധവൃത്തം, ചന്ദ്രക്കല, ഗോമുഖം, കോണുകളോടുകൂടിയത് ശൂലം എന്ന ആകൃതിയിലുള്ള സ്ഥലങ്ങള്‍ വീടുവയ്ക്കാന്‍ യോഗ്യമല്ല. യോഗ്യമല്ലാത്ത ആകൃതികളിലുള്ള ഭൂമിയാണെങ്കില്‍ അവ ചതുരത്തിലോ ദീര്‍ഘചതുരത്തിലോ ആക്കിയശേഷം വേണം വീടുപണിയാന്‍.കൂടാതെ ഭൂമിയുടെ കിടപ്പ്, സൂര്യപ്രകാശത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത, കാറ്റിന്റെ ഗതി, സമീപ വൃക്ഷങ്ങളുടെ സ്ഥാനം എന്നിങ്ങനെ പല കാര്യങ്ങളും കണക്കിലെടുത്ത് വേണം വീടുപണിയാന്‍.
വലിയ കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തല താഴ്ത്തി കുനിഞ്ഞ് നില്‍ക്കുന്ന പുല്‍നാമ്പുകളെ പോലെയാണം ഓരോ വീടും.
പ്രകൃതിശക്തികളെ എതിര്‍ക്കുന്ന വീടുകള്‍ നിര്‍മ്മിക്കരുത് എന്ന് സാരം.
കാറ്റിനെ പ്രധിരോധിച്ച് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന വന്‍മരങ്ങള്‍ കടപുഴകി വീഴുക തന്നെ ചെയ്യും. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ നിര്‍മ്മിച്ച ആര്‍ഭാടമാളികകള്‍ മഴവെള്ളപ്പാച്ചിലില്‍ കടപുഴകി വീണ കാഴ്ച നാം കണ്ടതാണ്.
ഭൂമിയെ മൂന്നായി തരംതിരിക്കാം. ഉത്തമം, മധ്യമം, അധമം. ഭൂമിയുടെ ചെരിവ്, ഉറപ്പ്, ജലത്തിന്റെ ലഭ്യത. സൂര്യപ്രകാശത്തിന്റെ ലഭ്യത, പച്ചപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്. പടിഞ്ഞാറുവശം ഉയര്‍ന്ന് കിഴക്കോട്ട് ചരിഞ്ഞ ഭൂമിയാണ് വീടുവയ്ക്കാന്‍ ഉത്തമം. തെക്കുഭാഗം ഉയര്‍ന്ന് വടക്കോട്ടു ചരിഞ്ഞ ഭൂമിയും ഉത്തമം തന്നെ. ഇവയെല്ലാം ശരിയെങ്കിലും ഭൂമിക്കടിയിലെ ജലത്തിന്റെ ഒഴുക്കു കൂടി കണക്കിലെടുത്തു വേണം വീടിന് സ്ഥാനം കാണാന്‍ .ഒരു ഭൂമിയില്‍ അപ്രദക്ഷിണമായി നീരൊഴുക്ക് ദര്‍ശിച്ചാല്‍ അശുഭം എന്ന് മനസ്സിലാക്കി നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണം..
No comments:
Post a Comment