യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കര്‍മ്മസു
യുക്ത സ്വപ്‌നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ.
ആഹാരത്തോടും വിനോദത്തോടും കൂടി, ഉറങ്ങുന്നതിലും ഉണരുന്നതിലും ഉള്‍പ്പെടെ എല്ലാ കര്‍മ്മങ്ങളിലും നിഷ്ഠയോടുകൂടി കഴിയുന്നവന് യോഗം ദുഃഖനിവൃത്തിയെ നല്‍കുന്നതായി ഭവിക്കുന്നു എന്നാണ് സാരം. എന്തിലും മിതത്വവും സമത്വവും പുലര്‍ത്തുകയാണ് പ്രധാനം. ഇതോടൊപ്പം, രോഗനിവൃത്തിക്കുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്ന ചിരപുരാതനമായ നമ്മുടെ മറ്റൊരു ശാസ്ത്രത്തിലേക്ക്-ആയുര്‍വേദത്തിലേക്കുകൂടി ഒരു നിമിഷം നമുക്കു ശ്രദ്ധ തിരിക്കാം. ഒരാളുടെ ദിനചര്യ എങ്ങനെയാവണമെന്ന് 'അഷ്ടാംഗഹൃദയം' എന്ന പ്രമാണഗ്രന്ഥത്തില്‍ പറയുന്ന ഒരു ശ്ലോകം ഇതാണ്:
നിത്യം ഹിതാഹാര വിഹാര സേവീ സമീക്ഷ്യകാരീ വിഷയേഷ്വസക്ത
ദാതാഃ സമഃ സത്യപരഃ ക്ഷമാവാ- നാപ്‌തോപജീവി ച ഭവത്യരോഗഃ ''
ആദ്യത്തെ വരി ശരിക്കും ഗീതയിലെപ്പോലുള്ളതാണ്.

No comments:
Post a Comment