അവ്യയം ശാശ്വത പദം അവാപ്‌നോതി- ആ ഭക്തനോടു അളവറ്റ കരുണയാണ് ഭഗവാന് ഉണ്ടാകുന്നത്. എന്തെല്ലാം ദുഃഖസംഭവങ്ങള്‍ വന്നാലും ഭഗവാന്‍തന്നെ നശിപ്പിക്കും. എന്നെന്നും നിലനില്‍ക്കുന്നതും (ശാശ്വതം) ഒരു ന്യൂനതയുമില്ലാത്തതുമായ എന്റെ ധാമത്തിലേക്ക്.
'തദ്ധാമ പരമം മയ' (15 ല്‍ 6) എന്ന എന്റെ ഉതകൃഷ്ടമായ ധാമത്തിലേക്കു- ഗോലോകത്തിലേക്കുതന്നെ- ആ ഭക്തന് എത്തിച്ചേരാം. 'യദ്ഗത്യാന വിവര്‍ത്തന്തേ'- പിന്നീട് ആ ഭക്തന് ഈ ഭൗതികലോകത്തിലേക്കു തിരിച്ചുവരേണ്ടിവരില്ല.
അതുകൊണ്ട് എന്നെ ശരണം പ്രാപിക്കുക മാത്രമാണ് മോക്ഷസാധനം-
(അധ്യായം 18, ശ്ലോകം 57)
മോക്ഷപ്രാപ്തിക്കുള്ള പ്രധാനമായ സാധനാനുഷ്ഠാനം വാസ്തവത്തില്‍ യാഗമോ കര്‍മാനുഷ്ഠാനമോ കര്‍മസംന്യാസമോ അല്ല എന്നും ഭഗവാനെ ശരണം പ്രാപിക്കുക മാത്രമാണെന്നും ഭഗവാന്‍ വിശദീകരിക്കുകയാണ്.
മത്പരഃ- ആദ്യം മത്പരനായിത്തീരണം. കൃത്രീകൃതത്വാവബോധത്തോടെ പ്രീതിക്കുവേണ്ടി, ഭഗവാന്റെ തത്വാവബോധത്തോടെ പ്രവര്‍ത്തിക്കുക മാ്രതമാണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന ബോധമുള്ളവനായിത്തീരണം എന്നര്‍ത്ഥം. കാരണം ശ്രീകൃഷ്ണനാണ് സര്‍വോത്തമന്‍, അവിടത്തെ ലോകത്തില്‍ എത്തിച്ചേരുകയാണ് വേണ്ടത്, അല്ലാതെ, സ്വര്‍ഗം മുതലായ ലോകത്തിലല്ല. ആ ലോകത്തില്‍ നമ്മെ എത്തിക്കേണ്ടതും കൃഷ്ണനാണ്.
ചേതസാ- ഞാന്‍ ഭഗവാന്റെ ദാസനാണ്. ദാസന്‍ യജമാനന്റെ നിര്‍ദേശമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം. അതുകൊണ്ട് നഷ്ടങ്ങള്‍ ഒന്നും വരാനില്ല എന്ന വിവേകത്തോടെയാണ് ജീവിക്കേണ്ടത്. ഭഗവാന്റെ ഇഷ്ടം എന്താണെന്ന് അര്‍ജുനന് അറിയാന്‍ കഴിഞ്ഞു. നമുക്ക് എങ്ങനെ അറിയാന്‍ കഴിയും? ഗീതാ-ഭാഗവാദികളില്‍നിന്നും ഭക്തന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നും നമുക്ക് പഠിക്കാമല്ലോ. ''യത് കരോഷി, യദ് ശ്‌നാസി'' എന്നുള്ള ഗീതാശ്ലോകങ്ങളില്‍നിന്നും 'യദ്യത് ഇഷ്ടതമംലോകേ' തുടങ്ങിയ ഭാഗവത ശ്ലോകങ്ങൡനിന്നും ഭഗവാന്റെ ഇഷ്ടം മനസ്സിലാക്കാം. വിഹിതങ്ങളല്ലാത്തത് ഭഗവാന് സമര്‍പ്പിക്കരുത്. 'ചേതസാ' എന്ന ഈ വിവേകബുദ്ധിയോടുകൂടി എന്നര്‍ഥം.
സര്‍വാണികര്‍മാണി മയി സംന്യസിലൗകികവും വൈദികവുമായ സകലകര്‍മങ്ങളും കര്‍ത്തൃത്വഭാവവും ഫലവും ഉദ്ദേശ്യവും കര്‍മദേവതകളും ഉള്‍പ്പെടെ, കൃഷ്ണനാണ് സര്‍വകര്‍മത്തിന്റെയും കര്‍ത്താവ് എന്ന ഭാവതോടെ എന്നില്‍ ആരാധനയായി സമര്‍പ്പിക്കുക, തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തിട്ട്, ശാസ്ത്രവിരുദ്ധങ്ങളും ജനദ്രോഹകരങ്ങളുമായ പ്രവൃത്തികള്‍ ഭഗവാന് ആരാധനയായി സമര്‍പ്പിക്കരുത്. അത് ഭഗവാന് സന്തോഷപ്രദമല്ല. ഭക്തിയുതസേവനില്‍ ഉള്‍പ്പെട്ടതുമല്ല.
ബുദ്ധിയോഗം ഉപാശ്രിത്യ (18 ല്‍ 57)
നമ്മുടെ ബുദ്ധികര്‍മങ്ങളുടെ ആരംഭദശയിലും തുടരുന്ന വേളയിലും പരിസമാപ്തിയിലും ഭഗവാനില്‍ ചേര്‍ത്തു നിര്‍ത്തുക തന്നെയാണ് വേണ്ടത്. ഒരു ഗൃഹസ്ഥന്‍ ന്യായമായ രീതിയില്‍ ധനം സമ്പാദിക്കുമ്പോള്‍ ഈ ധനത്തില്‍ കുറച്ച് ഭാഗം ഭഗവാന് സമര്‍പ്പിച്ച് പ്രസാദമായി മാറ്റിയതിനു ശേഷമേ ഞാന്‍ ഉപയോഗിക്കൂ എന്ന ബുദ്ധി ഗീതാ- ഭാഗവതാദികളുടെ ശ്രവണ- മനന- കീര്‍ത്തനാദികള്‍ ചെയ്യാനുള്ള ബുദ്ധി- അതിഥിസത്കാരം, അന്നദാനം, അഭിവാദ്യം- പ്രണാമങ്ങള്‍ ആര്‍ക്കു ചെയ്യുമ്പോഴും അവരില്‍ അന്തര്യാമിയായി നില്‍ക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് അവ സ്വീകരിക്കുന്നതെന്ന ബുദ്ധി- ഇതാണ് ബുദ്ധിയോഗം. ഈ ബുദ്ധിയോഗം നാം സ്വീകരിക്കണം. ഭഗവദ്ഭക്തന്മാരുടെ നാരദഭക്തിസൂത്രം, നാരദപഞ്ചരാത്രം, ഭക്തിരസാമൃതസിന്ധു, ഭാഗവതാമൃതം, പ്രബോധസുധാകരം മുതലായ സൂക്തികളുമായും ബുദ്ധിയെ യോജിപ്പിക്കുന്നതും ബുദ്ധിയോഗംതന്നെ.
kanapram
No comments:
Post a Comment