138. കപിലാചാര്യഃ - കപിലന്‍ എന്നുപ്രസിദ്ധനായ ലോകഗുരുവായി അവതരിച്ച മഹാവിഷ്ണു. കപിലമഹര്‍ഷിയുടെ രൂപത്തില്‍ മാതാവായ ദേവഹൂതിക്കുപദേശിച്ച സാംഖ്യയോഗം ഭഗവാന്‍ ശ്രീകൃഷ്ണാവതാരത്തില്‍ കൂടുതല്‍ വിശദമാക്കുന്നുണ്ട്. ഭഗവദ്ഗീതയുടെ രണ്ടാം അ ധ്യായത്തിന് 'സാ ംഖ്യയോഗം' എന്നാണ് പേര്. ഗീതയുടെ അ ഞ്ചാം അധ്യായമായ ജ്ഞാനയോഗത്തില്‍ സാംഖ്യവും യോഗവും ഭിന്നമല്ല എന്ന് ഭഗവാന്‍ സ്ഥാപിക്കുന്നുണ്ട് (ഭഗവദ്ഗീത 5: 4-5, 5 ശ്ലോകങ്ങള്‍) കപിലമുനി താന്‍ തന്നെയാണെന്ന് ഭഗവാന്‍ പത്താമധ്യായമായ വിഭൂതിവിസ്താരയോഗത്തില്‍ വെളിപ്പെടുത്തുന്നുണ്ട് (ശ്ലോകം: 26) 139. ധര്‍മാചാര്യകുലോദ്വഹഃ - ധര്‍മാചാര്യന്മാരുടെ കുലത്തില്‍ ശ്രേഷ്ഠന്‍. കപിലാവതാരവുമായി ബന്ധപ്പെടാതെ വിലയിരുത്താന്‍ ശ്രമിച്ചാലും ഗുരുവായൂരപ്പന്‍ ധര്‍മാചാര്യകുലത്തില്‍ മുഖ്യനാണ്. ഭഗവാന്റെ ഓരോ ലീലയും ധര്‍മസംസ്ഥാപനത്തിനുവേണ്ടിയായിരുന്നു. കുരുക്ഷേത്രത്തില്‍ അര്‍ജുനനെ ഉപാധിയാക്കി ഭഗവാന്‍ ലോകത്തിനു തന്ന ഗീത സര്‍വ ഉപനിഷത്തുകളുടെയും സാരമാണ്. രാമാവതാരത്തില്‍ ജീവിതമാകെ ധര്‍മാചരണത്തിന് മാതൃകയായിരുന്നു. മറ്റാചാര്യന്മാരുടെ ഉപദേശങ്ങളിലൂടെ പ്രചരിച്ചതും ഭഗവാന്റെ നിര്‍ദ്ദേശങ്ങളാണ്. (തുടരും) ഡോ. ബി.സി.ബാലകൃഷ്ണന്‍
No comments:
Post a Comment