🌀💧🌀💧🌀💧🌀💧🌀
*ഗുരുഭക്തി*
🔅🔅🔅🔅🔅
പണ്ട് തക്ഷശിലയില്‍ അയോദ ധൌമ്യന്‍ എന്നൊരു ഒരു മഹര്‍ഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു ശിഷ്യന്മാര്‍ ആയിരുന്നു ഉപമന്യു, അരുണി, വേദന്‍ എന്നിവര്‍.
ഗുരുകുല സമ്പ്രദായത്തില്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു പഠിക്കുകയും, ഗുരുവിന്റെ വീട്ടിലെ ജോലികളില്‍ ഗുരുവിനെയും കുടുംബത്തെയും സഹായിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം ഗുരു ഉപമന്യുവിനെ വിളിച്ചു കാലികളെ മേയ്ക്കുന്നത് ഇനി മുതല്‍ നിന്റെ ചുമതല ആണ് എന്ന് പറഞ്ഞു. സന്തോഷത്തോടെ ഉപമന്യു കാലികളെ മേയ്ക്കുന്ന ജോലികളില്‍ വ്യാപ്രുതന്‍ ആയി. പകലൊക്കെ കാലികളുമായി കറങ്ങി നടന്നു സന്ധ്യയോടെ ആണ് തിരികെ എത്തുക.
പകല്‍ മുഴുവനും നടക്കുന്ന ജോലി ആയിരുന്നിട്ടു കൂടി ഉപമാന്യുവില്‍ യാതൊരു ക്ഷീണവും ഗുരു കണ്ടില്ല എന്ന് മാത്രമല്‍ കുറച്ചു തടിച്ചു വരുന്നത് ശ്രദ്ധിക്കുകയും ചെയ്തു. ഗുരു ഉപമന്യുവിനെ വിളിച്ചു ചോദിച്ചു,
എങ്ങിനെ ആണ് നീ ഇത്ര ആരോഗ്യവാന്‍ ആയി ഇരിക്കുന്നത് എന്ന്, ശിഷ്യന്‍ മറുപടി നല്‍കി, “ ഞാന്‍ ഭിക്ഷ എടുത്തു ആണ് ഭക്ഷിക്കുന്നത് പകലൊക്കെ.”
ഗുരു: ശിഷ്യന്‍ ഭിക്ഷ എടുത്താല്‍ അത് ഗുരുവിനു വേണ്ടി അനു എന്ന് നിനക്ക് അറിയില്ലേ?? ഇനി എടുക്കുന്ന ഭിക്ഷ ഇവിടെ കൊണ്ട് വന്നു എന്റെ മുന്‍പില്‍ സമര്‍പ്പിക്കണം.
ശിഷ്യന്‍ അന്ന് മുതല്‍ കിട്ടുന്ന ഭിക്ഷകള്‍ ഒക്കെ ഗുരുവിനു നല്‍കി തുടങ്ങി. എന്നാല്‍ ഗുരു വീണ്ടും ശ്രദ്ധിച്ചു, യാതൊരു ക്ഷീണവും ഇല്ല ശിഷ്യന്, ഗുരു ശിഷ്യനോട് ചോദിച്ചു “ ഭിക്ഷ ഒക്കെ എന്റെ കയ്യില്‍ കൊണ്ട് തരിക ആണ് നീ, പക്ഷെ നീ പഴയത് പോലെ തടിച്ചു തന്നെ ഇരിക്കുന്നു, എന്താണ് നിറെ ഭക്ഷണം??”
ശിഷ്യന്‍: ഞാന്‍ ഇപ്പോള്‍ പശുവിന്റെ പാല്‍ ആണ് കുടിക്കുന്നത് ഗുരോ.
ഗുരു: പശുവിന്റെ പാല്‍ പശു കുട്ടിക്ക് അവകാശപ്പെട്ടത് ആണ് അത് നീ കഴിക്കുവാന്‍ പാടില്ല.
ശിഷ്യന്‍ ഇനി കഴിക്കില്ല എന്ന് ഗുരുവിനെ അറിയിച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗുരു ശ്രദ്ധിച്ചു, ശിഷ്യന് യാതൊരു ക്ഷീണവും ഇല്ല, ഗുരുവിന്റെ അന്വേഷണത്തില്‍, പാല് കുടിക്കുന്ന പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന നുരകള്‍ ആണ് ഇപ്പോള്‍ ശിഷ്യന്‍ ഭക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി ഗുരു, എന്ന് മാത്രമല്ല അത് വിലക്കുകയും ചെയ്തു.
ഭിക്ഷ എടുത്തു കഴിക്കാനും പാടില്ല, പശുവിന്റെ പാല് കുടിക്കാനും പാടില്ല, എന്തിനു പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന പാലിന്റെ നുര കഴിക്കാന്‍ പോലും അനുവാദം ഇല്ല, കഠിനമായി വിശന്ന ഒരു സമയത്ത് ഉപമന്യു, അവിടെ കണ്ട കുറച്ചു എരിക്കിന്റെ ഇല കഴിച്ചു, അത് കഴിച്ച ഉപമാന്യുവിന്റെ കണ്ണുകള്‍ പൊട്ടി, കാഴ്ച നഷ്ടപ്പെട്ടു.
കാഴ്ച നഷ്ടപ്പെട്ട ഉപമന്യു, കാട്ടിലെ ഒരു കിണറ്റില്‍ വീണു, സ്ഥിരമായി വരുന്ന സമയം കഴിഞ്ഞിട്ടും ശിഷ്യനെ കാണാത്തതിനാല്‍ ഗുരു ശിഷ്യനെ അന്വേഷിച്ചു കാട്ടിലേക്ക് പോയി. തേടി നടന്നു ഒടുവില്‍ പൊട്ട കിണറ്റില്‍ കിടന്ന ശിഷ്യനെ കണ്ടെത്തി ഗുരു.
ശിഷ്യന്‍ ഗുരുവിനോട് അപേക്ഷിച്ച്, തന്റെ കണ്ണുകള്‍ ശരി ആക്കി തരുവാന്‍ വേണ്ടത് ചെയ്യുവാന്‍.
ഗുരു ശിഷ്യനോട് പറഞ്ഞു, ദേവവൈദ്യന്‍ ആയ അശ്വിനീ ദേവതകളോട് പ്രാര്‍ത്ഥിക്കുവാന്‍.
ഉപമന്യു ആ കിണറ്റില്‍ കിടന്നു കൊണ്ട് അശ്വിനീ ദേവതകളെ സ്തുതിക്കാന്‍ തുടങ്ങി,
ഉപമന്യുവിന്റെ സ്തുതിയില്‍ പ്രസാദിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു, എന്നിട്ട് ഉപമന്യുവിനു ഒരു അപ്പം നല്‍കി കൊണ്ട് പറഞ്ഞു, ഇതാ ഇത് കഴിക്കൂ, നിന്റെ ക്ഷീണം മാറട്ടെ എന്ന്, ഉപമന്യു പറഞ്ഞു, ഇല്ല ഞാന്‍ ഇത് ഭുജിക്കുക ഇല്ല, ഭിക്ഷ കിട്ടുന്നത് എന്റെ ഗുരുവിനു വേണം നല്‍കുവാന്‍, അശ്വിനി ദേവതകളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ഉപമന്യു നിരാകരിച്ചു.
ഗുരുവിനോടുള്ള ആ അനുസരണാ ശീലം കൊണ്ട് സംതൃപ്തര്‍ ആയ അശ്വിനീ ദേവതകള്‍ ഉപമന്യുവിനു കാഴ്ച തിരികെ നല്‍കി, പല്ലുകള്‍ സ്വര്‍ണ്ണം ആക്കുകയും ചെയ്തു, എന്ന് മാത്രമല്ല ശ്രേഷ്ഠം ആയ ജീവിതം ലഭിക്കും എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
കിണറ്റില്‍ നിന്നും കയറിയ ഉപമന്യു വേഗം തന്നെ ഗുരുവിന്റെ സന്നിധിയില്‍ എത്തുകയും തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു, ഗുരു ഉപമന്യുവിനെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു യാത്രയാക്കി.
കടുത്ത ഗുരുഭക്തി ജീവിത വിജയത്തിന് എത്ര ബലം പകരും എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് മഹാഭാരതത്തിലെ ഈ കഥ.
💧🌀💧🌀💧🌀💧🌀💧

No comments:
Post a Comment