ഭൗതിക വിദ്യയും ആദ്ധ്യാത്മികവിദ്യയും അതായത് ബാഹ്യലോകത്തെക്കുറിച്ചും ആന്തരികലോകത്തെകുറിച്ചും പഠിപ്പിച്ചിരുന്ന ഒരു പരിപൂര്‍ണ്ണവിദ്യാഭ്യാസ സമ്പ്രദായമാണ് ഭാരതത്തില്‍ ഉണ്ടായിരുന്നത്. മനുഷ്യന്‍റെ ഭൗതികലോകത്തെ കുറിച്ചു മാത്രം പഠിച്ചാല്‍ മതിയോ? നമ്മുടെ ജീവിതാനുഭവങ്ങളെല്ലാം ആന്തരികമാണല്ലോ! എല്ലാം അനുഭവിക്കുന്നത് മനസ്സിലാണ്. ആ മനസ്സിനെയും നിരീക്ഷിക്കുന്ന ഒരാള്‍ ഉണ്ടല്ലോ! അതുകൊണ്ടാണല്ലോ നാം എന്തെങ്കിലും ഒന്ന് അറിഞ്ഞു എന്നു പറയുമ്പോള്‍ അറിഞ്ഞത് ആര് എന്ന ചോദ്യം എപ്പോഴും കണ്ടെത്തപ്പെടേണ്ടുന്ന സത്യമായി അവശേഷിക്കുന്നത്. അതുകൊണ്ടാണ് ഉപനിഷത്തുക്കളില്‍ കാണുന്ന ശിഷ്യഗണങ്ങളെല്ലാം ''ഏതൊരറിവിലാണോ ഇനി മറ്റൊന്നും അറിയേണ്ടതായി വരുന്നില്ലയോ ആ അറിവ് എന്താണ് എന്നു ചോദിക്കുന്നത്.'' ഭാരതം അതിനുള്ള ആത്മവിദ്യയുംകൂടി പഠിപ്പിച്ചിരുന്നു. നാം അതെന്തിന്‍റെ പേരിലാണ് ഒഴിവാക്കിയത്. ഞാന്‍ ആരാണെന്ന് അറിയാതെ നമ്മുടെ വിദ്യാഭ്യാസം പൂര്‍ണ്ണമാകുമോ? ഭൗതികവിദ്യമാത്രം പഠിപ്പിക്കുന്നത് വിദ്യാഭ്യാസസമ്പ്രദായം അപൂര്‍ണ്ണമാണ്.
ഓരോന്നിനെയും അറിയുവാന്‍ അതിന്‍റെതായ രീതികള്‍ ഉണ്ട്. ബാഹ്യലോകത്തെ ഭൗതികമായും ആന്തരികലോകത്തെ ആന്തരികമായും അന്വേഷിച്ചറിയണം. രണ്ടും ചേരൂമ്പോള്‍ മാത്രമേ അറിവ് പൂര്‍ണ്ണമാകൂ. മൃതിയെ ജയിക്കുവാനുള്ള അമൃത് നേടാനുള്ള വിദ്യയെ നഷ്ടപ്പെടുത്തിയിട്ട് മൃതിയെ കുറിച്ച് മാത്രം പഠിപ്പിക്കുന്നതിനു തുല്യമാണ് ഭൗതികനിഷ്ഠമായ വിദ്യാഭ്യാസം. നാം അത് തിരിച്ചറിയണം. ഓം.
krishnakumar
No comments:
Post a Comment