Saturday, August 25, 2018

ഓം സ്കന്ദായ നമഃ
🍎തിഥി🍎
സൂര്യ ചന്ദ്രന്മാർ തമ്മിലുള്ള അകാലത്തെയാണ് തിഥി എന്ന് പറയുന്നത്. തിഥികൾ രണ്ട് വിധം ഉണ്ട് 🍓 ശുക്ലപക്ഷവും കൃഷ്ണപക്ഷവും 🍊

ശുക്ലപക്ഷത്തിനെ പൂർവ പക്ഷം അഥവാ വെളുത്ത പക്ഷം എന്നും,🍐 കൃഷ്ണപക്ഷത്തിനെ അപരപക്ഷം അഥവാ കറുത്തപക്ഷം എന്നും കൂടി വിളിക്കാറുണ്ട് 🍅

ഒരു മാസത്തിൽ രണ്ട്‌ പക്ഷം എന്ന് പറഞ്ഞുവല്ലോ , ഓരോ പക്ഷത്തിലും 15 തിഥികൾ ആണ് ഉള്ളത്  🌿

അവ🌴പ്രഥമ ,ദ്വതീയ ,തൃതീയ, ചതുർത്ഥി , പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർത്ഥി , വാവ്🌴 എന്നിങ്ങനെയാണ് 15 തിഥികൾ ഉള്ളത്.

ഒരു ദിവസം കൊണ്ട് സുര്യൻ ഒരു ഢിഗ്രിയും ചന്ദ്രൻ പതിമൂന്ന് ഢിഗ്രിയും
സഞ്ചരിക്കും അപ്പോൾ സുര്യനും ചന്ദ്രനും തമ്മിലുള്ള വിത്യാസം പന്ത്രണ്ട്
ഢിഗ്രിയാകും ഇതാണ് പ്രഥമ എന്ന് പറയുന്നത്🌺

ഇതുപോലെ പതിനഞ്ച് ദിവസം കൊണ്ട് ചന്ദ്രൻ സുര്യനിൽ നിന്നും 180 ഡിഗ്രി അകലത്തിൽ എത്തുന്നു🍃 ഇതാണ് പൗർണ്ണമി അഥവാ വെളുത്ത വാവ് എന്ന് പറയുന്നത്🍂

ചന്ദനും സൂര്യനും ഒരേ രാശിയിൽ ഒരേ ഢിഗ്രിയിൽ വരുന്ന സമയമാണ് അമാവാസി അഥവാ കറുത്തവാവ് എന്ന് പറയുന്നത് .🌳

കറുത്തവാവ് കഴിഞ്ഞ് വെളുത്ത വാവ് വരെയുള്ള ചന്ദ്രന്റെ സഞ്ചാര കാലമായ പതിനഞ്ച് ദിവസ കാലത്തെ ശുക്ലപക്ഷം എന്നും വെളുത്ത വാവ് കഴിഞ്ഞ് കറുത്ത വാവ് വരെയുള്ള ചന്ദ്രന്റെ സഞ്ചാര കാലമായ പതിനഞ്ച് ദിവസ കാലത്തെ കൃഷ്ണ പക്ഷം എന്നും പറയുന്നു.🌿🌴🍅

രണ്ട് പക്ഷത്തിലുമുള്ള 30 തിഥികളെ അഞ്ച് ഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്.
അവ നന്ദ, ഭദ്ര, ജയ, രിക്ത, പൂർണ്ണ എന്നിവയാണ് .🍓🌿🍎

നന്ദാതിഥികൾ

പ്രഥമ , ഷഷ്ഠി, ഏകാദശി

ഭദ്രാതിഥികൾ

സ്വതീയ, സപ്തമി, ദ്വാദശി

ജയാതിഥികൾ

തൃതീയ, അഷ്ടമി, തൃയോദശി

രിക്താതിഥികൾ

ചതുർത്ഥി, നവമി , ചതുർദശി

പൂർണ്ണാതിഥികൾ

പഞ്ചമി, ദശമി, വാവ്

No comments: