Friday, August 24, 2018

ശുഭ ചിന്ത
തിരിച്ചടികളില്‍ തകരാതിരിക്കുക.
ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങളും ആക്രമങ്ങളും ആരോപണങ്ങളും നമുക്കെതിരെ ഉണ്ടാകാം. പക്ഷേ നമ്മുടെ മനസ്സ് എപ്പോഴും ജലത്തില്‍ പൊങ്ങിക്കിടക്കുന്ന തടിപോലെയാ യാല്‍ ആ പ്രശ്‌നങ്ങളെ നമുക്ക് തരണം ചെയ്യാൻ സാധിക്കും.
തിരകളില്‍ പൊങ്ങിക്കിടക്കുന്ന തടിക്കഷണം കണ്ടപ്പോള്‍ കൊമ്പന്‍ സ്രാവിനു നീരസംതോന്നി. സമുദ്രത്തിലെ ഏറ്റവും ശക്തനായ തന്റെ മുന്നില്‍ നിസാരമായ ഒരു തടിക്കഷണം പൊങ്ങിക്കിടക്കുന്നുവോ. തനിക്കുപോലും ഇത്രസമയം സമുദ്രോപരിതലത്തില്‍ കിടക്കാന്‍ കഴിയറില്ല. ദേഷ്യവും അസൂയയും തോന്നിയ കൊമ്പന്‍ വാല്‍ ചുഴറ്റി തടിക്കഷണത്തിനു ശക്തിയായി ഒരടികൊടുത്തു. അടികൊണ്ടു താഴേക്കുപോയ തടിക്കഷണം താമസിയാതെ വീണ്ടും പൊങ്ങിവന്നു. കൊമ്പനു കോപം കത്തിക്കാളി. അവന്‍ ആക്രോശിച്ചു കൊണ്ട് തടിക്കഷണത്തിനു നേരെ വീണ്ടും ചെന്നു. തടിക്കമ്പ് പുഞ്ചിരിയോടെ പറഞ്ഞു. സുഹൃത്തേ, നീ എത്ര ശ്രമിച്ചാലും എന്നെ താഴ്ത്തിക്കളയാനാവില്ല. കാരണം ഞാന്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എപ്പോഴും പൊങ്ങിക്കിടക്കുന്നവനായാണ്. അതുകൊണ്ട് ആര്‍ക്കുമെന്നെ താഴ്ത്തുവാൻ കഴിയില്ല. അതുപോലെ നമ്മുടെ മനസ്സ് എപ്പോഴും ജലത്തില്‍ പൊങ്ങിക്കിടക്കുന്ന തടിപോലെയാ യാക്കുക. അതിനായി സത്ചിന്തകള്‍, പ്രാര്‍ത്ഥന, സജ്ജന സംസര്‍ഗം എന്നിവകൊണ്ട് മനസ്സിനെ രൂപപ്പെടുത്തുക. അപ്പോൾ ഒരു വിഷമതകള്‍ക്കും നമ്മെ തകര്‍ക്കാനാവില്ല.
ശുഭദിനം നേരുന്നു.
പി . എം . എൻ . നമ്പൂതിരി .

No comments: