Friday, August 31, 2018

അഘോരികള്‍ .
------------------------
ഇടതു പക്ഷ സഹയാത്രികനായിരുന്ന ജീവന്‍ ഒരു നിരീശ്വര വാദികൂടിയായിരുന്നു . 'ഈശ്വരനില്ല ...എല്ലാം തികച്ചും യാന്ത്രികം മാത്രം ' എന്ന് വാദിച്ചിരുന്ന ആള്‍.

കോളേജ്‌ ജീവിതത്തിന് ശേഷം വിപ്ലവ ലഹരിയുമായി അയാള്‍ ഭാരതമെമ്പാടും സഞ്ചരിച്ചു . ഒരിക്കല്‍ പ്രയാഗില്‍ കുംബമേള കാണാന്‍ പോയതാണ് അയാളുടെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിതിരിവിന് കാരണമായത് .
ഭാരതത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ഇത്രയും പൈസയും ,സമയവും ചിലവിട്ട് ഇവിടെവന്ന് , ഈ കൊടും തണുപ്പില്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് വല്ലാത്ത വെറുപ്പ്‌ തോന്നി .എന്തിനാണ് ഇത്രയും ആളുകള്‍ ആത്മീയതയുടെ പേരില്‍ ഈ അന്ധവിശ്വാസങ്ങള്‍ പേറുന്നത് ...ഈവക ചിന്തകള്‍ ഒന്നൊന്നായി അയാളുടെ മനസിലൂടെ ഈ സമയം കടന്നുപോയികൊണ്ടിരിന്നു .
ഹര ഹര മഹാദേവാ ..! ജയ്‌ ശിവ ശങ്കരാ ..! എന്നിങ്ങനെ ദിഗന്തങ്ങള്‍ ഭേദി ക്കുമാറു ഉച്ചത്തില്‍ ജയ്‌ വിളികളും , താളമേള ങ്ങളുമായി ഒരു കൂട്ടം അഘോരികള്‍ ഈ സമയം അയാളുടെ പിന്നില്‍ വന്നുനിന്നു . ജടാവല്‍ക്കലങ്ങള്‍ ധരിച്ച് , അഗ്നി ചിതറുന്ന കണ്ണുകളുമായി വന്ന ആ സംഘം അപ്രതീഷിതമായി അയാളെ പൊക്കിയെടുത്ത് താണ്ഡവമാടി . ആകെ ഭയന്ന് വിറച്ച അയാളെയും കൊണ്ടവര്‍ ദൂരെ മഞ്ഞുമൂടിയ ഒരു ഗുഹയിലേക്ക് പാഞ്ഞു .
ഗുഹയില്‍ എത്തിയ അയാള്‍ ആദ്യമായി കണ്ടത് തേജോമയമായ ഒരു രൂപമാണ് . പുലിത്തോല്‍ വിരിച്ച തറയില്‍ , നിരവധി ആഘോരികള്‍ക്ക്‌ നടുവിലായി തുളച്ചുകയറുന്ന നോട്ടവുമായി , പത്മാസനസ്ഥിതനായി സുസ്മേര വദനനായി ത്രിജടാനന്ത ആഘോരി ഇരിക്കുന്നു. ഇടി മുഴക്കം പോലുള്ള ശബ്ദത്തില്‍ ത്രിജടാനന്ത അയാളോട് ചോദിച്ചു ." ഈശ്വരന്‍ ഇല്ല എന്ന് പറയാന്‍ നിനക്ക് അര് അധികാരം തന്നു" ??? ...നീ ആ പരമാത്മാവിനെ തേടിയിട്ടുണ്ടോ ....അറിയാത്ത ഒരു കാര്യത്തില്‍ അഭിപ്രായം പറയരുത് .....
നിന്‍റെ ശരീരത്തെ സംരക്ഷിച്ച് നിലനിര്‍ത്തുന്ന ശക്തി ഏത് ?നിന്‍റെ ശരീരത്തിലെ കോടാനുകോടി കോശങ്ങളെ എകോപിപിച്ചു പ്രവര്‍ത്തിപ്പിക്കുന്നത് ആരാണ് ? നീ കഴിക്കുന്ന ആഹാരം , ശ്വസനം , നിന്‍റെ വളര്‍ച്ച . കാഴ്ച , കേള്‍വി , ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരുടെ നിയന്ത്രണത്തില്‍ ?
നിന്‍റെ ഹൃദയ സ്പന്ദനം ആര് നിയന്ത്രിക്കുന്നു ....ഇത്തരത്തില്‍ നൂറുകണക്കിന് ചോദ്യങ്ങള്‍ അദ്ദേഹം അയാളോട് ചോദിച്ചു . ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല . തന്‍റെ അഹങ്കാരത്തിന്‍റെ ചില്ല് കൊട്ടാരം അവിടെ ഉടഞ്ഞു വീണു .
പിന്നീട് കുറേ നാള്‍ ആ ആഘോരികള്‍ക്കൊപ്പം ആ ഗുഹയില്‍ ഈശ്വര ദര്‍ശനത്തിനായി അയാള്‍ തപസനുഷ്ടിച്ചു .
"ഈശ്വരന്‍ ഉണ്ട് ..അദ്ദേഹം എന്നിലും, നിന്നിലും, സര്‍വതിലും നിറഞ്ഞു നില്‍ക്കുന്നു . യഥാര്‍ഥ ആത്മ സാധനകളിലൂടെ ആ പരമാത്മാവിനെ കാണാനാവും എന്ന് അയാള്‍ മനസിലാക്കി.
ആരാണ് അഘോരികള്‍ ?
പരബ്രഹ്മം പ്രപഞ്ച സൃഷ്ടിക്കിരുന്നപ്പോള്‍ തന്നിലെ ആദിശക്തി , ഇഛ്ചാശക്തി , ജ്ഞാന ശക്തി , ക്രിയാശക്തി , പരാശക്തി എന്നിവ യഥാക്രമം സദ്യോജാതം , വാമദേവം , അഘോരം , തല്പുരുഷം , ഈശാനം എന്നീ പഞ്ചമുഖങ്ങളായി ത്തീര്‍ന്നു .
ഭഗവാന്‍റെ പഞ്ചമുഖങ്ങളില്‍ നിന്നും പഞ്ച ഋഷി കളുണ്ടായി അങ്ങിനെ അഞ്ചു ഗോത്രങ്ങളും .
വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ് അഘോരികളുടേത്.
ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലധികം പഴക്കമുണ്ട് .
അഘോരികള്‍ അവരുടെ പരമ ഗുരുവായി ഇപ്പോള്‍ ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മിണിയെ ആണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള്‍ ശ്രീരാമകൃഷ്ണപരമഹംസന് ഉപദേശിച്ചു കൊടുത്തത് ഈ യോഗിനിയമ്മയാണ്…
യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം.
തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത പോലെയുള്ള ദേഹപ്രകൃതിയും,
ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല .ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല..
അമാനുഷിക ശക്തികള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.
അഘോരികളുടെ മാനസികശക്തി അപാരമാണ്.
മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരുസാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ട്.
എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക, വസ്ത്രം തനിയെ കീറുക..അതു കത്തിക്കുക.ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ സാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു.
ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.
സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.
വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.
മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.
കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു.
ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു.
പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ.
ഇത് അഘോരികള്‍ നിഷ്പ്രയാസം സാധിക്കുന്നു .
സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽ പിന്നെ ഉച്ചവരെ കിടന്നുറങ്ങും. ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയിൽപ്പെടും. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യ ടിബറ്റിലെ ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. ടിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌.
അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌.
ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചിലവിജ്ഞാനികൾ പ്രകൃതി യോടിണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീർച്ചയാക്കിയതിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപപ്പെട്ടത്‌.
ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര-മന്ത്രവാദങ്ങൾ അഘോരമാർഗ്ഗത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്. അഘോരം ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്.
ഓം…ക്ലിം..ക്ലിം..സിദ്ധി..നമ:രുദ്ര…രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തിൽക്കൂടി അഗ്നിയെ വരുതിയിലാക്കുന്ന അഘോരികൾ വിവിധമന്ത്രോപാസനയിൽക്കൂടി സിദ്ധി -സാധനയുടെ പരമോന്നതിയിലെത്തുന്നു
ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര താനൂരൂപ… എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഓരോ അക്ഷരവും 51 ലക്ഷംവീതം ജപിച്ചാൽ മാത്രമേ മന്ത്രസിദ്ധി കൈവരുകയുള്ളൂ.
ഹ്രീം എന്ന ബീജമന്ത്രം കൊണ്ട്‌ പാർവ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികൾ.
ഹ കാരം രാ കാരം ഈ കാരം ഇവ മൂന്നും ചേർന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രം ഉണ്ടായത്‌. ഹ കാരം ര കാരം സദ്രൂപ -ചിദ്രൂപ ശിവസംബന്ധമാണെങ്കിൽഈ കാരം ആനന്ദ കാമ പ്രദായകമാണ്. അഘോരികൾ ഒരുമാസത്തിൽ 3ലക്ഷം തവണ വരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും..
ഓം ഹ്രീം സ്വാഹാ എന്നു ജപിച്ചു ജപിച്ച്‌ ബ്രഹ്മജ്ഞാനം നേടുന്ന ഇവർക്ക്‌ അഭീഷ്ടസിദ്ധി ലഭിക്കുമെന്നാണു പറയുന്നത്‌.
ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ ജ്വലിച്ചുനിൽക്കും.
മഹാമൃത്യുജ്ഞയ മന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി,
കൽപനാ യോഗസിദ്ധി, ഖേചരീ വിദ്യാ, കുണ്ഡലിനിശക്തിയെ ഉണർത്തൽ തുടങ്ങിയവ അഘോര തന്ത്ര -മന്ത്രത്തിലെ അനുപമമായ സിദ്ധികളിൽപ്പെടുന്നു.
ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികൾ ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്ക്കാരം നേടുന്നവരാണ്.
അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്തു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട്‌ ചില മുനിശ്രേഷ്ടന്മാര്‍.
ഈ ശിഷ്യപരമ്പരകളില്‍ നിന്നാണ് അഘോരികള്‍ ഉണ്ടായത്.
അഘോരികള്‍ മരണം പോലും മുന്‍കൂട്ടി അറിയുന്നു…
സമയമാകുമ്പോള്‍ “ആത്മബലിദാനം” അല്ലെങ്കില്‍ ചിരസമാധി എന്ന മാര്‍ഗം ഉപയോഗിക്കുന്നു…
അടുത്ത ശിഷ്യനെയും കൂട്ടി നിബിഡ വനത്തിലോ ഹിമാലയതിലേക്കോ യാത്രപോയി, തന്‍റെ ഇന്ദ്രീയ ശക്തികൾ ശിഷ്യന് കൊടുത്ത ശേഷം നിത്യ സമാധിയില്‍ ലയിക്കുന്നു.
സമാധിയായ ഗുരുവിന്‍റെ തലയോട്ടി ശിഷ്യന് അവകാശപെട്ടതാണ്.
സ്വന്തം ആവശ്യത്തിനോ അല്ലെങ്കില്‍ താവളത്തിലെ ചാമുണ്ഡി ദേവിയുടെ വിഗ്രഹത്തിലോ അത് സമര്‍പ്പിക്കും.
ഭഗവാന് ശിവനെ ഭൈരവ
രൂപത്തിലാരാധാക്കുന്ന ഒരുപറ്റം
സന്യാസികളാണ് അഘോരി
ബാബമാര്. ഹിന്ദു വിശ്വാസമായ
മോക്ഷത്തിലാണ് ഇവരും
വിശ്വസിക്കുന്നത്. പക്ഷേ മാര്ഗം
ഏറെ വ്യത്യസ്തമാണെന്ന് മാത്രം.
സംസാരത്തില് നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര് അവകാശപ്പെടുന്നു.
ഭൈരവനെപ്പോലെ
ശ്മശാനത്തിലാണ് വാസം.
ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര് പൂര്ണനഗ്നരായാണ് കഴിയുന്നത്.
ശരീരത്തെക്കുറിച്ചുളള ചിന്തകള്
ഇവരെ ബാധിക്കുന്നേയില്ല.
തങ്ങള്ക്ക് പുറത്തുളളതെല്ലാ
ം മിഥ്യയാണെന്ന് ഇവര്
വിശ്വസിക്കുന്നു. ആളുകള് കടന്ന് വരാന് മടിക്കുന്ന ശ്മശാന ഭൂമികയിൽതങ്ങള്ക
്ക് ഏകാഗ്രതയോടെ
ധ്യാനിക്കാൻകഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
ഇവർകയ്യില് കിട്ടുന്നതെന്തു
ം കഴിയ്ക്കും. . ഇവര്ക്ക് സര്വ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി
ആഹാരം പങ്ക് വയ്ക്കുന്നതിനും
മടിയേതുമില്ല. ഭാംഗ്ഇവരുടെ ജീവിത ശൈലിയാണ്. കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്.
ഉദ്ദേശം1000ബി.സി. തൊട്ട് തന്നെ
ഹൈന്ദവ സംസ്കാരത്തിന്റെ
അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി
ഭാംഗ് ഉപയോഗിക്കാറുണ്ട്. ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട
വാരണസിയിലും ബനാറസിലുമൊക്കെ
എല്ലാ സമയങ്ങളിലും ഭാംഗ്
നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ
പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും
സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല
പോലെ കലക്കിയാണ് ഭാംഗ്
നിർമാണം. നെയ്യും പഞ്ചസാരയും
കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമിക്കപ്പെടുന്നുണ്ട്. എല്ലാം ശിവമയമാണിവര്ക്ക്.
കല്ലിനും മണ്ണിനും മരത്തിനും
ചിന്തകള്ക്കും എല്ലാം കാരണക്കാരന് ശിവനാണെന്ന് ഇവർവിശ്വസിക്കുന്നു. എല്ലാത്തിലും പൂര്ണത ദര്ശിക്കാനും
ഇവര്ക്ക് കഴിയുന്നു. പൂര്ണതയെ
തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.
ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണ്.
പുതുതായി ശിഷ്യപ്പെട്ടു വരുന്നവരെ പരീക്ഷണ വിജയങ്ങള്‍ക്ക് ശേഷം കൂട്ടത്തില്‍ ചേര്‍ക്കലാണ് രീതി .
താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌.
അതാണ്‌ ഇവര്‍ക്ക് പഥ്യം .
മരിച്ച മനുഷ്യ മാംസം പോലും കഴിക്കാന്‍ മടിയില്ലാത്ത അഘോരികള്‍ ശ്മശാനത്തില്‍ വസിക്കുകയും അര്‍ദ്ധരാത്രി പോലും ശീര്‍ഷാസനത്തില്‍ നിന്ന് ധ്യാനിക്കയും ചെയ്യുന്നു .
രോഗങ്ങള്‍ ബാധിക്കാറില്ലാത്ത അവരുടെ ചികിത്സാമരുന്നുകളില്‍ ഒന്ന്‍ ദഹിപ്പിക്കുമ്പോള്‍ ഉരുകി വരുന്ന നെയ്യാണ് .
പ്രപഞ്ചത്തിനു കീഴില്‍ ഒന്നിനെയും ഭയമില്ലായ്ക ആണ് സാധനകളില്‍ അവരെ വിജയിപ്പിച്ചു നിര്‍ത്തുന്നത് .
ഒരു നൂല്‍ വസ്ത്രം പോലും അവരെ ദേഹചിന്തകളില്‍ ബന്ധിപ്പിക്കുന്നതുമില്ല .

No comments: