Tuesday, December 11, 2018

*_ശ്രീകൃഷ്ണാവതാര ശ്ലോകം_*

*നിശീഥേ തമ ഉദ്ഭൂതേ*
*ജായമാനേ ജനാർദ്ദനേ*
*ദേവക്യാം ദേവരൂപിണ്യാം*
*വിഷ്ണുഃ സർവ്വഗുഹാശയഃ*
*ആവിരാസീദ് യഥാ പ്രാച്യാം*
*ദിശീന്ദുരിവ പുഷ്കലഃ* (10.03.08)

_അന്ധകാരം നിറഞ്ഞിരിക്കുമ്പോൾ അതിനെയകറ്റാൻ കിഴക്കുദിക്കിൽ പൂർണ്ണചന്ദ്രൻ ഉദിക്കുന്ന പോലെ, ജനങ്ങളുടെ അജ്ഞാനമാകുന്ന, അവിദ്യയാകുന്ന, അന്ധകാരത്തെ മാറ്റി ജ്ഞാനപ്രകാശം നൽകുന്നവനും, സർവ്വ പ്രാണികളുടേയും ഹൃദയാന്തർഭാഗത്ത് ആത്മരൂപത്തിൽ ഇരിക്കുന്നവനുമായ ഭഗവാൻ സാക്ഷാൽ ശ്രീ മഹാവിഷ്ണു പരിപൂർണ്ണസ്വരൂപനായി അദിതിയുടെ അവതാരമായ ദേവകിയിൽ അവതരിച്ചു._

വ്യാപ്തേതി വിഷ്ണുഃ - സർവ്വത്ര വ്യാപിച്ചിരിക്കുന്നവൻ വിഷ്ണു.  എങ്ങനെയാണ് വ്യാപിച്ചിരിക്കുന്നത് എന്നാണെങ്കിൽ *സർവ്വഗുഹാശയഃ* സർവ്വ പ്രാണികളുടേയും ഹൃദയമായ ഗുഹയിൽ ആത്മസ്വരൂപനായി വ്യാപിച്ചിരിക്കുന്നു.   എപ്രകാരമാണോ ചന്ദ്രൻ ഒരു സ്ഥലത്താണ് പ്രകടമാകുന്നതെങ്കിലും തന്റെ കിരണങ്ങളാൽ സർവ്വസ്ഥലത്തും വ്യാപിച്ചു കാണുന്നത് അതുപോലെ ഭഗവാനും സർവ്വഹൃദയങ്ങളിലും ആത്മസ്വരൂപനായി വ്യാപിച്ചിരിക്കുന്നു. Krishnan
...

No comments: