*ശ്രീമദ് ഭാഗവതം 1*
ശ്രീമദ് ഭാഗവതം ദ്രവരൂപത്തിലുള്ള അമൃതമാണ്. ജലം ദ്രവരൂപത്തിലാണ്.ഒഴുകുന്നത്. ആ ജലം തന്നെ കട്ടിപിടിക്കുമ്പോ അത് സാന്ദ്രം, ഘനീഭവിച്ചത്. അതേപോലെ ഭാഗവത രൂപത്തിലിരിക്കുമ്പോ അത് ദ്രവം.
നിഗമകല്പതരോർഗളിതം ഫലം
ശുകമുഖാദ് അമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാ: ഭുവിഭാവുകാ:
ശുകമുഖാദ് അമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാ: ഭുവിഭാവുകാ:
അമൃതദ്രവസംയുതം ഭാഗവതം
ദ്രവമായ ഭാഗവതം
ദ്രവമായ ഭാഗവതം
പിബത
കുടിക്കൂ
കുടിക്കൂ
അത് കട്ടപിടിച്ചതാണെങ്കിൽ ഖാഗത എന്ന് പറയണം കടിച്ചു തിന്നണം.
കരുണ എന്നത് ദ്രവമാണ്. കാരുണ്യം
ദ്രവഹൃദയപ്രമോദാത് എന്ന് ഭാഗവതം പറയുന്നു. ചിത്ത ആർദ്രീഭാവം .നമുക്ക് കരുണ ഉണ്ടാകുമ്പോ, പ്രിയം ഉണ്ടാവുമ്പോ, സ്നേഹം ഉണ്ടാവുമ്പോ കല്ലുപോലെയുള്ള ഹൃദയം ഉരുകി. ആ ദ്രവം ഘനീഭവിച്ച് രൂപം പൂണ്ട് നില്ക്കുമ്പോൾ അത് എങ്ങനെ ഉണ്ടാവും. കരുണയ്ക്ക് ഒരു മൂർത്തരൂപം കൊടുത്ത് അത് ഘനമായി സാന്ദ്രമായി നില്ക്കുന്നതാണ് ഭഗവാന്റെ ദിവ്യരൂപം. കരുണയ്ക്ക് ഒരു മൂർത്തരൂപം കൊടുത്ത് അത് ഘനമായി നില്ക്കുന്നതാണ് ഭഗവാന്റെ അംശാവതാര രൂപം.

അച്ഛനും അമ്മയും തന്റെ കുഞ്ഞിനോട് കരുണ കാണിച്ചില്ലെങ്കിൽ ആരു കാണിക്കും. സാധാരണയായി കുട്ടി കുറുമ്പ് കാണിച്ചാൽ ചിലപ്പോ അമ്മ അടിക്കും. അമ്മ അടിച്ചാൽ അച്ഛൻ എടുത്തു മടിയിൽ വെച്ച് ലാളിച്ച് കരയേണ്ടാട്ടോ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. അച്ഛൻ അടിച്ചാലോ അമ്മ എടുത്തു ആശ്വസിപ്പിക്കും. ഒരു ഭക്തൻ പറഞ്ഞു. ലോകത്തിലുള്ളവർക്ക് അച്ഛനുണ്ട് അമ്മയും ഉണ്ട്. ഒരാൾ അടിച്ചാൽ മറ്റയാൾ എടുത്ത് ആലിംഗനം ചെയ്യും. എന്റെ ഗതിയോ അച്ഛനും അമ്മയും ഒരേ ആളായി പ്പോയി. അമ്മയും അച്ഛനും ഒരേ ആളായാൽ അടിച്ച ആൾ തന്നെ എടുത്ത് ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കണം. വേറെ ആരും എനിക്കില്ല്യ. വാസനകൾ ബലപ്പെട്ട് നാം തടിക്കുന്തോറും നാം ഭഗവാന്റെ അടുത്ത് നിന്ന് അകന്നു പോകും . സംസാരസാഗരത്തിൽ ആഴ്ന്നുപോകും. ചിത്തം ശുദ്ധായി മെലിയുമ്പോൾ ഭഗവാന്റെ അടുത്ത് അടുത്ത് വരും. ചിലപ്പോ ചില കുട്ടികൾ ണ്ടല്ലോ വീട്ടീന്ന് കളിക്കാൻ പോയാൽ തിരിച്ചു വരേ ഇല്ല്യ. നിർബന്ധായി അച്ഛനോ അമ്മയോ പിടിച്ചു വലിച്ചു കൊണ്ട് വരണം. അടി കൊടുത്ത് കൊണ്ട് വരണം. ചില കുട്ടികൾ അടിച്ചാലും വരില്ല്യ. അപ്പോ ആകർഷകമായ എന്തെങ്കിലുമൊക്കെ വസ്തു കാണിച്ചു കൊണ്ട് വരണം. ചിലരാകട്ടെ അങ്ങനെ കാണിച്ചാലും വരില്ല്യ. അപ്പോ അമ്മ കുട്ടിയെ പ്രിയത്തോടുകൂടെ ഉദാസീനഭാവത്തിൽ നോക്കി ക്കൊണ്ടേ ഇരിക്കും. അപ്പോ കുട്ടിയുടെ ഹൃദയത്തിൽ അമ്മയുടെ കരുണയെ കുറിച്ച് ചെറിയൊരു ഭാവം വന്ന് അമ്മയുടെ അടുത്തേയ്ക് വരുന്നതുപോലെ ഈ ജീവൻ പുറമേയ്ക് അലഞ്ഞലഞ്ഞ് നടന്ന് ഭഗവാനെ മറന്നു. അപ്പോ ഭഗവാൻ ഒരു പ്രത്യേക രൂപത്തിൽ ആവിർഭവിച്ച് ജീവനെ ആകർഷിക്കുന്നു.
ശ്രീമദ് ഭാഗവതം ഭഗവാന്റെ പ്രത്യക്ഷ സ്വരൂപം. വാത്മീകി രാമായണത്തിൽ അഗസ്ത്യമുനിയെ കണ്ടപ്പോൾ രാമൻ ലക്ഷ്മണനോട് പറയാണ്.
തപസ്സ് മൂർത്തരൂപം പൂണ്ട് നില്ക്കാണ്. അങ്ങനെ യുള്ള സാധുസംഗം കിട്ടുക എന്നതാണ് മുഖ്യം. അതാണ് ഭാഗവത ധർമ്മം.
തപസ്സ് മൂർത്തരൂപം പൂണ്ട് നില്ക്കാണ്. അങ്ങനെ യുള്ള സാധുസംഗം കിട്ടുക എന്നതാണ് മുഖ്യം. അതാണ് ഭാഗവത ധർമ്മം.
ശ്രീനൊച്ചൂർജി
*തുടരും. ..*.lakshmi prasad
*തുടരും. ..*.lakshmi prasad
No comments:
Post a Comment