Sunday, December 16, 2018

മാസാനാം മാർഗശീർഷോഽഹം .
ഞാൻ മാസങ്ങളിൽ മാർഗശീർഷം(ധനു) ആകുന്നു. ഇത് ഭഗവാന്റെ വാണി ആകുന്നു. (ഭ.ഗീത 10.35.)
ശ്രീമദ് ഭാഗവതം, ബാലഗോപാലനായി, അമ്പാടി കണ്ണനായി ഭഗവദ്സ്വരൂപമായി ,ഭഗവദ് വിഭൂതിതന്നെയായ മാർഗശീർഷമാസത്തിലെ(ധനു) ആദ്യദിനമായ ഇന്ന് ഇവിടെ പിറവിയെടുക്കുന്നു .ഒരു കുഞ്ഞ് ജനിക്കുമ്പോൾ കുടുബാംഗങ്ങൾ എത്രത്തോളം കരുതൽ കാണിക്കും. ചുറ്റുവട്ടം വെടിപ്പാക്കിയിടും. അഴുക്കും പൊടിയും ഒക്കെ തുടച്ചു മാറ്റും. കുഞ്ഞിക്കാൽ വളരുന്നോ കുഞ്ഞിക്കൈ വളരുന്നോ, കുഞ്ഞ് ചിരിക്കുന്നുവോ കമിഴ്ന്ന് വീണുവോ, മുട്ടിൽ ഇഴഞ്ഞുവോ പിച്ചവെച്ചുവോ ഇങ്ങനെ ഓരോ നിമിഷവും ആസ്വദിക്കും. ആഹ്ലാദവും അതോടൊപ്പം ജാഗ്രതയും പുലർത്തും. കുഞ്ഞ് സംസാരിച്ചു തുടങ്ങുന്നത് എല്ലാവരും പ്രതീക്ഷയോടെ കൂടി കാക്കും. ശ്രീരമണസന്നിധിയിലെ ഭഗവാന്റെ വാത്സല്യപുത്രൻ ശ്രീ നൊച്ചൂർ സ്വാമിജിയുടെ ഭാഗവത നാദവീചികളെ ജ്ഞാനാക്ഷരകുസുമങ്ങളായി ഇന്നു മുതൽ ഇവിടെ സമർപ്പിച്ചുകൊള്ളട്ടെ. ഈ സ്നേഹകുസുമങ്ങളുടെ സുഗന്ധവും സൗന്ദര്യവും പേറി ഈ പുണ്യമാസത്തിലും വരും ദിനങ്ങളിലും നമുക്കും ഹൃദയത്തെ ആർദ്രമാക്കാം, , ശുദ്ധമാക്കാം വെടിപ്പാക്കാം പ്രകാശപൂരിതമാക്കിത്തീർക്കാം,ഹൃദയത്തിൽ ഭാഗവത പുഷ്പം വിരിയിക്കാം എല്ലാവർക്കും നിറഞ്ഞ സ്നേഹത്തോടെ ധനുമാസാശംസകൾ.
lakshmi prasad

No comments: