*ശ്രീമദ് ഭാഗവതം 2*
പദ്മപുരാണത്തിൽ ശൗനകമഹർഷി സൂതനോടാണ് ചോദ്യം.. ഉപനിഷത്തിലും ശൗനകനെക്കുറിച്ച് ഒരു പ്രതിപാദനം ഉണ്ട്. മുണ്ഡകോപനിഷത്തിൽ അംഗിരസ്സിനോട് ശൗനകമഹർഷി പ്രസിദ്ധമായ ഒരു ചോദ്യം ചോദിക്കാണ്
ഭഗവാനേ എനിക്ക് ഒരു സംശയം ഉദിച്ചിരിക്കുന്നു. ഏതോ ഒന്ന് അറിയപ്പെട്ടാൽ ബാക്കി ഉള്ളതൊക്കെ അറിയപ്പെടും. വേദം പഠിച്ചു പഠിച്ച് എത്രയോ കാലായി. ഇതിന് ഒരു അന്തവും ഇല്ല്യ ആദിയും ഇല്ല്യ. മതി എന്ന തൃപ്തി വരണില്ല്യ. ഇനി ഒന്നും അറിയാനില്ല എന്ന ജിജ്ഞാസനിവൃത്തി വരണില്ല്യ. എട്ട് വിധത്തിലുള്ള നിവൃത്തി വരണം ത്രേ. ഇനി ഒന്നും അറിയാനില്ല എന്നുള്ള നിവൃത്തി വരണം. ഇനി ഒന്നും ചെയ്യാനില്ല എന്ന നിവൃത്തി വരണം. ഇനി ഒന്നും ഉപേക്ഷിക്കാനില്ല്യ എന്നുള്ള നിവൃത്തി വരണം. സങ്കല്പം നിവൃത്തമാവണം. ഭയം നിവൃ ത്തമാവണം. രണ്ട് ഉണ്ട് എന്നുള്ള ഭ്രമം നിവൃത്തമാവണം. ഇച്ഛാ നിവൃത്തി. അപ്പോ ഏതോ ഒന്നിനെ പിടിച്ചാൽ ബാക്കി ഒക്കെ വിട്ടു പോവും
കസ്മിൻ ഭഗവോ വിജ്ഞാതേ സർവ്വമിദം വിജ്ഞാതം ഭവതീ
ഭഗവാനേ ഏതോ ഒന്നിനെ അറിഞ്ഞു കഴിഞ്ഞാൽ ബാക്കി ഉള്ളതൊക്കെ അറിയപ്പെടും ന്ന് പറയുന്നുവല്ലോ. അതെന്താ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എനിക്ക് പറഞ്ഞു തരൂ.
ഏക വിജ്ഞാനേന സർവ്വവിജ്ഞാനം
അപ്പോ അംഗിരസ്സൻ പറഞ്ഞു. സാധാരണ രണ്ട് വിധത്തിലുള്ള അറിവ് ഉണ്ട്. ഒന്ന് പഠിച്ച് അറിയുക. വേദമായിക്കൊള്ളട്ടെ ഉപനിഷദ് ആയിക്കൊള്ളട്ടെ ഭാഗവതം തന്നെ ആയിക്കൊള്ളട്ടെ ഇതൊക്കെ പഠിച്ച് ബുദ്ധിയിൽ അറിഞ്ഞു. . ഇന്നത്തെ കാലത്ത് ബുദ്ധിയിൽ വെയ്ക്കേണ്ട ആവശ്യം ഒന്നുമില്ല്യ. കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്തു വെയ്ക്കാം. ഇങ്ങനെ ബുദ്ധിയിൽ വെയ്ക്കുന്ന അറിവിനെ അംഗിരസ്സൻ പറഞ്ഞു അപരാ വിദ്യ.
ഈ അപരാ വിദ്യ നമുക്ക് പാരമാർത്ഥികമായി പ്രയോജനപ്പെടില്ല്യ. ഈ അപരാവിദ്യയിൽ ഋഗ്വേദം യജുർവേദം അഥർവ്വവേദം സാമവേദം ശിക്ഷ കല്പം വ്യാകരണം നിരുക്തം ഛന്ദസ്സ് ജ്യോതിഷം എന്നീ ആറ് അംഗങ്ങളോടുകൂടെ നാലുവേദങ്ങളേയും അധ്യയനം ചെയ്യുന്നതിനെ എടുത്തു പറഞ്ഞു ഇത് അപരാ വിദ്യ ഇതു തന്നെ അപരാ വിദ്യ ന്നായാൽ പിന്നെ ഞാൻ ഡോക്ടറേറ്റാണ് എൻജിനീയറാണ് എന്നൊക്കെ പറഞ്ഞാൽ നമ്മളെ എവിടെ വെയ്ക്കും ന്ന് പറയാൻ വയ്യ. വേദവ്യാകരണാദിശാസ്ത്രങ്ങൾ എല്ലാം പഠിച്ച ആളെ കുറിച്ച് അംഗിരസ്സൻ എന്ന ഋഷി പറയണു ഇതെല്ലാം useless .
അപരാവിദ്യ ഒരു വിദ്യ അല്ലേ എന്ന് ചോദിച്ചപ്പോ ശങ്കരാചാര്യസ്വാമികൾ ചോട്ടില് ഒരു കമന്ററി എഴുതി അപരാവിദ്യ = അവിദ്യ ന്ന്. പഠിച്ചു എല്ലാം ബ്രഹ്മമാണ് ആത്മാവാണ് ഭഗവാനാണ് എന്നൊക്കെ പറഞ്ഞാലും അവനവന് പ്രയോജനപ്പെടുന്നില്ല്യ മനസ്സ് അടങ്ങണില്ല്യ ശാന്തി ഉണ്ടാവണില്ല്യ ന്നാ അത് അപരാവിദ്യ
അപ്പോ എന്താണ് പരാ വിദ്യ. ഒന്ന് പുറം നാട്ടിലേക്ക് പോകാം desert fathers എന്ന് പറഞ്ഞ Christian mystics. ആരും അറിയാതെ എവിടെയോ ഏകാന്തത്തിൽ നമ്മുടെ സന്യാസികളെപ്പോലെ തന്നെ ചാക്കും ഉടുത്ത് വളരെ ഉയർന്ന തലത്തിലുള്ള ഭഗവദ് അനുഭവത്തിനെ ഹൃദയത്തിൽ വെച്ച് കൊണ്ടിരുന്ന മൂന്ന് 'സാധു'ക്കളുടെ ഒരു കഥ വായിച്ചു. ഇതൊക്കെ ഭാഗവതം ആണട്ടോ. ഭാഗവതം ന്നാലെന്താ.
ഭഗവത: ഇദം ഭാഗവതം.
ഭഗവാനെക്കുറിച്ചുള്ള കഥയാ ഭാഗവതം. വ്യാസഭഗവാൻ ഒരു രീതി നമുക്ക് ഉണ്ടാക്കി തന്നു. അത്രേയുള്ളൂ. എങ്ങനെയാണെങ്കിൽ ഭഗവാനോട് ഭക്തി വരുമോ ഇതി സങ്കല്പ്യ വർണ്ണയാ. അതേ പോലെ സങ്കല്പിച്ച് കഥ പറഞ്ഞോളാ. ഭഗവാനോട് ഭക്തി വരണം. ജീവിതത്തിന്റെ പരമലക്ഷ്യം ഭഗവദ്പ്രാപ്തി ആണ് എന്നറിയണം. എന്തു വേണേച്ചാൽ ചെയ്തുകൊള്ളൂ. കച്ചവടം ചെയ്യോ ജോലിക്ക് പോകയോ സമ്പാദിക്കയോ എന്തു വേണേലും ചെയ്തോളൂ. പക്ഷേ ഇവിടെ ഇതാണ് (ഭഗവദ് പ്രാപ്തി ) എന്ന് അറിഞ്ഞു കൊള്ളണം എന്നാണ്. വടക്കുനോക്കിയന്ത്രം എപ്പഴും വടക്കോട്ട് നോക്കി ഇരിക്കുന്നതുപോലെ. കപ്പൽ എങ്ങോട്ട് തിരിഞ്ഞാലും വടക്ക് നോക്കി യന്ത്രം വടക്കോട്ട് നോക്കി ഇരിക്കും. രാമകൃഷ്ണദേവന്റെ ഒരു ഉദാഹരണമാണ്. അതുപോലെ ജീവിതത്തിൽ എന്തൊക്കെ പ്രവർത്തിച്ചാലും ലക്ഷ്യം ഭഗവദ് പ്രാപ്തി ഭഗവാൻ എന്നുള്ള ഉറപ്പ് . ആ ഉറപ്പ് ഉണ്ടാവാൻ വേണ്ടിയാണ് ഭാഗവതശാസ്ത്രം.
ശ്രീനൊച്ചൂർജി
*തുടരും. ...*

No comments:
Post a Comment