Sunday, December 16, 2018

ജനിച്ചുവീഴുന്ന ഓരോ ശിശുവിനും ഇത് ഒരു പുതിയ ലോകമാണ്. അമ്മയുടെ ഉദരത്തിലെ ചൂടില്‍ നിന്ന് പുറത്തുവരുന്ന അവനെ ഈ ലോകത്ത് ജീവിക്കാന്‍ പ്രാപ്തനാക്കേïത്, മാര്‍ഗനിര്‍ദേശം നല്‍കേïത് മാതാപിതാക്കളാണ്. കുടുംബമാകുന്ന മഹാവിദ്യാലയത്തേക്കാള്‍ മികച്ച ശിക്ഷണം പ്രദാനം ചെയ്യാന്‍ഏതു ഗുരുകുലത്തിനാകും?
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സന്താനത്തെ കൈകാര്യം ചെയ്യേïതും പലവിധമാണ്. ആദ്യ അഞ്ചുവയസ്സു വരെ ഒരു രാജാവിനെപ്പോലെ വേണം സത്സന്താനത്തെ വളര്‍ത്താന്‍. അവന്റെ ഓരോ ആവശ്യങ്ങളും സാധിച്ചുകൊടുക്കണം. അവന്റെ ദാസരാകണം നാം. എന്നാല്‍ അഞ്ചാം വയസ്സു മുതല്‍ പതിനഞ്ച് തികയും വരെ മക്കളെ ഭൃത്യരേപ്പോല വേണം കരുതാന്‍. അപരിചിതമായ ഈ ലോകത്തെ, ഇവിടുത്തെ രീതികളെ അവന് പരിചയപ്പെടുത്തണം. ഉണ്ണുന്നതും ഉടുക്കുന്നതും മുതല്‍ എല്ലാം തനിയെ ചെയ്യാന്‍ പ്രാപ്തനാക്കണം. തെറ്റുകïാല്‍, ശിക്ഷിക്കേïതെങ്കില്‍ ശിക്ഷിച്ച് തന്നേ തിരുത്തണം. ഇക്കാലയളവില്‍ ജീവിതപാഠങ്ങള്‍ ഉള്‍ക്കൊï്, സ്വയംപര്യാപ്തനായ പുത്രനെ പിന്നീടങ്ങോട്ട് ഒരു ബന്ധുവിനെപ്പോലെ, മിത്രത്തെപ്പോലെ വേണം കരുതാന്‍. പതിനഞ്ച് തികഞ്ഞാല്‍ പിന്നെ മുതിര്‍ന്നവനായി കï്, അവന്റെ അഭിപ്രായങ്ങള്‍ക്ക് വിലകൊടുത്ത് മുന്നോട്ടുപോകണം. തന്നോളം വളര്‍ന്ന മകന്‍ തനിക്കൊപ്പം എന്നു കാണണം.

No comments: