വാല്മീകി രാമായണം-54
രാമമിന്ദീവര ശ്യാമം
സർവ്വ ശത്രു നിവർഹണം
പശ്യാമോ യവ്വരാജസ്തം
നവ രാജോത്തമാത്മജം
സർവ്വ ശത്രു നിവർഹണം
പശ്യാമോ യവ്വരാജസ്തം
നവ രാജോത്തമാത്മജം
ഹേ രാജോത്തമ താങ്കളുടെ പുത്രൻ രാമൻ കായാമ്പു പോലെ കറുത്തവൻ അദ്ദേഹത്തെ ഇന്നേയ്ക്കേ പട്ടാഭിഷേകം ചെയ്യു നാളേയ്ക്ക് മാറ്റി വയ്ക്കണ്ട. പ്രജകളുടെ ഈ സ്നേഹം കണ്ട് ദശരഥൻ സന്തോഷിച്ചു. സാമന്ത രാജാക്കൻമാരേയെല്ലാം വിവരമറിയിച്ചു. നല്ലൊരു മാസം അതിനായി കുറിച്ചു.
ചൈത്ര ശ്രീമാലയം മാസഹ
പുണ്യഹ പുഷ്പിത കാനനഹാം
യവ്വ രാജായ രാമസ്യ
സർവ്വമേവോപ കല്പതാം
പുണ്യഹ പുഷ്പിത കാനനഹാം
യവ്വ രാജായ രാമസ്യ
സർവ്വമേവോപ കല്പതാം
ചൈത്രമാസമാണ് എല്ലായിടത്തും സസ്യങ്ങൾ പുഷ്പിച്ചു നിൽക്കുന്നു. ഈ വിശിഷ്ട മാസത്തിൽ തന്നെ രാമന്റെ പട്ടാഭിഷേകം നടക്കുന്നതായിരിക്കും എന്ന് വിളമ്പരം ചെയ്യുന്നു ദശരഥൻ. അതിനുള്ള തയ്യാറെടുപ്പുകൾ ചെയ്യു എന്ന് വസിഷ്ഠ മഹർഷിയോടും മറ്റുമായി അഭ്യർത്ഥിക്കുന്നു.
രാമനെ കൂട്ടികൊണ്ടു വരാനായി സുമന്ത്രരെ അയച്ചു. രാമൻ ഇതൊന്നും അറിയാതെ യാതൊരു പ്രത്യേക അലങ്കാരങ്ങളുമില്ലാതെ സുമന്ത്രരോടൊപ്പം ദശരഥ സന്നിധിയിലേയ്ക്ക് വരുന്നു.
രാമനെ കൂട്ടികൊണ്ടു വരാനായി സുമന്ത്രരെ അയച്ചു. രാമൻ ഇതൊന്നും അറിയാതെ യാതൊരു പ്രത്യേക അലങ്കാരങ്ങളുമില്ലാതെ സുമന്ത്രരോടൊപ്പം ദശരഥ സന്നിധിയിലേയ്ക്ക് വരുന്നു.
Nochurji ...malini dipu
No comments:
Post a Comment