Sunday, December 16, 2018

ചാള്സ് .പി.സ്റ്റൈന് മെറ്റ്സ് എന്ന പ്രസിദ്ധ ഇലക്ട്രിക്കല് എന്ജിനീയറോട് മി.റോജര് ഡബ്ല്യു ബാബ്സന് ഒരിക്കല് ചോദിച്ചു അടുത്ത അമ്പതുവര്ഷത്തില് ഏതു ഗവേഷണരംഗത്തായിരിക്കും മഹത്തായവികാസമുണ്ടാവുക . ചാള്സ് പറഞ്ഞു, ഏറ്റവും വലിയ കണ്ടു പിടുത്തങ്ങള് ആത്മീയമാര്ഗത്തിലായിരിക്കും. ആ മാര്ഗം ലക്ഷ്യപ്രാപ്തിയെത്തുമ്പോള് നാലുതലമുറയില് കണ്ടിട്ടില്ലാത്ത പുരോഗതി , ലോകം ഒരൊറ്റ തലമുറയില് ദര്ശിക്കും. ശാസ്ത്രം പോലും ഒരുമാത്ര മാറി നിന്ന് അത്ഭുതത്തോടെ നോക്കുന്ന ആത്മീയത. ഉപാസനയിലൂടെ കര്മ്മത്തിലൂടെ ത്യാഗത്തിലൂടെ കൈവരിക്കാന് സാധിച്ചാല് ധന്യം. ഒടുവിലേ മോക്ഷം വരുന്നുള്ളൂ. കടമ്പകള് ഏറെയാണ്. മനസിന്റെ നിയന്ത്രണം ഏകാഗ്രത ... ഇവയാണ് മാര്ഗ്ഗങ്ങള്. ഇനിയും എനിക്ക് ആഴങ്ങളിലേക്ക് പോകാനുണ്ട്. കടലിന്റെ അഗാധതയിലമ്പരന്ന്, കരയില് നില്ക്കുന്ന എനിക്ക് എത്രയോ ദൂരം സഞ്ചരിക്കാനുണ്ട്. ജന്മങ്ങള് വേണം ഇനിയും....

No comments: