Wednesday, December 19, 2018

വാല്മീകി രാമായണം-56
ദശരഥന്റെ അടുക്കൽ നിന്നും രാമൻ തിരികെ പോകുമ്പോൾ വഴിയിൽ ലക്ഷ്മണനെ കണ്ടു. ലക്ഷ്മണനെ കണ്ടതും രാമൻ കൈകൾ നീട്ടി കൊണ്ട് പറഞ്ഞു.
ലക്ഷ്മണെ മാം മയാ സാർത്ഥം
പ്രസാദിത്വാം വസുന്ദരാം
ദ്വിദീയം മേ അന്തരാത്മാനം
ത്വാമിയം ശ്രീരുപസ്ഥിതാ
ലക്ഷ്മണാ നീ വേറെ ഞാൻ വേറെയല്ല. എന്റെ മറ്റൊരു രൂപം തന്നെയാണ് നീ. അതിനാൽ ഈ രാജ്യം എനിക്കല്ല നിനക്ക് തന്നെയാണ് വന്നു ചേർന്നിരിക്കുന്നത്. ഇത് പറഞ്ഞിട്ട് രാമൻ ലക്ഷ്മണനെ ആശ്ലേഷിക്കുന്നു.
ദശരഥ രാജാവിെന്റ നിർദ്ദേശ പ്രകാരം വസിഷ്ഠ മഹർഷി പട്ടാഭിഷേകത്തിന് മുൻമ്പായി വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു. രാജ്യം മുഴുവൻ ആനന്ദ തിമിർപ്പിലാണ്. രാമൻ സീതയോടൊപ്പമിരുന്ന് നാരായണ പൂജ ചെയ്തു.
ദേവൻമാർ മാത്രം രാമൻ വെറുമൊരു രാജാവായി അയോദ്ധ്യയിൽ ഒതുങ്ങി കൂടുമോ എന്ന് ആകുലപ്പെട്ടു. അപ്പോഴാണ് എവിടെ നിന്നോ വന്ന ഒരു വയസ്സായ കൂനിയായ സ്ത്രീ കഷ്ടപ്പെട്ട് മാളികയിലേറുന്നു. നിമിത്തം പോലെ അവർ കടന്നു വരുന്നു .ഒന്നും രണ്ടും പടിയല്ല ഏറുന്നത്, വാനോളം ഉയർന്ന മാളികയുടെ പടികളേറുന്നു. യാദൃശ്ചികമായി വന്നു ചേരുന്ന ഇത്തരം കഥാപാത്രങ്ങൾ കഥയുടെ ഗതിയേ തന്നെ മാറ്റിമറിക്കുന്നു.
മന്ദര എന്നാണ് ആ സ്ത്രീയുടെ പേര്. രാക്ഷസ കുലത്തെ ഉന്മൂല നാശം ചെയ്യാനായി വന്നവൾ എന്നും പറയാം. അവൾ ഇല്ലായിരുന്നെങ്കിൽ രാക്ഷസ നിഗ്രഹമേ നടക്കില്ലായിരുന്നു.
പലപ്പോഴും ജീവിതത്തിലെ ചില അനുഭവങ്ങളെ നമ്മൾ സങ്കുചിതമായി വിലയിരുത്തുന്നു. സൂക്ഷമമായി നോക്കിയാൽ അത് നമ്മുക്ക് ഒരു അനുഗ്രഹമായിരുന്നു എന്ന് കാണാം.
മന്ദരയുടെ മനസ്സും കുടിലം ശരീരവും കുടിലം.
യസ്യാസ്ചിത്തം പ്രകൃതി കുടിലം
ഗാത്ര മിത്രം ബബൂവാം
കൈകേയിയാസാം ഹൃദയ മഥയം
അംബോജിന്യ സലില സരസഹ
കാസരീ വാക്ഷമംമ്പഹ
കൈകേയാസാ ഹൃദയം അദയം
മന്ദരാ നിർമമന്ദാ
തെളിഞ്ഞ നീരൊഴുകുന്ന സരിത്തിൽ ഒരു എരുമ വന്നിറങ്ങി എങ്ങനെ ജലത്തെ കലക്കി മറിക്കുന്നുവോ അതു പോലെ കൈകേയിയുടെ മനസ്സ് കലക്കി മറിക്കാൻ വന്നിരിക്കുന്നു മന്ദര.
Nochurji ....malini dipu

No comments: