Wednesday, December 19, 2018

സാധനചതുഷ്ടയസമ്പത്തി എന്ന യോഗ്യത നേടിയവനേ ശാങ്കരവേദാന്തമാര്‍ഗത്തിന് അധികാരി ആകുകയുള്ളു (മൃഡാനന്ദസ്വാമി, ബ്രഹ്മസൂത്രവ്യാഖ്യാനം). നാസക്തോപ്യനാസക്ത: തന്ത്രമാര്‍ഗേ അധികാരീ എന്നു ഭാസ്‌കരരായന്‍ (സേതുബന്ധം) പറയുന്നു. ലൗകികജീവിതത്തിലും ഓരോ കാര്യത്തിലും നാം തീരുമാനമെടുക്കുന്നത് യോഗ്യത, അധികാരം, സന്ദര്‍ഭം എന്നിവയുടെ അടിസ്ഥാനത്തില്‍ തന്നെ ആണല്ലോ. എ.കെ. രാമാനുജന്‍ (ഈസ് ദെയര്‍ ആന്‍ ഇന്‍ഡ്യന്‍ വേ ഓഫ് തിങ്കിങ്ങ്) ഈ സന്ദര്‍ഭവാദത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതീയ-പാശ്ചാത്യസമീപനങ്ങള്‍ തമ്മിലുള്ള മൗലികവ്യത്യാസത്തെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. പാശ്ചാത്യസമീപനം പൊതുവേ സന്ദര്‍ഭനിരപേക്ഷവും (കോണ്‍ടെക്‌സ്റ്റ്്-ഫ്രീ) ഹിന്ദുസമീപനം സന്ദര്‍ഭസാപേക്ഷവും (കോണ്‍ടെക്‌സ്റ്റ്-സെന്‍സിറ്റീവ്) ആണത്രെ. സാമാന്യം (യൂണിവേഴ്‌സല്‍), വിശേഷം (പര്‍ട്ടിക്കുലര്‍) എന്നിവയുടെ സമഞ്ജസമായ മേളനത്തിലാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുരീതിശാസ്ത്രത്തിന്റെ ഊന്നല്‍.

No comments: