Monday, December 24, 2018

വാല്മീകി രാമായണം-62

ഇക്ഷ്വാകു വംശത്തിൽ പിറന്നിട്ട് ഇത്രയേ ഉള്ളു നിങ്ങളുടെ ധർമ്മബോധം കൈകേയി പറഞ്ഞു. ധർമ്മം സത്യം ഇവ നിലനിർത്താൻ ചില രാജാക്കൻമാർ സ്വന്തം ജീവൻ തന്നെ കൊടുക്കുന്നു. ഈ പാരമ്പര്യം നിലനിർത്തിയാലേ രാജാവിനും നിലനില്പുള്ളു. അതിനാൽ അങ്ങ് തന്ന വാക്ക് പാലിച്ചാൽ മാത്രമേ അങ്ങ് സൗഖ്യമായിരിക്കു. സത്യമാണ് ഈ ലോകത്ത് വലുത് സത്യത്തെ ആശ്രയിച്ചാണ് ഈ ലോകം നിലനില്ക്കുന്നത്. സത്യത്തെ ആശ്രയിച്ച് ധർമ്മവും നിലനിൽക്കുന്നു.

കൈകേയി ഇങ്ങനെ പലതും പറയുന്നതിനിടെ ദശരഥൻ തടസ്സപ്പെടുത്തി കൊണ്ട് പറഞ്ഞു. നിനക്കെന്താ ബാധയുപദ്രവമാണോ. ഇതുവരെ നീ ഇങ്ങനെയൊന്നും സംസാരിച്ചു പോലും കണ്ടിട്ടില്ല. എന്തിന്റെ പ്രേരണയാലാണ് ഇപ്പോൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. എന്റെ സാഹചര്യം മനസ്സിലാക്കു കൈകേയി പട്ടാഭിഷേകത്തിന് എല്ലാ ഒരുക്കങ്ങളും ആയി. ദൂരെ ദൂരെ നിന്ന് വിശിഷ്ടാഥിതികൾ വന്നിരിക്കുന്നു. ജനങ്ങൾ എന്നെ കള്ളു കുടിച്ച ഒരു ബ്രാഹ്മണനെയെന്ന പോലെ പരിഹസിക്കുന്നതാണ്. ബാലോപയമയിശ്വാക ഇവിടെ വന്ന് ചേർന്നിരിക്കുന്ന രാജാക്കൻമാർ എന്നെ കുട്ടിത്തമുള്ളവൻ അഥവാ പക്വതയില്ലാത്തവനായി കാണും. ഒരു വശത്ത് അഥിതികളിൽ നിന്ന് ഏൽക്കേണ്ടി വരുന്ന അപമാനം മറുവശത്ത് ഒരു നല്ല പുത്രനുണ്ടായി പോയതിന് ദു:ഖമനുഭവിക്കുന്ന ഈ ലോകത്തിലെ തന്നെ ആദ്യത്തെ പിതാവാകും താൻ എന്ന് ദശരഥ രാജാവ് കേഴുന്നു.

Nochurji 🙏 🙏
Malini dipu 

No comments: