Monday, December 24, 2018

പഞ്ചതത്ത്വങ്ങളുടെ സമഗ്രമായ സാത്വികാംശത്തില്‍ നിന്നാണ് മനസ്സ്, ബുദ്ധി,അഹങ്കാരം, ചിത്തം എന്നിവയുണ്ടായത്. ഇവ നാലും ചേര്‍ന്നതാണ് അന്തഃകരണം.
മനസ്സ്: സങ്കല്‍പം, വികല്പം എന്നീ രൂപങ്ങളോടുകൂടിയതയാണ് മനസ്സ്. ഒന്നു സങ്കല്‍പിക്കുക, അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുക ഇതാണ് മനസ്സിന്റെ സ്വഭാവം. ബുദ്ധി- നിശ്ചയരൂപത്തിലുള്ളതാണ് ബുദ്ധി. മനസ്സിന്റെ ഉറപ്പില്ലായ്മ പരിഹരിച്ച് ദൃഢമായ തീരുമാനമെടുക്കുന്നത് ബുദ്ധിയാണ്. അഹങ്കാരം- ഞാനാണ് എല്ലാം എന്ന ബോധം അഹങ്കാരം. ചിത്തം- ചിന്തനം ചെയ്യുന്നത് ചിത്തം. മുന്‍ അനുഭവങ്ങളെ മനസ്സിലെത്തിക്കുന്നത് ചിത്തമാണ്.

No comments: