'ഇതു പഠിക്കേണ്ട വലിയൊരു സംഗതിയാണ്. നാം അനുഭവിക്കുന്ന ക്ലേശത്തിന്‍റെ നല്ലൊരളവ് നാം കഴിക്കുന്ന ആഹാരംനിമിത്തം ആണ്. കനത്തതും ദഹിക്കാത്തതുമായ ഭക്ഷണത്തിനു ശേഷം മനോനിയന്ത്രണം അതികഠിനമെന്ന് നിങ്ങള്‍ക്കു കാണാം. ഉദ്വേഗകരങ്ങളായ ചില ആഹാരങ്ങളുണ്ട്. അത്തരം ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിനെ നിയന്ത്രിക്കുവാന്‍ ആകില്ലെന്നു കാണാം. ഒരുവന്‍ അതിമാത്രം മുന്തിരിച്ചാറോ മറ്റു മാദകപാനീയമോ കുടിച്ചാല്‍ തന്‍റെ മനസ്സ് നിയന്ത്രിക്കുവാനാകുന്നതല്ലെന്ന് കാണാറുള്ളത് പ്രത്യക്ഷമാണ്! അത് അവന്‍റെ മനസ്സിന്‍റെ പിടിവിട്ട് ഓടിപ്പോകുന്നു.''
(വിവേകാനന്ദസ്വാമികള്‍)
(വിവേകാനന്ദസ്വാമികള്‍)
No comments:
Post a Comment