Saturday, December 08, 2018

നമ്പൂതിരിമാരും കേരളവും.
  • നം അഥവാ വേദം പൂർത്തിയാക്കുന്നയാൾ (നം + പൂരയതി) എന്ന സംസ്കൃത പദസമാസത്തിൽ നിന്നാണ് നമ്പൂതിരി എന്ന വാക്കു രൂപാന്തരപ്പെട്ടതു് എന്നു് അനുമാനിക്കപ്പെടുന്നു.
  • ‘നമ്പൂതിരി’ എന്ന പദത്തിനു പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാർ എന്ന അർത്ഥവും ഉണ്ട് (നമ്പുക=വിശ്വസിക്കുക; [തിരി=ബഹുമാനസൂചകമായ ഒരു പ്രത്യയം).
  • നമ്പൂതിരിമാർ കുടിയേറിവരല്ല.കേരളം സൃഷ്ട്ടിച്ച പരശുരാമന്റെ ക്ഷണ പ്രകാരം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അതിഥിയായിട്ടു വന്നവരാണ്. 
  • ബ്രാഹ്മണജനതകൾക്കൊക്കെ ബാധകമായ, ധർമ്മശാസ്ത്രങ്ങളും നമ്പൂതിരിമാർക്ക് പ്രത്യേക ധർമ്മങ്ങൾ നിർദ്ദേശിക്കുന്ന ശാങ്കരസ്മൃതിയും എഴുതിയ ശ്രീ ശങ്കരാചാര്യർ ആണ് നമ്പൂതിരിമാർക്കുണ്ടായിരുന്ന പഴയ ആചാരങ്ങളും ക്രോഡീകരിച്ചത് എന്നാണ്  പറഞ്ഞുവരുന്നത്. മറ്റ് ബ്രാഹ്മണരിൽ നിന്നും നമ്പൂതിരിക്കുള്ള ആചാരവ്യത്യാസങ്ങളെ 64 അനാചാരങ്ങൾ എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നു. ഇത് ഘണ്ഡിക്കുന്നവരും ഉണ്ട്. ബ്രാഹ്മണർക്കെല്ലാം ബാധകമായ ധർമ്മശാസ്ത്രവിധികളിൽ നിന്നു വ്യത്യസ്തമായും, പലപ്പോഴും  വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും അവർ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാർ അനാചാരങ്ങൾ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണർക്കിടയിൽ നിലവിലില്ലാത്തതിനാലാണ്. 
  •   സാമ്രാട്ട് അഥവാ തമ്പ്രാക്കൾ[ആഴ്വാഞ്ചേരി തമ്പ്രാക്കൾ,കല്പകഞ്ചേരി തമ്പ്രാക്കൾ എന്നിവർ] നമ്പൂതിരിപ്പാട്,നമ്പൂതിരി, ഭട്ടതിരി, ഭട്ടതിരിപ്പാട്, ഇളഴത്,തങ്ങൾ, മൂസ്സത്, ഗ്രാമണി, പണ്ടാരത്തിൽ,എന്നിങ്ങനെ പോകുന്നു ആവാന്ദര വിഭാഗങ്ങളിലെ സ്ഥാനപദവികൾ.ഇവ ഒാരോന്നും ആഭിജാത്യത്തിന്റെ അളവിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. 
  •  16-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്നു കരുതുന്ന “ജാതി നിർണ്ണയം” നമ്പൂതിരിമാരെ എട്ട് ഉപജാതികളായും, രണ്ട് ചെറുജാതികളായും, 12 ഉപ-ചെറുജാതികളായും തരം തിരിച്ചിരിക്കുന്നു.
    അഷ്ടഗൃഹങ്ങളിലാഢ്യൻമാർ
    • ആഢ്യന്മാർ വേദങ്ങളും വേദാന്തങ്ങളും പഠിച്ചവർ, നമ്പൂതിരിപ്പാട്.
    • വശിഷ്ഠർ താപസവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ, ചില യാഗങ്ങളിൽ പ്രത്യേകമായി പങ്കെടുക്കുന്നവർ.
    • സാമാന്യർ ദേവാലയങ്ങളിലെ പൂജാരിമാർ, മന്ത്രവാദികൾ, ദുർമന്ത്രവാദികൾ.
    • ജാതിമാത്രർ പരിവർത്തനം ചെയ്യപ്പെട്ട പ്രമുഖരായ ബൌദ്ധ ഭിഷഗ്വരർ, പ്രമുഖരായ പടയാളികൾ, വേദപഠനം ത്യജിച്ച് മറ്റ് വൃത്തികളിൽ ഏർപ്പെട്ടിരുന്നവർ.
    • സങ്കേതി കേരളത്തിൽ കുടിയേറുകയും വ്യത്യസ്ത കാരണങ്ങളാൽ തിരികെ പോവുകയും ചെയ്തവർ.
    • എമ്പ്രാൻ (ഹേ ബ്രഹ്മഃ എന്ന പദം ലോപിച്ചത്) സങ്കേതികൾ തിരിച്ച് വീണ്ടും കേരളത്തിലേക്കത്തിയവർ.
    • പാപഗ്രസ്തർ ഉന്നത സ്ഥാനീയർക്കെതിരെ പ്രവർത്തിച്ചതിന് ശാപം കിട്ടിയവർ.
    • പാപിഷ്ടർ/പാപി വൈദികസംസ്കാരം സ്വീകരിക്കാത്തവർക്കും ശൂദ്രനായൻമാർക്കും വേണ്ടി വേദ പൗരോഹിത്യം നിർവഹിച്ചവർ, ഭൂതറായ പെരുമാളിന്റെ കൊലപാതകരും അതിനു കൂട്ടു നിന്നവരും.[ഇളയത്,മൂത്തത്/മൂസ്സത്,നമ്പ്യാതിരി]
    • ജോലിക്കധിഷ്ഠിതമായി പത്തു തരം തിരിവുണ്ട്. എന്നാലും ഒരോ ജോലിയും അതിന്റേതായ പവിത്രതയോടെ ഉള്ളതെന്നും അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ സ്ഥാന തർക്കങ്ങൾക്കിടം വരരുതെന്നു നിഷ്കർഷയുണ്ട്.
      • 1 ആടു - യാഗങ്ങളിലും യജ്ഞങ്ങളിലും വിദഗ്ദരായവർ.
      • 2 ഏടു - ഇത് പുസ്തകത്തിലെ താളുകളെ പ്രതിനിധീകരിച്ച്, പഠിക്കാനും പഠിപ്പിക്കാനും യോഗ്യതയുള്ളവർ എന്നർത്ഥത്തിൽ സംസ്കൃതം, വേദം, ഭാഷ, ജ്യോതിശാസ്ത്രം ജ്യോതിഷം വാസ്തുശിലപകല എന്നിവ അഭ്യസിപ്പിച്ചിരുന്നവർ
      • ഭിക്ഷ - സന്യാസ വൃത്തിയിൽ ഏർപ്പേടേണ്ടവർ.
      • പിച്ച - (അലൌകികത പച്ചയായ പേര്) ഇവരാണ് നമ്പൂതിരിമാരെ കർമ്മങ്ങളിൽ സഹായിക്കുന്നത്.
      • ഓത്ത് - വേദം പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ.
      • ശാന്തി - ക്ഷേത്രങ്ങളിൽ പൂജ അർപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ.
      • ആടുക്കള - ദേഹണ്ണത്തിൽ വിദഗ്ദർ.
      • അരങ്ങു - യുദ്ധകാര്യങ്ങൾ ചെയ്തിരുന്നവർ. യോദ്ധാക്കളെ പരിശീലിപ്പിച്ചിരുന്നവർ. (വാൾനമ്പി, ചെങ്ങഴിനമ്പി, നമ്പിടി,നമ്പ്യാതിരി ) (യാത്രക്കളിയിൽ പ്രഗദ്ഭരാൺ അരങ്ങ്/ വേദിയിൽ വിളങ്ങുന്ന ചാക്യാന്മാരെയും അരങ്ങായി കണക്കാക്കാറുണ്ട്)
      • പന്തി - തങ്ങൾ, ഗ്രാമണി നമ്പി മൂസ്സ് തുടങ്ങിയവർ. ഇവർക്ക് മറ്റുള്ളവരോടൊത്ത് ഒരുപന്തിയിൽ ഊണുകഴിക്കാം
      • കടവു - ചോര ഉപയോഗിച്ചുള്ള ആരാധനകൾ ചെയ്തിരുന്നവർ മറ്റുള്ളവരെ കർമ്മങ്ങളിലും മറ്റും സഹായിക്കേണ്ടവർ.ഇവർക്ക് മറ്റുള്ളവരോടൊത്ത് ഒരു കടവിൽ കുളിക്കാം.
      • നമ്പൂതിരിസമുദായത്തിലെ ആദ്യകാല നവോത്ഥാനത്തിൽ കാര്യമായ പങ്കുവഹിച്ച രണ്ട് പ്രസ്ഥാനങ്ങളായിരുന്നു യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും. യോഗക്ഷേമ സഭ 1908-ൽ സ്ഥാപിക്കപ്പെട്ടു. നമ്പൂതിരി യുവജനസംഘം 1928 ലാണ്‌ പ്രവർത്തനം തുടങ്ങിയത്. നമ്പൂതിരിമാരിൽ മത-ആചാര സാമൂഹ്യ സാമ്പത്തിക കാര്യങ്ങളിൽ യുക്തിയുക്തമായ പരിഷ്കാരം നടത്തുകയും അവരിൽ സദാചാരബോധവും സമുദായസ്നേഹവും ദേശാഭിമാനവും വർദ്ധിപ്പിക്കുകയായിരുന്നു സംഘസ്ഥാപനത്തിന്റെ ലക്ഷ്യം [17] ഇവയുടെ പ്രസിദ്ധീകരനങ്ങളായിരുന്നു യഥാക്രമം യോഗക്ഷേമവുംഉണ്ണിനമ്പൂതിരിയും.
        നമ്പൂതിരി സാമൂഹിക പരിഷ്കരണാപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട ആശയങ്ങൾക്ക് ആക്കം വർദ്ധിച്ചുതുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിക്കേണ്ടതിന്റെ ആവശ്യകത നമ്പൂതിരി യുവാക്കൾ തിരിച്ചറിയുകയും അതിനായി എടക്കുന്നിൽ നമ്പൂതിരിബാലന്മാർക്കായി വിദ്യാലയം ആരംഭിച്ചു. എന്നാൽ ബാലികമാരുടെ കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടായില്ല. 1919-ൽ വിദ്യാലയം തൃശൂരിലേക്ക് മാറ്റി. ഇത് കുറൂർ നമ്പൂതിരിപ്പാടായിരുന്നു സ്ഥാപിച്ചത്...wikipedia

No comments: