ജിതാ ജോമോന്‍
പൊതുവേ ബുദ്ധിജീവികളുടെ കളിയാണ് ചെസ് എന്ന് പറയാറുണ്ട്. തമാശക്ക് പറയുന്നതാണെങ്കിലും ആ തമാശയിലും ചെറിയ ഒരു കാര്യമുണ്ട്. ഓര്‍മ ശക്തിക്കും ബുദ്ധി ശക്തിക്കും എല്ലാം ഉത്തമമാണ് ചെസ് കളി.
രാജാക്കന്മാരുടെ മുഖ്യ വിനോദ ഉപാധികളില്‍ ഒന്നായിരുന്നു ചെസ്. രണ്ടുപേര്‍ തമ്മില്‍ കളിക്കുന്ന ഒരു കളിയാണ് ചെസ്. രണ്ടു നിറങ്ങളിലുള്ള കരുക്കള്‍ ഉപയോഗിച്ച് ചെസ് കളത്തിലാണ് ഇത് കളിക്കുന്നത്. ഓരോ വശത്തും എട്ടുവീതം എന്ന രീതിയില്‍ സമചതുരാകൃതിയിലുള്ള 64 ചെറിയ കളങ്ങള്‍ നിറഞ്ഞതാണ് ചതുരംഗ കളം. കളി ആരംഭിക്കുമ്പോള്‍ ഓരോ കളിക്കാരനും 16 കരുക്കള്‍ വീതം ഉണ്ടായിരിക്കും (എട്ട് കാലാള്‍, രണ്ട് കുതിരകള്‍, രണ്ട് ആനകള്‍, രണ്ട് തേരുകള്‍, ഒരു റാണി അഥവാ മന്ത്രി, ഒരു രാജാവ് എന്നിവയാണവ). ആറു തരത്തിലുള്ള കരുക്കളും നീങ്ങുന്നത് വ്യത്യസ്ത രീതിയിലാണ്. ചെസ് കരുക്കള്‍ എതിര്‍ കളിക്കാരന്റെ രാജാവിനെ ചെക്ക്‌മേറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെ, എതിരാളിയുടെ കരുക്കളെ ആക്രമിക്കാനും വെട്ടിയെടുക്കാനും ഉപയോഗിക്കുന്നു. വെളുത്ത നിറത്തിലുള്ള കരുക്കള്‍ ഉപയോഗിച്ചു കളിക്കുന്നയാളെ ‘വെള്ള കളിക്കാരന്‍’ എന്നും കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിക്കുന്നയാളെ ‘കറുത്ത കളിക്കാരന്‍’ എന്നും പറയുന്നു. ശരിക്കും പറഞ്ഞാല്‍ ചോരവാര്‍ക്കാത്ത ഒരു യുദ്ധം തന്നെയാണ് ചതുരംഗക്കളത്തില്‍ നടക്കുന്നത്.
പ്രാചീനഭാരതത്തിലെ ഗുപ്തസാമ്രാജ്യത്തില്‍, ആറാം നൂറ്റാണ്ടോടെയാണ് ചെസിന്റെ പൂര്‍വ്വികരൂപമായ ചതുരംഗം ഉത്ഭവിച്ചത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് പേര്‍ഷ്യയിലേക്ക് ചെസ്സ് വ്യാപിക്കുകയും പേര്‍ഷ്യന്‍ ആഭിജാത്യം വിളിച്ചോതുന്നതരത്തില്‍ അത് രാജകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയും ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ പുരാതനകാലം മുതല്‍ക്കേ ചതുരംഗം എന്ന കളി പ്രസിദ്ധമായിരുന്നു. ചതുരംഗം എന്നത് പുരാണഭാരതത്തിലെ സൈന്യത്തെ തന്നെ സൂചിപ്പിച്ചിരുന്നു എന്നാണ് പറയുന്നത്. നാലുതരം അംഗങ്ങള്‍ അഥവാ സേനാവിഭാഗങ്ങള്‍ എന്നാണ് അതിനര്‍ത്ഥം.
ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ചെസ് ഒരു വിനോദോപാധി എന്നതിലുപരിയായി ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബുദ്ധി വികാസത്തിന്റെ കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്. വിശകലന പാടവം, ഉള്‍കാഴ്ച്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, എന്നിവയുടെയെല്ലാം വികാസത്തിന് ചെസ് സഹായിക്കുന്നു
കളിയുടെ നിയമങ്ങളും
കരുക്കളും
രണ്ടു പേര്‍ തമ്മില്‍ കളിക്കുന്ന ഈ കളിയുടെ ലക്ഷ്യം എതിരാളിയുടെ രാജാവിനെ ചെക്ക്‌മേറ്റ് ആക്കുക എന്നതാണ്. ഓരോ കരുവും നീക്കുന്നതിനു വ്യത്യസ്തങ്ങളായ രീതികളാണുള്ളത്.
രാജാവ്: ഒരു കോളം തിരശ്ചീനമായോ, കുത്തനെയോ, കോണോടുകോണോ ആയാണ് രാജാവ് നീങ്ങുന്നത്. ഒരു കളിയില്‍ ഒരിക്കല്‍ മാത്രം നടത്താവുന്ന കാസ്‌ലിങ് എന്ന പ്രത്യേക നീക്കവും രാജാവിനുണ്ട്
തേര്: തിരശ്ചീനമായോ കുത്തനെയോ ആയ ദിശകളില്‍ എത്ര ശൂന്യമായ കള്ളികള്‍ വേണമെങ്കിലും തേരിനെ നീക്കാം. കാസ്‌ലിങ് എന്ന നീക്കത്തിലും ഈ കരുവിനെ നീക്കുന്നു.
ആന: കോണോടുകോണായി എത്ര ശൂന്യമായ കള്ളികള്‍ വേണമെങ്കിലും ആനയെ നീക്കാം. വെളുത്ത കളത്തിലിരിക്കുന്ന ആനക്ക് വെളുത്ത കളത്തിലൂടെ മാത്രമെ നീങ്ങാന്‍ സാധിക്കുകയുള്ളു. അതു പോലെ തന്നെ കറുത്ത കളത്തിലിരിക്കുന്ന ആനക്ക് കറുത്ത കളത്തിലൂടെ മാത്രമേ നീങ്ങാവൂ.
മന്ത്രി: തിരശ്ചീനമായോ കുത്തനെയോ കോണോടുകോണായ ദിശകളില്‍ എത്ര ശൂന്യമായ കള്ളികള്‍ വേണമെങ്കിലും മന്ത്രിയെ നീക്കാം.
കുതിര:എല്‍ ആകൃതിയിലാണ് കുതിരയെ നീക്കുന്നത്
കാലാളുകള്‍: ഇവയുടെ നീക്കത്തിന് മറ്റു കരുക്കളേക്കാള്‍ സങ്കീര്‍ണ്ണമായ നിയമങ്ങളാണുള്ളത്:
തൊട്ടുമുമ്പിലുള്ള കള്ളിയില്‍ തടസ്സമൊന്നുമില്ലെങ്കില്‍, കാലാളിന് ആ കള്ളിയിലേയ്ക്ക് നീങ്ങാം. കാലാളുകള്‍ അവയുടെ ആദ്യനീക്കമാണ് നീക്കുന്നതെങ്കില്‍, മുന്നിലുള്ള രണ്ടു കള്ളിയിലും തടസ്സമില്ലെങ്കില്‍, രണ്ടു കള്ളി മുന്നോട്ടുള്ള നീക്കവും സാധ്യമാണ്. കാലാളുകള്‍ക്ക് പിന്നോട്ടുള്ള നീക്കം സാധ്യമല്ല.
ചതുരംഗത്തില്‍ എല്ലാ കരുക്കളും തുല്യമായ പ്രാധാന്യം അര്‍ഹിക്കുന്നു. എന്നാലും ഏറ്റവും കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യമുള്ളത് മന്ത്രിക്കാണ്.
കാസ്‌ലിങ്: രാജാവിനെ തേരിന്റെ വശത്തേക്ക് രണ്ടു കള്ളി നീക്കിയതിനുശേഷം, രാജാവിന്റെ മറുവശത്തുള്ള കള്ളിയില്‍ തേരിനെ വെയ്ക്കുന്ന നീക്കമാണ് കാസ്‌ലിങ്, എന്നാല്‍ കാസ്‌ലിങ് നടത്തുന്ന രാജാവും തേരും മുമ്പ് നീങ്ങിയിട്ടുണ്ടാവരുത്. രാജാവിനും തേരിനുമിടയ്ക്ക് കരുക്കളൊന്നും ഉണ്ടാവരുത്, രാജാവ് ചെക്കിലാവരുത്, രാജാവ് കടന്നു പോകുന്ന കളമോ നിലയുറപ്പിക്കുന്ന കളമോ ശത്രു കരുക്കളുടെ ആക്രമണത്തിനുവിധേയവുമാകരുത്. ചെസിലെ എല്ലാ കളികളും ആരുടേയെങ്കിലും തോല്‍വിയിലോ വിജയത്തിലോ അവസാനിക്കണം എന്നില്ല, ചില കളികള്‍ സമനിലയില്‍ അവസാനിക്കുന്നു.
രണ്ടു കളിക്കാര്‍ക്കും ജയിക്കാന്‍ ആവശ്യമായ കരുക്കള്‍ ഇല്ലാതിരിക്കുക.
തുടര്‍ച്ചയായ അമ്പത് നീക്കങ്ങളില്‍ ഒരു കരു പോലും വെട്ടിമാറ്റപ്പെടാതിരിക്കുകയോ ഒരു കാലാളെങ്കിലും നീക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ കളി സമനിലയില്‍ അവസാനിക്കുന്നു. ഇതിനെ അന്‍പതു നീക്ക നിയമം എന്നു പറയാം.
രാജാവു ചെക്കിലല്ലാതിരിക്കുമ്പോള്‍, രാജാവിനോ മറ്റു കരുക്കള്‍ക്കോ സാധുവായ നീക്കങ്ങള്‍ ഇല്ലാതെ വരുമ്പോഴും കളി സമനിലയില്‍ അവസാനിക്കുന്നു. ഈ പ്രത്യേകതരം സമനിലക്ക് സ്‌റ്റെയില്‍മേറ്റ് എന്നു പറയുന്നു.
ഒരേ കരുനില മൂന്നു തവണവന്നാല്‍ കളി സമനിലയാവുന്നു. ഇതിനെ മൂന്നു തവണ ആവര്‍ത്തനം മൂലമുള്ള സമനില എന്നു പറയുന്നു.

No comments:
Post a Comment