Saturday, December 15, 2018

ഹരേ ഗുരുവായുരപ്പാ ശരണം ......
ഇന്ന് പ്രഭാതത്തിൽ കണ്ണൻ കസവ് മുണ്ട് പട്ട് കോണകത്തിൻ മേൽ ചുറ്റി പൊന്നോടകുഴൽ അരയിൽ തിരുകി... ആഭരണ ശോഭ കൊണ്ടും വെള്ളയും ചുവപ്പും കലർന്ന ഉണ്ട മാല അണിഞ്ഞ് ..കണ്ണന്റെ പുഞ്ചിരി തൂകി നിൽക്കുന്ന ഭാവം .... ഹരേ ഹരേ ........
കേനോപനിഷത്ത്, മൂന്നാം ഖണ്ഡം ആറാം ശ്ലോകം......
" തസ്മൈ തൃണം നിദധാവേതദ്ദഹേതി തദു
പപ്രേയായ സർവജവേന, തന്ന ശശാക
ദഗ്ധും സ തത ഏവ നിവ വൃതേ, നൈത ദശകം വിജ്ഞാതും യദേ തദ് യക്ഷമിതി "
അഗ്നിദേവനോട് ഒരു പുല്ല് മുമ്പിൽ ഇട്ട് യക്ഷം ദഹിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സർവ്വവും ദഹിപ്പിക്കുമെന്ന അഭിമാനം ഉള്ള അഗ്നിക്ക് അതൊന്ന് സ്പർശിക്കാൻ പോലും സാധിച്ചില്ല. അങ്ങനെ മടങ്ങിയ അഗ്നി യക്ഷത്തെ അറിയാൻ സാധിച്ചില്ല എന്ന് ദേവന്മാരോട് പറഞ്ഞു.
നമ്മളും ഇങ്ങനെ തന്നെയാണ് എതൊരു കാര്യവും ആദ്യം അറിഞ്ഞു വരട്ടെ എന്നാണ് സാധാരണ പറയുക. എന്നാൽ നമ്മുടെ അറിവ് വളരെ പരിമിതമാണെന്ന് നമ്മൾക്ക് തിരിച്ചറിവുണ്ടാകുന്നത് മഹാത്മക്കളുടെ മുന്നിൽ എത്തുമ്പോൾ ആയിരിക്കും.
മലേഷ്യയിൽ പ്രാക്ടിസ് ചെയ്ത കറുപ്പസ്വാമി എന്ന ഡോക്ടർ തന്റെ മുന്നിൽ വന്നുപ്പെട്ട രോഗിയോട് മരുന്ന് എന്താ കഴിക്കാത്തത് എന്ന് ചോദിച്ചു. രോഗി പറഞ്ഞു അങ്ങയുടെ മരുന്ന് മരണത്തെ കുറച്ചു ദിവസത്തേക്ക് മാറ്റി നിർത്താം എന്നല്ലാതെ അതിൽ നിന്ന് മോചിപ്പിക്കാൻ പറ്റുമോ...? ഇത് കേട്ട ഡോക്ടർ ചിന്തിച്ചു , അടുത്ത ദിവസം എല്ലാം ഉപേക്ഷിച്ച് ഋഷികേശിൽ എത്തി ശിവാനന്ദ സ്വാമിയായി ഭഗവാനെ ഉപാസിച്ച് കാലം കഴിച്ചുകൂട്ടി .... സ്വാമിയുടെ ആശ്രമത്തിൽ ഗീതാ ശ്ലോകങ്ങൾ ചുമരിൽ എഴുതി വെച്ചിട്ടുണ്ട്. ഭഗവാനെ ആശ്രയിക്കലാണ് പരമമായ ജ്ഞാനം അതാണ് ഏക മാർഗം.
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്തിൽ നമ്മള്ളിലും ഭഗവൽ ജ്യോതി നിരന്തരം പ്രകാശിക്കട്ടെ ...ആ പ്രകാശത്തിൽ സകല അജ്ഞാനവും നശിക്കട്ടെ .... ഹരേ ഹരേ...
sudhir chulliyil

No comments: