🕸🕸🕸🕸🕸🕸🕸🕸🕸🕸🕸
*_അശ്വത്ഥാമാവും ബ്രഹ്മശിരസ്സും_*
*~________________________________~*
*_കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനദിവസം രാത്രിയിൽ അശ്വത്ഥാമാവ് പാണ്ഡവശിബിരത്തിൽ പ്രവേശിച്ചു വലിയൊരു കൂട്ടക്കുരുതി നടത്തി . ഉറങ്ങിക്കിടന്ന സേനാധിപനായ ധൃഷ്ടദ്യുമ്നനുൾപ്പടെ സകലരെയും കൊന്നൊടുക്കി . പാണ്ഡവരുടെ പുത്രന്മാരും കൊല്ലപ്പെട്ടു .ഇതറിഞ്ഞ ദ്രൗപദി ദുഃഖംകൊണ്ടു മോഹാലസ്യപ്പെട്ടു .അശ്വത്ഥാമാവിന്റെ ശിരസ്സിൽ ജന്മസിദ്ധമായ ഒരു ചൂഡാമണിയുണ്ട്. അത് കുത്തിത്തുരന്നു കൊണ്ടുവന്നില്ലെങ്കിൽ , താൻ പ്രായോപവേശം ചെയ്യുമെന്നു ദ്രൗപദി പറഞ്ഞു . ദ്രൗപദിയെ ആശ്വസിപ്പിക്കാനും അശ്വത്ഥാമാവിനെ ശിക്ഷിക്കാനുമായും ഭീമസേനൻ നകുലനെ തേരാളിയാക്കി അശ്വത്ഥാമാവിനെ തേടി പുറപ്പെട്ടു ._*
*_ആ പോക്ക് അപകടം നിറഞ്ഞതാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ , അർജുനനെയും കൂട്ടി ഭീമന് പിന്നാലെ പുറപ്പെട്ടു . അശ്വത്ഥാമാവ് ഭീമനെ കൊല്ലുമെന്ന് കൃഷ്ണന് ഉറപ്പായിരുന്നു .അതിനു കാരണവുമുണ്ട് ._*
_അശ്വത്ഥാമാവും കൃഷ്ണനും_
*_ഈ ബ്രഹ്മാണ്ഡത്തിൽ ഏറ്റവും മികച്ച ആയുധമേതെന്ന് ഒരിക്കൽ അശ്വത്ഥാമാവ് പിതാവായ ദ്രോണരോട് ചോദിക്കുകയുണ്ടായി.അപ്പോൾ അത് വിഷ്ണുവിന്റെ ചക്രായുധമാണെന്നും ലോകത്തിൽ മറ്റൊന്നും അതിനു എതിരല്ലെന്നും ദ്രോണാചാര്യർ പറഞ്ഞു .പ്രസ്തുത ചക്രം ഇപ്പോൾ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ പക്കലുണ്ടെന്നും ദ്രോണാചാര്യർ പുത്രനോട് വ്യക്തമാക്കുകയുണ്ടായി . അന്നുമുതൽ ശ്രീകൃഷ്ണന്റെ ചക്രായുധം ഏതു വിധേനയും സ്വന്തമാക്കണമെന്ന് അശ്വത്ഥാമാവ് ഉറച്ചു. അങ്ങനെ ഒരു നാൾ അശ്വത്ഥാമാവ് ശ്രീകൃഷ്ണനെ തേടി ദ്വാരകയിലെത്തി. എന്നിട്ട് അദ്ദേഹത്തോട് ചക്രായുധം തനിക്കു നല്കണമെന്നും പകരം തന്റെ പക്കലുള്ള മഹാമാരകമായ ബ്രഹ്മശിരസ്സ് അദ്ദേഹത്തിനു നല്കാമെന്നും അറിയിച്ചു. അശ്വത്ഥാമാവിന്റെ ചാപല്യം മനസ്സിലാക്കിയ കൃഷ്ണൻ, കഴിയുമെങ്കിൽ എടുത്തു കൊള്ളൂ എന്ന് പറഞ്ഞു ചക്രായുധം കാട്ടിക്കൊടുത്തു. അശ്വത്ഥാമാവ് ചക്രായുധം എടുത്തുനോക്കി. എന്നാൽ തെല്ലിട പോലും ചക്രായുധം അനങ്ങിയില്ല. മുഴുവൻ ശക്തിയുമുപയോഗിച്ചു അശ്വത്ഥാമാവ് ശ്രമിച്ചിട്ടും ചക്രായുധം അനങ്ങിയില്ല. മാത്രമല്ല ചക്രായുധത്തിന്റെ ജ്വാലകളേറ്റ് അശ്വത്ഥാമാവ് പരവശനായിത്തീരുകയും ചെയ്തു . ഒടുവിൽ തോൽവി സമ്മതിച്ചു അശ്വത്ഥാമാവ് പിൻവാങ്ങി. ചക്രായുധം കൃഷ്ണന് മാത്രം ചേർന്നതാണെന്നും, തനിക്കോ ബ്രഹ്മാവിന് പോലുമോ ഇതുപയോഗിക്കാൻ യോഗ്യതയില്ലെന്നും താൻ പോവുകയാണെന്നും പറഞ്ഞു അശ്വത്ഥാമാവ് തിരികെ പോന്നു. അന്ന് മുതൽ അശ്വത്ഥാമാവിനെ കൃഷ്ണൻ പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ ബ്രഹ്മശിരസ്സ് അറിയാവുന്ന അശ്വത്ഥാമാവ് തീർച്ചയായും ഭീമനെതിരെ അതുപയോഗിക്കും.അത് കൃഷ്ണനറിയാം._*
_അശ്വത്ഥാമാവിന്റെ അസ്ത്രപ്രയോഗം_
*_വ്യാസാശ്രമത്തിനു സമീപമായി ഭീമൻ അശ്വത്ഥാമാവിനെ കണ്ടെത്തി . ഭീമന് പിന്നാലെ അർജുനനും മറ്റുള്ള പാണ്ഡവരുമെത്തിച്ചേർന്നു. ഇത് കണ്ടു ഭയന്നുപോയ അശ്വത്ഥാമാവ് ഭയാനകമായ ബ്രഹ്മശിരസ്സിനെ ഒരു ഐഷീകപ്പുല്ലിൽ[ദർഭപ്പുല്ല്] ആവാഹിച്ചു "അപാണ്ഡവായ" എന്നുച്ചരിച്ചു പാണ്ഡവർക്ക് നേരെ തൊടുത്തു വിട്ടു . അപ്പോൾ ലോകത്തെ മുഴുവനും കത്തിക്കുവാൻ പോന്ന അഗ്നി ആകാശത്തു പ്രകടമായി . ആ സമയം ശ്രീകൃഷ്ണന്റെ നിര്ദ്ദേശപ്രകാരം അതേ അസ്ത്രം തന്നെ അര്ജുനൻ അശ്വത്ഥാമാവിന്റെ അസ്ത്രത്തിനെതിരായി തൊടുത്തു വിട്ടു . "അസ്ത്രം അസ്ത്രം കൊണ്ട് അടങ്ങട്ടെ . ആചാര്യപുത്രനും തങ്ങള്ക്കും സ്വസ്തി " എന്നുച്ചരിച്ചാണ് അര്ജുനൻ അസ്ത്രം പ്രയോഗിച്ചത് . ആ അസ്ത്രവും അശ്വത്ഥാമാവിന്റെ അസ്ത്രം പോലെ കത്തി ജ്വലിക്കാൻ തുടങ്ങി . അപ്പോൾ പ്രകൃതിയിൽ അനേകം ദുർനിമിത്തങ്ങൾ കാണപ്പെട്ടു . നക്ഷത്രങ്ങൾ പോലും കുലുങ്ങി ._*
*_രണ്ടു മഹാസ്ത്രങ്ങൾ കൂടിമുട്ടാൻ തയ്യാറെടുക്കുംപോൾ, വസിഷ്ഠൻ ,വിശ്വാമിത്രൻ ,വ്യാസൻ തുടങ്ങിയ മുനിമാര് രണ്ടു അസ്ത്രങ്ങൽക്കും മധ്യേ വന്നു നിന്നു. തേജോഗോളങ്ങളായി നില്ക്കുന്ന ആ ഋഷിമാർ , അസ്ത്രങ്ങളെ തല്ക്കാലം അമര്ത്തുകയും , അശ്വത്ഥാമാവിനോടും അര്ജുനനോടും അവരവരുടെ അസ്ത്രങ്ങളെ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . അതിനു കാരണമുണ്ട് . ഇവർക്ക് മുൻപുള്ള ആരും ഈ മഹാസ്ത്രം മനുഷ്യരിൽ പ്രയോഗിച്ചിട്ടില്ല .അസ്ത്രം അസ്ത്രംകൊണ്ട് അടങ്ങിയാലും ബ്രഹ്മശിരസ്സു വീണ ദേശത്തു 12 കൊല്ലക്കാലം മഴ പെയ്യുകയില്ല . കൂടാതെ ഭൂമിയിലെ ജീവികളെല്ലാം ദുർഭിക്ഷം ബാധിച്ചു ചത്തൊടുങ്ങും . മന്ത്രങ്ങളൊന്നും ഫലിക്കുകയില്ല . അതിനാൽ യജ്ഞങ്ങൾ മുടങ്ങും . അതോടെ ഹവിർഭാഗം ഭുജിക്കുന്ന ദേവന്മാർ പട്ടിണിയാകും . ഇത്തരത്തിൽ ലോകം നശിക്കും ._*
*_അപ്പോൾ അര്ജുനൻ ഇങ്ങനെ പറഞ്ഞു. അസ്ത്രം ഞാൻ പിൻവലിക്കാം , എന്നാൽ അശ്വത്ഥാമാവിന്റെ അസ്ത്രം ഞങ്ങളെ വധിക്കാതെ നിങ്ങൾ കാക്കുക_*
*_നിയതവ്രതനും , മഹാനുമായ അസ്ത്രജ്ഞനു മാത്രമേ ബ്രഹ്മശിരസ്സ് പിൻവലിക്കാൻ സാധിക്കുകയുള്ളൂ . മറ്റുള്ളവർ അതിനു ശ്രമിച്ചാൽ , അത് പ്രയോക്താവിന്റെ തന്നെ മരണത്തിനു കാരണമാകും . അർജുനന് അത് സാധിച്ചു ._*
*_എന്നാൽ അസ്ത്രം തിരിച്ചെടുക്കാനാകാതെ അശ്വത്ഥാമാവ് കുഴങ്ങി . തനിക്കു അസ്ത്രം വഴങ്ങുന്നില്ലെന്നും , അതിനാൽ അതിനെ മറ്റാരുടെയെങ്കിലും നേരെ തിരിച്ചുവിട്ടു പാണ്ഡവരെ ഒഴിവാക്കാമെന്നും അശ്വത്ഥാമാവ് ഋഷിമാരോട് പറഞ്ഞു . ഋഷിമാർ അത് സമ്മതിച്ചു ._*
*_ഈ തഞ്ചത്തിൽ അശ്വത്ഥാമാവ് അസ്ത്രത്തെ പാണ്ഡവരിൽ അര്ജുനന്റെ പുത്രനായ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗർഭത്തിലേക്കു തിരിച്ചു വിട്ടു . പാണ്ഡവരുടെ ഇനിയുള്ള ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണ് . അത്തരത്തിൽ പരീക്ഷിത്ത് മരിച്ചാൽ പാണ്ഡവരുടെ വംശം നശിച്ചു അവര്ക്ക് ഉന്മൂല നാശം വരുമെന്ന് കരുതിയാണ് അശ്വത്ഥാമാവ് അങ്ങനെ ചെയ്തത്._*
*_തുടർന്ന് ഭീമൻ അടുത്തെത്തി .അപ്പോൾ വ്യാസൻ ഇടപെട്ടു . അശ്വത്ഥാമാവിനോട് അയാളുടെ ശിരസ്സിലുള്ള ചൂഡാമണി പാണ്ഡവർക്കു നല്കുവാനും , അങ്ങനെ പാണ്ഡവരിൽ നിന്നും രക്ഷപ്പെടുവാനും വ്യാസൻ ഉപദേശിച്ചു .അശ്വത്ഥാമാവ് ഇപ്രകാരം പറഞ്ഞു . " പാണ്ഡവർ നേടിയിട്ടുള്ള രത്നങ്ങളിൽ ഏറ്റവും വിശിഷ്ടമാണ് എന്റെയീ മണി . ഇതണിഞ്ഞാൽ ദേവന്മാരെയോ അസുരന്മാരെയോ അസ്ത്രങ്ങളെയോ രോഗങ്ങളെയോ ഭയപ്പെടേണ്ട കാര്യമില്ല . വിശിഷ്ടമായ ഈ മണി ഞാൻ ഉപേക്ഷിക്കുകയില്ല. മറ്റെന്തു വേണമെങ്കിലും ചോദിച്ചോളൂ ."_*
*_എന്നാൽ ഒടുവിൽ മണി പാണ്ഡവര്ക്ക് നല്കുവാനും ജീവൻ രക്ഷിക്കുവാനും അശ്വത്ഥാമാവ് തീരുമാനിച്ചു .ഹൃദയവേദനയോടെ അശ്വത്ഥാമാവ് തന്റെ ശിരസ്സിലുള്ള ചൂഡാമണി കുത്തിത്തുരന്നെടുത്തു ഭീമന് നല്കി ._*
*_അശ്വത്ഥാമാവിന്റെ പ്രവൃത്തി കൃഷ്ണനെ വല്ലാതെ കോപിപ്പിച്ചിരുന്നു. അദ്ദേഹം അശ്വത്ഥാമാവിനെ ഇങ്ങനെ ശപിച്ചു ._*
*_" നീ ബാലഘാതകിയും ദുഷ്ടനുമാണെന്നു ലോകം മനസ്സിലാക്കിയിരിക്കുന്നു . ബുദ്ധിമാന്മാർ നിന്നെ പാപിയെന്നു വിളിക്കും . നിനക്ക് ജനങ്ങൾക്കിടയിൽ ഇരിപ്പിടം കിട്ടുകയില്ല . നിന്റെ ശരീരത്തിൽ സകല വ്യാധികളും പടര്ന്നു പിടിക്കും . ഇത്തരത്തിൽ അശരണനായി നീ മൂവായിരത്താണ്ട് കൊല്ലം ഭൂമിയിൽ അലഞ്ഞു തിരിയും . നിന്നാൽ വധിക്കപ്പെട്ട ഗർഭസ്ഥ ശിശുവിനെ ഞാൻ ജീവിപ്പിക്കും . നീ നോക്കി നില്ക്കെ , അവൻ അടുത്ത കുരുരാജാവെന്നു പ്രസിദ്ധനാകും "._*
*_ഇതുകേട്ട് അശ്വത്ഥാമാവ് ദുഖിതനായി വ്യാസനോടൊപ്പം വനത്തിലേക്ക് പോയി._*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

No comments:
Post a Comment