Thursday, December 20, 2018

‘ഗര്‍ഗാചാര്യന്‍ ആ കഥാസന്ദര്‍ഭത്തെ വിവരിക്കുന്നതിങ്ങനെ: സന്ധ്യമയങ്ങിയപ്പോഴേക്കും ചുറ്റുപാടില്‍ കൂരിരുട്ട് അരങ്ങേറ്റം നടത്തി. സന്ധ്യമുതല്‍ക്കേ ദേവകിയില്‍ ക്ഷീണം വര്‍ധിക്കാന്‍ തുടങ്ങി. അവള്‍ കിടക്കുകതന്നെയായിരുന്നു. വസുദേവര്‍ അരികെത്തന്നെയിരുന്നു. കോരിച്ചൊരിയാന്‍ തുടങ്ങിയ മഴയും ചീറിയടിക്കുന്ന കാറ്റും കണ്ണഞ്ചിക്കുന്ന മിന്നലും കാതടച്ചു കളയുന്ന ഇടിനാദവും ചുറ്റുപാടിനു ഭീകരമുഖം സമ്മാനിച്ചു. പെട്ടെന്ന് ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചപോലുള്ള ഒരു മിന്നല്‍ നിലത്തിറങ്ങി. കണ്ണിന് ആ വെളിച്ചം ഉള്‍ക്കൊള്ളാനായില്ല. ഇറുകെ പൂട്ടി. അപ്പോഴാണ് ഇടിമുഴക്കം. ഭൂമി കുലുങ്ങി. ദേവകി ഞെട്ടിപ്പിടഞ്ഞെണീറ്റു; ഇരുമ്പ് കാന്തത്തെയെന്നപോലെ അവള്‍ വസുദേവരെ വാരിപ്പിടിച്ചു.
‘എന്തേ? എന്തുപറ്റി?’ പേടി തട്ടിക്കളയുംമട്ടില്‍ വസുദേവര്‍ അവളുടെ പുറത്തുതട്ടി ആശ്വസിപ്പിക്കാനെന്നപോലെ. അവള്‍ വസുദേവരുടെ പിടിയില്‍ തളര്‍ന്നമരുകയായിരുന്നു. കണ്ണിറുകെ പൂട്ടി; പല്ലിറുമ്മി. പിന്നെ, മെല്ലെ കണ്ണു തുറന്നു. ഗദ്ഗദം പുരണ്ട ശബ്ദത്തില്‍ മൊഴിഞ്ഞു: ‘ആര്യപുത്രാ! അവിടുന്ന് എഴുന്നള്ളുന്നു’-
വസുദേവര്‍ അവളെ താങ്ങിക്കിടത്തി. അന്നേരം ജ്യോതിര്‍ഗണങ്ങള്‍ തെളിഞ്ഞു. അഭിജിത്ത് ഉദിച്ചു. ആ ശുഭമുഹൂര്‍ത്തത്തില്‍, അരണിയില്‍ നിന്ന് അഗ്നി കണക്കേ, അവിടുന്ന് അവതരിച്ചു.   അതായത്, സ്വായംഭുവ മന്വന്തരത്തില്‍ സുതപസ്സ് എന്ന പ്രജാപതിയായും പത്‌നി പൃശ്‌നിയായും നിങ്ങള്‍ ജനിച്ചു; നിങ്ങളുടെ മകന്‍ പൃശ്‌നി ഗര്‍ഭനായി ഞാന്‍ അവതാരം കൊണ്ടു. എന്നെ വെറും പുത്രഭാവത്തിലാണ് നിങ്ങള്‍ കണ്ടത്; അതിനാല്‍ നിങ്ങള്‍ക്ക് മുക്തി ലഭിച്ചില്ല. പിന്നത്തെ ജന്മത്തില്‍ അങ്ങ് കശ്യപ പ്രജാപതിയായും അമ്മ അദിതിയായും ജനിച്ചു; ആ ജന്മത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് വാമനനായി പിറന്നു. പ്രസ്തുത ജന്മത്തിലും നിങ്ങള്‍ മുക്തരായില്ല. ഇപ്പോള്‍, വസുദേവരും ദേവകിയുമായി ജനിച്ച നിങ്ങള്‍ക്ക് മുക്തി നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ അവതരിച്ചിരിക്കുന്നത്. നിങ്ങളില്‍ പൂര്‍വജന്മസ്മരണ ഉണര്‍ത്താനും അചിരേണ മുക്തി നല്‍കാനുമാണ് ഞാന്‍ എന്റെ രൂപം പ്രദര്‍ശിപ്പിച്ചത്.  ‘നിങ്ങള്‍ എന്നെ പുത്രനെന്ന നിലയിലും ബ്രഹ്മഭാവത്തിലും ദര്‍ശിച്ച് മുക്തിനേടാനിരിക്കുന്നു. പൈതല്‍ രൂപം ഏല്‍ക്കുന്ന എന്നെ അമ്പാടിയിലേക്കാനയിക്കുക; അവിടെ, യശോദയുടെ ഗര്‍ഭത്തില്‍ ജനിച്ച യോഗമായയെ കൊണ്ടുവന്ന് എനിക്ക് പകരമായി കംസനു നല്‍കുക’-  janmabhumi

No comments: