Wednesday, December 19, 2018

അപ്പൊ അർജ്ജുനൻ എല്ലാം വിട്ടു. ശരണാഗതി ചെയ്യുമ്പോൾ സകലതും ഭഗവാന്റെ കാൽചുവട്ടിൽ വച്ചു. ഭഗവാനോടു പറഞ്ഞു "നഹി പ്രപശ്യാമി മമാമന്യുദ്യായച്ഛോ കമുച്ഛോഷണ ഇന്ദ്രിയാണാം " ഭഗവാനേ ഈ ശോകം കരഞ്ഞുവല്ലോ ആദ്യത്തെ അധ്യായം മുഴുവൻ. ആകരഞ്ഞ ശോകമുണ്ടല്ലോ എന്റെ ഈ ഇന്ദ്രിയങ്ങളെ ഒക്കെ ശോഷിപ്പിക്കുണൂ ഭഗവാനേ. കണ്ണു വററിപ്പോയി , ചെവിയിൽ ഒക്കെ ഒരു മൂളല്, മൂക്കില് ജലദോഷം പിടിച്ച പോലെ, നാക്കു വരണ്ടുപോയി, ത്വക്ക് ഒക്കെ ചുട്ടു നീറുന്നു . സർവ്വേ ന്ദ്രിയങ്ങളിലും ശോഷണം. ശോഷിപ്പിക്കുണൂ എന്നാണ്. ഇന്ദ്രിയങ്ങളുടെ ബലം ക്ഷയിച്ചു പോണൂ ഈ ശോകം കൊണ്ട്. ഏയ് തനിക്ക് ഭൂമിയില് വലിയ അധിപതിയായിട്ടിരിക്കാം , ചക്രവർത്തിയായിട്ടിരിക്കാം . വേണ്ട, "അവാപ്യ ഭൂമൗ അസപത്നം ഋദ്ധം രാജ്യം സുരാണാമ പി ച ആധിപത്യം" ഈ ഭൂമിയില് ശത്രുക്കളേ ഇല്ല്യാത്ത സാമ്രാജ്യം കിട്ടിയാലും ശരി, അല്ല ദേവേന്ദ്രന്റെ സ്ഥാനത്തു കൊണ്ടിരുത്തിയാലും ശരി എനിക്കു വേണ്ട. അതു കിട്ടിയാലും എനിക്കു വേണ്ട. കാരണം ഈ ശോകം മാറി കിട്ടണം. ഇതിനെ ആരു
മാ ററും? ഈ പുറമേക്കുള്ള വസ്തുക്കൾ ഒക്കെ ശേഖരിച്ചു വച്ചാലും ശോകം ഉള്ളിലുണ്ടാവുമല്ലോ? എല്ലാം പുറമേക്ക് കിട്ടും ചക്രവർത്തിയായിത്തന്നെ ഇരിക്കട്ടെ അതിനകത്തിരുന്നു കൊണ്ടു ദു:ഖിച്ചിരിക്കുമല്ലോ? ശോകം എങ്ങനെ മാറും? എല്ലാ സമൃദ്ധികളും ഉണ്ടെങ്കിലും , സമൃദ്ധി ഉള്ളവരൊക്കെ സൗഖ്യമായിട്ടാണോ ഇരിക്കണത്? ലോകത്തിലുള്ള ധനവാന്മാരുടെ കൂടെ കുറച്ചു ദിവസം പോയിട്ടു താമസിച്ചിട്ടു വന്നാൽ നമുക്ക് അറിയാം അവർക്ക് എത്ര പ്രശ്നം ഉണ്ട്. പ്രശ്നം അകത്താ ണൈ. അപ്പൊ പുറമെ ക്കുള്ള സുഖ സൗകര്യങ്ങൾ ഒന്നും വേണ്ട. അതുകൊണ്ടൊന്നും ഈ ശോകം മാറിക്കിട്ടില്ല ഭഗവാനേ? അതു കൊണ്ട് എനിക്ക് വഴി കാണിച്ചു തരൂ. എന്നെ യഥാർത്ഥ മാർഗ്ഗത്തിൽ നയിക്കൂ. എന്നു പറഞ്ഞ് ശരണാഗതി ചെയ്ത് ഭഗവാന്റെ മുമ്പില് വീണു. ആഗ്രഹങ്ങൾ ഒക്കെ മാറ്റിവച്ച് ഭഗവാന് ശരണാഗതി ചെയ്തു. അപ്പൊ ഭഗവാൻ എന്തു ചെയ്തു എന്നാണ് ?
(സാംഖ്യയോഗം - നൊച്ചൂർജി )

No comments: