വിഷയവിഷം സര്‍പ്പവിഷത്തേക്കാള്‍ ഭയങ്കരം തന്നെയെന്ന്‍ ഈശ്വരോപാസനയ്ക്ക്‍ മുതിരുന്നവന്‍ മനസ്സിലാക്കണം. അതിനുശേഷമേ അതിനൊക്കെ തുനിയേണ്ടതുള്ളൂ.
"ദോഷേണ തീവ്രോ വിഷയ: ക്ര്‌ഷ്ണസര്‍പ്പവിഷാദപി
വിഷം നിഹന്തി ഭോക്താരം ദ്രഷ്ടാരം ചക്ഷുഷാപ്യയം"
വിഷം നിഹന്തി ഭോക്താരം ദ്രഷ്ടാരം ചക്ഷുഷാപ്യയം"
കരിമൂര്‍ഖന്‍പാമ്പിന്റെ വിഷത്തേക്കാള്‍ കടുത്ത ദോഷം ചെയ്യുന്നതാണ് വിഷയം എന്ന വിഷം. പാമ്പിന്റെ വിഷം അത് കഴിയ്ക്കുന്നവനെ, പാമ്പ് കടിയ്ക്കുന്നവനെ മാത്രമേ കൊല്ലുന്നുള്ളു, വിഷയമാണെങ്കിലോ, നിഹന്തി ദ്രഷ്ടാരം, കാണുന്നവനെപോലും കൊല്ലുന്നു.
No comments:
Post a Comment