Saturday, December 08, 2018

ജീവിതത്തിൽ മറ്റൊരാളേക്കാൾ നാം വലുതാണ് എന്ന് ഒരു വിഷയത്തിലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല.. ജോലി എടുക്കുന്ന സ്ഥാപനത്തിലെ ഗേറ്റിലെ വാച് മാനെ കാണുമ്പോ, ഹോട്ടലിലെ ടെബിൾ ക്ലീൻ ചെയ്യുന്ന കുട്ടികളെ കാണുമ്പോൾ, ബാത് റൂം കഴുകുന്ന വ്യക്തികളെ കാണുമ്പോൾ അറിഞ്ഞോ അറിയാതേയോ നമുക്ക് സ്വയം തോന്നുന്ന ഒരു ഭാവം.... എന്താണ് ഇവരും നമ്മളും തമ്മിലുള്ള വ്യത്യാസം...കര്മം, അവരുടെ വൃത്തി.... അത് നോക്കുകയാണെങ്കിൽ നമ്മുടെ ചെരുപ്പ് റോഡിൽ വച്ച് പൊട്ടിപ്പോയാൽ ഒരു ചെരുപ്പുകുത്തിയുടെ മുന്പിൽ പോയി നാം ചെരുപ്പില്ലാതെ ചെരുപ്പുകുത്തിയുടെ മുന്പിൽ നിൽക്കും ശരിയാക്കി തരുന്നതുവരെ.. അത്രയുമെ നമുക്ക് വിലയുള്ളു.. കാരണം ആ അവസ്ഥയിൽ ഒരു ചെരുപ്പുകുത്തിയ്ക് ആണ് നമ്മളെക്കാൾ വിലയുള്ളത്..നാം പുഴയിൽ മീൻ പിടിക്കുന്നവനെ കാണുമ്പോൾ ദൂരെ നിൽക്കും കാരണം അവരുടെ കര്മം..നാം പുഴയിൽ വീണാലോ.. ഓരോ വ്യക്തിയ്കും അവരുടേതായ സ്ഥലത്ത് പ്രാധാന്യമുണ്ട്..അവരുടെ വ്യക്തിത്വമുണ്ട്.. അതുകൊണ്ട് തന്നെയാണ് പ്രകൃതിയിലെ പുല്ലിനുപോലും അതിന്റെ വില കല്പിക്കണമെന്ന് ആചാര്യന്മാരു പറയുന്നത്.. കാരണം ആ പുല്ലുചെയ്യുന്ന കര്മം മറ്റൊന്നിനു ചെയ്യാനേ ആകില്ല എന്നതാണ് സത്യം.. അത് എത്ര ചെറുതാകട്ടെ അത് എത്ര വലുതാകട്ടെ.. ഭാരതീയ പരമ്പരയിൽ ശിഷ്യൻ ഗുരുവിനേയും ഗുരു ശിഷ്യനേയും നമസ്കരിക്കുന്നത് എല്ലാത്തിലും ഇരിക്കുന്നത് അതെ ശുദ്ധചൈതന്യസ്വരൂപം എന്നറിഞ്ഞുതന്നെയാണ്..അവിടെ വൃത്തി എന്നത് അല്ല പ്രധാനം.. വ്യക്തിയാണ്..അവന്റെ കര്മമോ രൂപമോ വസ്ത്രമോ ഒന്നും തന്നെ ബാധകമല്ല കാരണം ഓരോ വ്യക്തിക്കും പ്രകൃതിഭാവമുണ്ട്.. അത് മനസ്സിലാക്കുമ്പോഴാണ് വ്യക്തി വ്യക്തി ആകുന്നത്.. വിദ്യാ ദദാതി വിനയം വിനയാത് യാതി പാത്രതാം..പാത്രത്വാത് ധനമാപ്നോതി ധനാത് ധര്മഃ തത സുഖം. ഹരി ഓം....krishnakumar

No comments: