Saturday, December 08, 2018

എന്റെ ഈ ശോകം മാറണമെങ്കിൽ അങ്ങല്ലാതെ വേറെ ആരും ഗതി ഇല്ല. ദേവന്മാരുടെ ആധിപത്യം പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കു യാതൊന്നും വേണ്ട. 
ന ഹി പ്രപശ്യാമി മമാപനുദ്യാ-
ദൃച് ഛോക മുച് ഛോഷണമിന്ദ്രിയാണാം
അവാപ്യ ഭൂമാ വസ പത്ന മൃദ്ധം
രാജ്യം സുരാണാ മ പി ചാധിപത്യം.
ഒരു കൃഷ്ണഭക്തനായ യോഗി അദ്ദേഹം അദ്ദേഹത്തിന്റെ ഗുരുവിന്റെ അടുത്ത് ആദ്യമായിട്ട് ചെന്നപ്പൊ ഗുരുവാണ് എന്ന് അദ്ദേഹത്തിന് നല്ലവണ്ണം ബോധ്യം വന്നു. ഒരു അമ്മയായിരുന്നു. ആ അമ്മക്ക് ശരണാഗതി ചെയ്യാ. അങ്ങാണ് എന്റെ ഗുരു എന്നു പറഞ്ഞ് ആ അമ്മയുടെ അടുത്ത് ശിഷ്യനായിട്ട് ചെന്നു. അപ്പൊ ആ അമ്മ ആദ്യമായി ഒരു സത്യം ചെയ്തു വാങ്ങിച്ചു. ഞാൻ തന്നെ ശിഷ്യനായിട്ട് എടുക്കണമെങ്കിൽ ഇന്നത്തെ ദിവസം മുതൽ ഇനി ആദ്ധ്യാത്മികമായിട്ടോ ലൗകികമായിട്ടോ ഇനി ഭക്തിയുടെ മാർഗ്ഗത്തിലായാലും ശരി തനിക്ക് ഒരു പുരോഗതി ഉണ്ടായില്ലെങ്കിലും എന്നോട് കംപ്ലയിന്റ് പറയാൻ പാടില്ല. എന്നു വച്ചാൽ ലൗകികമായ desire ഉം പോണം ആത്മീയമായ desire ഉം ഉള്ളിന്ന് പോണം. ശരണാഗതി ചെയ്യാണെങ്കിൽ അങ്ങനെ ചെയ്യാണെങ്കിൽ ഞാൻ എടുക്കാം എന്നു പറഞ്ഞു. കംപ്ലീറ്റ് ആയിട്ട് അദ്ദേഹം സറണ്ടർ ചെയ്തു.
(സാംഖ്യയോഗം -
നൊച്ചൂർ ജി )...sunil namboodiri

No comments: