Sunday, December 16, 2018

തിരുവാതിര പാട്ടു…..
സാരസാക്ഷിമാര്‍ കേള്പ്പിനെല്ലാവരും
സാരമാം മമ ഭാഷിതം
പോരുമീവിധം ലീലകളെല്ലാം
നേരം പാതിരാവായല്ലോ
ധന്യമാം ദശപുഷ്പം ചൂടുവാന്‍
മന്ദമെന്നിയെ പോക നാം
ചൊല്ലേണം ദശപുഷ്പം എന്തെല്ലാം
ചൊല്ലേണം അതിന്‍ നാമങ്ങള്‍
സദ്ഗുണങ്ങളെ വര്‍ണിച്ചു കേളപ്പാന്‍
ആഗ്രഹമുണ്ട് മാനസ്സെ
ആദിയാകും കറുകക്ക്
ഓര്‍ക്കുകില്‍ ആദിത്യനല്ലോ ദേവത
ആധിവ്യാധികള്‍ ആകവേ തീരും
ആദരാല്‍ അത് ചൂടുകില്‍
രണ്ടാമനാകും കൃഷ്ണക്രന്തിക്ക്
കൊണ്ടല്‍നെര്‍വര്ണന്‍ ദേവത
തൃഷ്ണയോടിത് ചൂടിടുന്നകില്‍
വൈഷ്ണവപാദം ലഭ്യമാം
മൂന്നമാനാകും തിരുതാളി ഓര്‍ക്കില്‍
ഇന്ദിരാദേവി ദേവത
നിത്യവും ഇത് ഭക്തിയാല്‍
ചൂടുകില്‍ ഐശ്വര്യമുണ്ടാം മേല്‍ക്കുമേല്‍
നാലമതാകും കുരുന്തില ഓര്‍ത്താല്‍
നന്മുഖനെന്നറിഞ്ഞാലും ദേവത
ദാരിദ്ര്യദുഃഖം ആകവേതീരും
ആദരാലിത് ചൂടുകില്‍
അഞ്ചാമതാകും നിലപ്പന ഓര്‍ത്താല്‍
പഞ്ചാബാണനാകും ദേവത
അഞ്ചാതെ ഇത് ചൂടുന്നാകിലോ
പഞ്ചപാപവും തീര്‍ന്നു പോം
ആറാമതാകും മുക്കുറ്റി ഓര്‍ത്താല്‍
പാര്‍വതി അല്ലോ ദേവത
ഭ്തൃസൌഖ്യവും പുത്രരും ഉണ്ടാം
ഭക്തിയോടിത് ചൂടുകില്‍
എഴാമാതാകും കൈയന്യത്തിനു
ഊഴി ദേവി തന്‍ ദേവത
പാരിലിന്നിത് ചൂടുന്നകില്‍
ഭൂരിസൌഖ്യവും ലഭ്യമാം
എട്ടമാതാകും ഉഴിഞ്ഞക്ക്
ഇന്ദ്രനും ദേവത
തുഷ്ടിയോടിത് ചൂടുകില്‍
മട്ടോലും മിഴിമാരെ
നിങ്ങടെ ഇഷ്ടമോക്കെയും സാധ്യമാം
ഒന്‍പതാം ചെരുകുളക്കും ഓര്‍ക്കില്‍
വന്പെഴും യമാധര്മന്‍ ദേവത
ആയതുമിതു ചൂടുന്നകിലോ
ആയുസ്സുമുണ്ടാം മേല്‍ക്കുമേല്‍
പതതാമതാകും ഒരുചെവിയനും
പന്കജോല്ഭവന്‍ ദേവത
ചങ്ങാതിമാരെ ചൂടണമിത്
മംഗലല്യത്തിനും ഉത്തമം .

No comments: