ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഇവിടെ രണ്ട് മത്സരങ്ങളിൽ ആനന്ദ് പങ്കെടുക്കേണ്ടതു കൊണ്ട് തങ്ങിയത് ശ്രീ പ്രദീപ് കുമാർ പൈ എന്ന കൊങ്ങിണി ബ്രാഹ്മണന്റെ വീട്ടിലാണ്. ഇവിടെ തങ്ങിയതു കൊണ്ട് ഇവരുടെ പ്രധാന പ്രത്യേകതകളും കേരള ബ്രാഹ്മണർ എന്തു കൊണ്ട് ഇന്നും ഇരുട്ടിൽ തപ്പുന്നു എന്നും മനസ്സിലാക്കാൻ ഇടയായി. അതിന്റെ ചെറുകുറിപ്പുകൾ ഇവിടെ ഷെയർ ചെയ്യണമെന്ന് തോന്നി. അത് ചുവടെ ചേർക്കുന്നു.
1) അവർ ഐക്യത്തോടെ കൂട്ടമായി ഒരിടത്തു താമസിക്കുന്നു. ആവശ്യമായ മിക്ക ഉൽപ്പന്നങ്ങളും ഇവരുടെ ബ്രാഹ്മണക്കൂട്ടായ്മ സ്വയം ഉൽപ്പാദിപ്പിച്ച് കൈമാറി ഉപയോഗിക്കുന്നു.
2) ആലപ്പുഴയിൽ തന്നെ തിരുമല ദേവസ്വം എന്ന പേരിൽ ന്യൂനപക്ഷമെങ്കിലും ശക്തമായി ഇവർ നിലകൊള്ളുന്നു.സ്വന്തമായി ആലപ്പുഴയിൽ മെഡിക്കൽ കോളേജും വിവിധ സ്ഥാപനങ്ങളുമുണ്ട്. എന്നിട്ടും മറ്റുള്ള ബ്രാഹ്മണരോട് അഹങ്കാരം കാണിക്കാതെ കൂടെ വന്ന് അതിഥിയായി സ്വീകരിച്ച് മനസ്സ് കുളിർപ്പിക്കുന്നു.
3) ഇവരുടെ ഗ്രാമത്തിലുള്ളവരോടും കുടുംബത്തിലുള്ളവരോടും ഇവരുടെ ഹൃദയഭാഷയായ കൊങ്ങിണിയിലാണ് സംസാരിക്കുന്നത്.ഏത് കൊലകൊമ്പനായാലും ഇവരുടെ സമുദായത്തിൽ ജനിച്ച് വീണാൽ കൊങ്ങിണി ഭാഷ പഠിക്കുന്നു. അത് ഇവരുടെ ഹൃദയഭാഷയെന്നത് കൂടാതെ സമുദായത്തിലെ പവിത്രതയും രഹസ്യങ്ങളും നഷ്ടപ്പെടാതെ ഇരിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മളോട് മലയാളവും മറ്റ് ഭാഷകളും ഇവർ നന്നായി കൈകാര്യം ചെയ്യുന്നു.
4)വൈകിട്ട് ഇവരുടെ ഗ്രാമക്ഷേത്രമായ തിരുമല ക്ഷേത്രത്തിലേക്ക് ശ്രീ പ്രദീപ്കുമാർ പൈ കൊണ്ടുപോയി..അവിടത്തെ എല്ലാ പ്രത്യേകതകളും കാണിച്ചു തന്നു. ആദ്യത്തെ കാര്യം ഇവരുടെ ക്ഷേത്രത്തേപ്പറ്റി എല്ലാവരും അഭിമാനിക്കുന്നു എന്നതാണ്. അവിടെ നാസ്തികരോ ആസ്തികരോ എന്ന ഭേദമില്ല. അവിടെ കണ്ട മറ്റൊരു അത്ഭുതകരമായ കാര്യം സന്ധ്യാസമയത്ത് മൊബൈലും ടി.വിയും ഉപേക്ഷിച്ച് ചെറിയ പെൺകുട്ടികൾ തൊട്ട് വലിയ മുത്തശ്ശിമാർ വരെ ക്ഷേത്രത്തിൽ ഒത്തു കൂടി നാമജപം നടത്തുന്നു. ചില പ്രത്യേക ദിവസങ്ങളിൽ ഇവർ അരിയാഹാരം ഒഴിവാക്കി സമൂഹമായി ഒരിക്കലും ആചരിക്കുന്നു. പുരുഷന്മാരും കുട്ടികളും സന്ധ്യ കഴിഞ്ഞ് പ്രത്യേക സമയത്ത് ഗ്രാമ ക്ഷേത്രത്തിൽ ഒത്തുകൂടിയിരിക്കുന്നു. പ്രായമേറിയവർ ക്ഷേത്രത്തിൽ ഒത്തു കൂടി കൊങ്ങിണി ഭാഷയിൽ ദിവസവും ആശയങ്ങൾ പങ്കു വെക്കുന്നു. മറ്റൊരു രസകരമായ കാര്യം എല്ലാ കുട്ടികളും ക്ഷേത്രത്തിലുണ്ട്..അവരുടെ കുട്ടിയേത് നിങ്ങളുടെ കുട്ടിയേത് എന്ന് നോക്കാതെ എല്ലാവരും കുട്ടികളെ പരസ്പരം ഓമനിക്കുന്നു... അഭിപ്രായങ്ങൾ ആരായുന്നു. ദീപാരാധനക്ക് നട തുറന്നപ്പോൾ ഒരു ചെറിയ കുട്ടി ഒരു വലിയ കോണിയിൽ ഒറ്റക്കാലിൽ തൂങ്ങിക്കിടന്ന് 15 മിനിറ്റോളം ക്ഷേത്ര മണി മുഴക്കുന്ന രംഗം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.
5) പ്രായമായവരെ ഇവർ ഏറെ ബഹുമാനിക്കുന്നു.സ്ത്രീ പുരുഷ സമത്വം യഥാർഥ രീതിയിൽ കാണാൻ കഴിയുന്നു. കുടുംബത്തിലേക്ക് പ്രായമായവർ വന്നാൽ എല്ലാവരും എഴുന്നേറ്റ് നിൽക്കുന്നു. ഇവരുടെ ഗ്രാമത്തിൽ എന്തെങ്കിലും കാരണവശാൽ ഒറ്റപ്പെട്ട് പോയ പ്രായമുള്ളവരെ രക്തബന്ധം ഇല്ലെങ്കിൽ പോലും സ്വന്തമെന്ന പോലെ മറ്റുള്ളവർ സംരക്ഷിക്കുന്നു.
6) സന്ധ്യ കഴിഞ്ഞ് ഒരു 8 മണി സമയം ... വീട്ടിലുള്ള എല്ലാവരും ഒത്തുകൂടി പൂജാമുറിക്ക് മുൻപിൽ ഒരുമിച്ച് 5 മിനിറ്റ് നാമം ജപിച്ച് കീർത്തനം ആലപിക്കുന്നു.
7) ഇവരുടെ ക്ഷേത്രത്തിനു മുൻപിൽ തന്നെ ഇവരുടെ സമൂഹത്തിൽ നിന്നുള്ള യുവാക്കൾക്ക് വിവിധ മത്സരപരീക്ഷകൾക്കുള്ള കോച്ചിംഗിനുള്ള ബോർഡ് തൂക്കിയിരിക്കുന്നു.
8) ഇവരുടെ സമൂഹത്തിലുള്ള ഏത് കൊലകൊമ്പനാകട്ടെ... ജഡ്ജിയാകട്ടെ ക്ഷേത്രത്തിനു മുൻപിലെത്തിയാൽ സാഷ്ടാംഗം നമസ്കരിക്കുന്നു.ഇവരുടെ ആചാരങ്ങളിൽ ഇവർ ഇപ്പോഴും ഉറച്ചു നിൽക്കുന്നത് കൊണ്ട് അന്യമതസ്ഥർക്ക് ഇവരുടെ ക്ഷേത്രങ്ങളിലേക്കോ സ്വത്തുക്കളിലേക്കോ കടന്നു കയറാൻ കഴിയുന്നില്ല.
ഇതെല്ലാം കാണുമ്പോൾ നമ്മൾ കേരള ബ്രാഹ്മണർക്ക് ഇപ്പോഴും എന്തെല്ലാം സൗഭാഗ്യങ്ങൾ ഇവരേക്കാളും നന്നായി ഇപ്പോഴുമുണ്ട് എങ്കിലും എന്ത് കാര്യത്തിലാണ് നമ്മൾ പിന്നോക്കമായി പോകുന്നത് എന്ന് മനസ്സിലാകുന്നു..വെല്ലുവിളികൾ ഘോരമായി തുടരുന്ന ഈ ഘട്ടത്തിലും നമ്മൾ ആഢ്യനെന്നും ആസ്യനെന്നും വേർതിരിവ് കാണിച്ച് പരസ്പരം മുഖം തിരിക്കുന്നു. നാസ്തികർ എന്ന് നടിച്ച് പലരും ഈശ്വരഭജനം പോലും ഉപേക്ഷിക്കുന്നു.ആചാരങ്ങളെക്കുറിച്ചും അർഥത്തെക്കുറിച്ചും പുതുതലമുറ മനസ്സിലാക്കുന്നില്ല..
ഇനിയും തീർച്ചയായും പ്രത്യാശയുണ്ട്... മനസ്സ് മാത്രം മാറിയാൽ മതി...🙏🙏🙏
കോപ്പി പോസ്റ്റ്....

No comments:
Post a Comment