ബ്രഹ്മവിദ്യാ പഠനത്തിലൂടെ മാത്രമേ നമ്മുടെ പാപങ്ങളേയും അവയ്ക്ക് ആധാരമായ വാസനകളേയും ഇല്ലാതാക്കാനാവൂ. നമ്മള്‍ വിവിധ കര്‍മങ്ങളിലൂടെ കൂട്ടി വെച്ച വാസനകള്‍ തന്നെയാണ് പാപമായിത്തീരുന്നത്.
പാപവാസനകളെല്ലാം നീങ്ങിയാല്‍ എല്ലാറ്റിനും മേലെയുള്ള ആ പരമപുരുഷനില്‍ എത്തിച്ചേരും.
തസ്‌മൈ സ ഹോവാച പിതാമഹശ്ച
ശ്രദ്ധാ ഭക്തി ധ്യാനയോഗാദവൈഹി
തന്റെ അടുത്ത് വന്ന് ബ്രഹ്മവിദ്യയെ ആവശ്വപ്പെട്ട അശ്വലായനനോട് ശ്രദ്ധ, ഭക്തി, ധ്യാനം എന്നിവയിലൂടെ അറിയാന്‍ മുത്തച്ഛനായ ബ്രഹ്മാവ് പറഞ്ഞു.
No comments:
Post a Comment