Monday, December 03, 2018

കൃഷ്ണോ രക്ഷതു മാം ചരാചരഗുരു: കൃ ഷ്ണം നമസ്യേ സദാ
കൃഷ്ണേനൈവ സുരക്ഷിതോഹമസകൃൽ കൃഷ്ണായദത്തം മന:
കൃഷ്ണാൽ   ദേവ സമുത്ഭവോ മമ വിഭോ: കൃഷ്ണസ്യ ദാസോസ്മ്യഹം 
കൃഷ്ണേ  ഭക്തിരചഞ്ചലാസ്തു ഭഗവൻ ഹേ കൃഷ്ണ തുഭ്യം നമ: 
----------------------------
മനസ്സിനെ നില നിർത്തുന്ന , ബലം തരുന്ന ഈ ശ്ലോകം അന്നും,ഇന്നും,എന്നും എത്ര ശക്തി പ്രദാനം ചെയ്യുന്നൂന്നോ ! 
----------------------------
സർവ്വ ചരാചര ഗുരു ആയ കൃഷ്ണൻ എന്നെ രക്ഷിക്കട്ടെ ! എപ്പൊഴും ഞാൻ കൃഷ്ണനെ നമസ്കരിക്കുന്നു. എന്റെ മനസ് പല തവണ ആ പരമാത്മാവിനായി ദാനം ചെയ്യപ്പെട്ടു . എൻറെ ഉത്ഭവം കൃഷ്ണനിൽ നിന്ന് ; ഞാൻ ശ്രീ കൃഷ്ണ പരമാത്മാവിന്റെ ദാസൻ . എനിക്ക് കൃഷ്ണനിൽ അചഞ്ചലമായ ഭക്തി ഉണ്ടാകട്ടെ. ഭഗവാനേ കൃഷ്ണാ ! അങ്ങേക്കു നമസ്കാരം 

2 comments:

Unknown said...

കൃഷ്ണാദ് ഏവ സമുദ്ഭവോ മമ വിഭോ:എന്നല്ലേ മൂന്നാം വരിയിൽ?
കൃഷ്ണാൽ ദേവ എന്നു കണ്ടത് സംശയത്തിനിടയായി.

Anonymous said...

കൃഷ്ണോ രക്ഷതു മാം ചരാചരഗുരു:
കൃഷ്ണം നമസ്യേ സദാ
കൃഷ്ണേനൈവ സുരക്ഷിതോഹമസകൃത് കൃഷ്ണായദത്തം മന:
കൃഷ്ണാദ് ഏവ സമുത്ഭവോ മമ വിഭോ:
കൃഷ്ണസ്യ ദാസോസ്മ്യഹം
കൃഷ്ണേ ഭക്തിരചഞ്ചലാസ്തു
ഭഗവൻ ഹേ കൃഷ്ണ തുഭ്യം നമ:
----------------------------
1. ചരാചരഗുരു ആയ കൃഷ്ണൻ എന്നെ രക്ഷിക്കട്ടെ !
2. എപ്പൊഴും ഞാൻ കൃഷ്ണനെ നമസ്കരിക്കുന്നു!
3. കൃഷ്ണനാൽ മാത്രമേ ഞാൻ സുരക്ഷിതനായ് ഇരിന്നുള്ളൂ!
4. എന്റെ മനസ്സ് കൃഷ്ണനായ് ദാനംചെയ്യ(നീക്കിവയ്ക്ക)പ്പെട്ടിരിക്കുന്നു!
5. കൃഷ്ണനിൽ നിന്ന് തന്നെയാണ് എന്റെ ഉത്ഭവം!
6. ഞാൻ കൃഷ്ണന്റെ ദാസൻ!
7. കൃഷ്ണനിൽ അചഞ്ചലമായ ഭക്തി ഉണ്ടാകട്ടെ!
8. ഹേ ഭഗവാൻ കൃഷ്ണാ! നിനക്ക് നമസ്കാരം !!
=========================
സംസ്കൃതത്തിലെ വിഭക്തി പ്രത്യയങ്ങൾ 8ഉം ക്രമത്തിൽ ഈ ശ്ലോകത്തിൽ വ്യക്തമാണ്!!