ആത്മബോധം
(ശ്രീശങ്കരാചാര്യ രചിതം)
പഞ്ചീകരണം സിദ്ധാന്തം
[1. ശുദ്ധരൂപത്തിൽ സ്ഥിതിചെയ്യുന്നു.
2. അഞ്ചുഭൂതങ്ങളുടേയും തന്മാത്രകൾ ഓരോന്നും തുല്യഭാഗങ്ങളായി വിഭജിക്കപ്പെടാനുള്ള സാദ്ധ്യത ആരംഭിക്കുന്നു.
3. രണ്ടു പകുതിയായി പിളരുന്നു.
4. ഓരോ പകുതിയും മാറ്റമില്ലാതെ നില്ക്കുകയും മറ്റേ പകുതി നാലായി വിഭജിക്കപ്പെടുകയും ചെയ്യുന്നു.
5. മാറ്റമില്ലാത്ത പകുതിയോട് മറ്റു നാലു തന്മാത്രകളുടെയും വിഭജിക്കപ്പെട്ട 1/8 ഭാഗം വീതം കൂടിച്ചേരുന്നു]
[1. ശുദ്ധരൂപത്തിൽ സ്ഥിതിചെയ്യുന്നു.
2. അഞ്ചുഭൂതങ്ങളുടേയും തന്മാത്രകൾ ഓരോന്നും തുല്യഭാഗങ്ങളായി വിഭജിക്കപ്പെടാനുള്ള സാദ്ധ്യത ആരംഭിക്കുന്നു.
3. രണ്ടു പകുതിയായി പിളരുന്നു.
4. ഓരോ പകുതിയും മാറ്റമില്ലാതെ നില്ക്കുകയും മറ്റേ പകുതി നാലായി വിഭജിക്കപ്പെടുകയും ചെയ്യുന്നു.
5. മാറ്റമില്ലാത്ത പകുതിയോട് മറ്റു നാലു തന്മാത്രകളുടെയും വിഭജിക്കപ്പെട്ട 1/8 ഭാഗം വീതം കൂടിച്ചേരുന്നു]
മുമ്പ് പ്രസ്താവിച്ച പോലെ, ശരീരവും അതിലുള്ള ഇന്ദ്രിയങ്ങളും വഴിയാകുന്നു, നാം ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്നതും ജീവിതത്തിൽ സുഖദുഃഖങ്ങളും ജയാപജയങ്ങളും അനുഭവിക്കുന്നതും. ഈ സ്ഥൂല ശരീരത്തിലെ -- അനുഭവ നികേതനത്തിലെ സൗഖ്യ കുടീരത്തിലെ -- ഭോഗങ്ങൾ അഥവാ സുഖദുഃഖങ്ങൾ നമ്മുടെ പൂർവകർമ്മങ്ങൾക്കനുസരിച്ചിരിക്കും. ആവർത്തിച്ചാവർത്തിച്ച വിവരങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും നാം തന്നെ ആവശ്യപ്പെട്ടിട്ടാണ് ഇപ്പോഴത്തെ ഈ ശരീരവും അന്തഃകരണവും ഉണ്ടായിട്ടുള്ളത്. വാസ്തവത്തിൽ, നാം ജീവിക്കുകയും പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തിലും ഭാവിജീവിതത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ദുർവാസനകളെ സദ്വാസനകളെ കൊണ്ട് കീഴടക്കി, ചിട്ടയുള്ള ഒരു ധാർമ്മിക ജീവിതം നയിക്കുന്നില്ലെങ്കിൽ, ശ്രേയസ്സിന്റെ മാർഗ്ഗത്തിലൂടെ പുരോഗമിക്കുന്നതിന്നാവശ്യമായ വിചാരശുദ്ധിയും കർമ്മശുദ്ധിയും നേടുവാനുള്ള ചുറ്റുപാടുകൾ നമുക്കുണ്ടാവുകയില്ല. അതിനാൽ പുരോഗതി വേണമോ വേണ്ടയോ എന്ന് നാം ഇപ്പോൾ തന്നെ തീർച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇടർച്ച പറ്റാതെ സാവധാനം മുന്നോട്ടു പോയി പരമസത്യം സാക്ഷാത്കരിക്കുന്നതിന് ധാരാളം അവസരങ്ങളുള്ള കൂടുതൽ നല്ല ഒരു ജീവിതം വേണമോ, അതോ അധോഗതിയിലേക്ക് തള്ളിവിടുന്ന ഒരു ഹീനജീവിതം വേണമോ? നമ്മുടെ തന്നെ കർമ്മങ്ങളെക്കൊണ്ട് സ്വന്തം ഭാഗധേയത്തിന്റ രൂപരേഖ നാം തന്നെ തയ്യാറാക്കി ആവശ്യപ്പെട്ടതനുസരിച്ച് നിർദ്ദിഷ്ട രൂപത്തിലുള്ള ഈ ശരീരമെന്ന ഭോഗായതനം പരമകാരുണികനും സർവ്വശക്തനുമായ സ്രഷ്ടാവ് നിർമ്മിച്ച് നമുക്ക് നൽകിയിരിക്കുകയാണ്.
ഓം. സ്വാമി ചിന്മയാനന്ദ.
No comments:
Post a Comment