സജ്ഞയ ഉവാച:
ഏവ മുക്താ ഹൃഷീകേശം
ഗുഡാകേശ പരന്തപ
ന യോത്സ്യ ഇതി ഗോവിന്ദം
ഉക്ത്വാ തൂഷണീം ബ ഭൂവ:
സജ്ഞയൻ പറഞ്ഞു "അഹോ അഹോ ഹ" എന്നു വച്ചാൽ ആശ്ചര്യം അല്ലെങ്കില് അ ർ ജ്ജുനന്റെ ആ അവസ്ഥയെ കാണിക്കാണ് "ന യോ ത്സ്യൈ" ഞാനിനി യുദ്ധം ചെയ്യില്ല. തീരുമാനിക്കാണൈ, വേണോ വേണ്ടേ ചോദിക്കുന്നതിനുമുൻപ് തീരുമാനിച്ചു. "ഏവമുക്ത്വാ ഹൃഷീകേശം" ഹൃഷീകേശ നോട് ഇങ്ങനെ പറഞ്ഞിട്ട് ഇന്ദ്രിയങ്ങളൊക്കെ ശോഷിക്കുണൂ പറഞ്ഞു. പക്ഷേ അദ്ദേഹം എങ്ങനെ ഉള്ള ആളാ ഇന്ദ്രിയങ്ങളെ ഒക്കെ അടക്കി വച്ച് സകലത്തിന്റെയും നടുവിലിരുന്ന് സ്വതന്ത്രനായിട്ട് പരിപൂർണ്ണനായിട്ട് നിൽക്കുണൂ കൃഷ്ണൻ. വാസിഷ്ഠത്തിൽ ഒരു ശ്ലോകം ഉണ്ട്. സ്വതന്ത്ര പുരുഷൻ എങ്ങനെയിരിക്കുണൂ എന്നാണ്.
സമുദ്ര സ്യേവ ഗാംഭീര്യം
സ്ഥൈര്യം മേരോരിവസ്ഥിതി ഹി
അന്ത ശീതള താച ഇന്ദോ ഹോ
ഇവോ ദേദി വിചാരിണ:
സമുദ്രത്തിനെപ്പോലെ ആഴം. എന്നു വച്ചാൽ അതില് എന്ത് ഇട്ടാലും പോയി മറയും. ഒന്നും അവിടെ ചലിപ്പിക്കില്ല. എത്ര നദി വീണാലും അലയടുപ്പിക്കില്ല. വററിപോവില്ല. മേരു പർവ്വതത്തിനെ പോലെ ഇളകാത്ത സ്ഥിതി. ഞാൻ ശരീരമല്ല .ബ്രഹ്മ വസ്തുവാണെന്ന അനുഭവ സ്ഥിതി. ഉള്ള് എങ്ങനെ ഇരിക്കുണൂ. ഉള്ള് നല്ല കുളിർമ . അത് എവിടെ എന്നു വച്ചാൽ നല്ല പൗർണ്ണമിയിലെ ചന്ദ്രനെപ്പോലെ തെളിഞ്ഞിരിക്കുന്നു ചിത്തം. "മനോ യസ്യ നിരാകുലം " ആകുലത ഇല്ലാതെ ഇരിക്കുന്നു. എവടെ ആശ്രമത്തിലിരിക്കുമ്പോഴല്ല , മെഡിറ്റേഷൻ റൂമില് ഇരിക്കുമ്പോഴല്ല. "മരണ യുത്സവ യുദ്ധേഷു സ ശാന്തി ഇതിഗത്യ തേ" മരണം നടക്കണ സ്ഥലത്താണെങ്കിലും ശരി , ഉത്സവ പറമ്പിലാണെങ്കിലും ശരി, യുദ്ധം നടക്കാണെങ്കിലും ശരി അതിന്റെ നടുവിലും fully Collected . പൂർണ്ണം, ശാന്തം , നിറഞ്ഞു നിക്കുണൂ ന്നാണ്. അതാണ് കൃഷ്ണൻ. അങ്ങനെ കൃഷ്ണന്റെ മുമ്പിലാണ് ഇന്ദ്രിയങ്ങളൊക്കെ ആകുലമായി ചലിച്ച് നരൻ നാരായണന്റെ മുമ്പില് വീണു. ഗോവിന്ദനോട് പറഞ്ഞു. ഗോവിന്ദൻ എന്നുള്ളത് വേറെ ഒരു വിശേഷം. ഗോവിന്ദൻ എന്നുള്ള വാക്കിനർത്ഥം ഗോക്കളെ പാലിക്കുന്നവൻ എന്നു മാത്രമല്ല. ഉപനിഷത്തുക്കളെക്കൊണ്ട് അറിയേണ്ട പൊരുൾ. " ഗോപി ഹി മഹാ വാ ക്യൈ ഹി ഉപനിഷദ് വാ ക്യൈ ഹി വിന്ദതേ ഇതി ഗോവിന്ദ:" മഹാവാക്യങ്ങൾ കൊണ്ട് അറിയേണ്ട പൊരുളാണ് ഗോവിന്ദൻ. ആ ഗോവിന്ദനോട് യുദ്ധം ചെയ്യില്ല , ഞാൻ പ്രവൃത്തിക്കില്ല എന്നു പറഞ്ഞ് അമ്പും വില്ലും ഒക്കെ ചുവട്ടില് വച്ച് "ബഭൂവ: " തളർന്ന ങ്ങട് ഇരുന്നൂ എന്നാണ്. കൃഷ്ണാ ഞാൻ ഇനി യുദ്ധം ചെയ്യില്ല എന്നു പറഞ്ഞ് ഇരുന്നു. ഇത് ഒരു സ്റ്റെപ്പ്. ഇത് ഒരു സ്റ്റേറ്റ് ആണ്. ഇങ്ങനെ ചെയ്യും ജീവൻ. അതായത് താൻ പ്രവൃത്തിക്കുന്ന കർമ്മമണ്ഡലം മുഴുവൻ രാഗദ്വേഷ കലുഷമാണെന്നു കാണുന്നു. രാഗദ്വേഷം കൂടാതെ തന്നെക്കൊണ്ടു പ്രവൃത്തിക്കാൻ പറ്റില്ല എന്നുള്ള തന്റെ ലിമിറേറഷൻ, പരി ഛിന്നമായ അവസ്ഥയും അറിയുന്നു. ലോകത്തില് എങ്ങനെ പ്രവൃത്തിച്ചാലും രാഗദ്വേഷം വരും എന്ന് അറിയുന്നു. അപ്പൊ തല്ക്കാലത്തേക്ക്, എന്തു പറയുന്നു ഋഷികൾ "withdraw and Prepare yourself " തല്ക്കാലത്തേക്ക് ഒന്നു പിൻവലി യൂ . രാമകൃഷ്ണ പരമഹംസര് പറയും കർമ്മമണ്ഡലത്തിൽ എപ്പോഴും കിടന്ന് കുഴങ്ങി കിടക്കുന്നവർക്ക് ഇതു മാതിരി ഒക്കെ കുഴപ്പം വരും. ഇടക്ക് കർമ്മമണ്ഡലത്തിൽ നിന്നും പുറത്തേക്ക് ഒന്നു ചാടാ, ഒന്നു മാറി നിക്കാ, ഒന്ന് ഏകാന്തത്തില് നിൽക്കാ എന്നിട്ട് ഈ തത്വം ഒന്ന് ഓർക്കാ. ഇനി ഇപ്പൊ ഭഗവാൻ പറയാൻ പോകുന്ന ആത്മതത്വം ഞാൻ കർത്താവോ ഭോക്താവോ അല്ല നിത്യ മുക്ത ശുദ്ധ ബുദ്ധ ആത്മാവാണെന്നുള്ള തെളിച്ചം ഉള്ളിൽ ഉണ്ടാവാനായിട്ട് ഇടക്ക് ഒരു പിൻവലിയൽ. ഗൃഹസ്ഥന്മാർക്ക് പ്രത്യേകിച്ച് വേണ്ടതാണ്. ഗൃഹസ്ഥാശ്രമത്തില് എത്ര ജാഗ്രത യാ യിട്ടിരുന്നാലും അടുക്കളയില് എങ്ങനെ ഇരുന്നാലും മേത്ത് കരിയാകും എന്ന് പറയണ പോലെ എത്ര ജാഗ്രതയായിരുന്നാലും എവിടെയെങ്കിലുമൊക്കെ ചളി പിടിക്കും ഉള്ളില്. എവിടെയെങ്കിലും ഒക്കെ നമ്മള് ആ കുലമാകും. അപ്പൊ ഒന്ന് പിൻവലി യാ . സത്സംഗത്തിലോ ഏകാന്തത്തിലോ ഇരുന്ന് നിത്യാനിത്യ വസ്തു വിവേചനം ചെയ്യണം. നിത്യമായത് ഈ ബ്രഹ്മ വസ്തു മാത്രം. നമ്മളുടെ പ്രവൃത്തനവും ലോകജീവിതവും ഒക്കെ തല്ക്കാലത്തേക്കുള്ള ഒരു കളി അത്രേ ഉള്ളൂ. ഇതിലൊന്നും നിത്യമായ സുഖമോ നിത്യമായ ശാന്തിയോ തൃപ്തിയോ കിട്ടില്ല. അതു കൊണ്ട് ഈ കളിയില് സംഗമില്ലാതെ ഇരിക്കണം എന്നുള്ളത് ഇടക്ക് ഇടക്ക് ഓർമ്മിച്ചോളണം . സംഗമില്ലാതെ കളിക്കണം. കളിക്കന്നെ വേണം. ആത്മജ്ഞാനം ഉണ്ടായാൽ പോലും കളിക്കണം. പ്രാരബ്ദം കഴിയണ വരെ കളിക്കണം. അപ്പൊ കളിക്കാ, കളി ആണെന്ന് അറിഞ്ഞിട്ട് കളിച്ചാൽ കുഴപ്പമേ ഇല്ല. ലോകത്തിനെ പാക്കറ്റിൽ ഇട്ട് കളിക്കാം. പക്ഷേ പെട്ടു പോകരുത്. നാടകത്തിൽ നടിക്കുമ്പോൾ റോളില് ഐഡന്റിഫിക്കേഷൻ വന്നാൽ കുഴപ്പം ആകും. രാമായണത്തിൽ രാമനായിട്ട് നടിച്ചൂ പറഞ്ഞിട്ട് അവിടുന്ന് ഇറങ്ങി അതു പോലെ നടിച്ചാൽ കുഴപ്പം ആകും. നാടകത്തോടെ വേഷം ഒക്കെ അഴിച്ചു വച്ചോ ളണം. ചില ആളുകൾ കുറെ കാലം നടിച്ചു കഴിഞ്ഞാൽ അതിനോട് ഐഡന്റിഫിക്കേഷൻ ഉണ്ടായി ക്കളയും അല്ലേ? മഹാവിഷ്ണു ആയി എൻടി രാമറാവു നടിച്ച് നടിച്ച് അവസാനം അദ്ദേഹം നാട്ടിലൊക്കെ വിഷ്ണു വേഷം കെട്ടി നടക്കാൻ തുടങ്ങി. പലരും നാടകത്തിലും സിനിമയിലും ഒക്കെ നടിച്ചു നടിച്ചിട്ട് ഐഡൻറിഫിക്കേഷൻ വരും. അതുപോലെ താനും അതായിട്ടു തീരും. അപ്പൊ ഐഡന്റിഫിക്കേഷൻ വരാൻ പാടില്ല. ഈ വേഷത്തിനോട് താദാത്മ്യം വരാതെ വേഷത്തിനെ മാറ്റി നിർത്തി താൻ മാറി നിന്നാൽ കുഴപ്പം ഇല്ല. അതിന് ഇടക്കിടക്ക് ഒന്നു മാറണം. ഇവിടെ അർജ്ജുനൻ ഒന്ന് മാറാണിപ്പൊ. അർജ്ജുനന്റെ അവസ്ഥയിൽ ഇപ്പൊ പ്രവൃത്തിച്ചാ കുഴപ്പം ആണ്. അർജ്ജുനനുതന്നെ അറിയാം താൻ എന്തെങ്കിലും പ്രവൃത്തിച്ചാൽ കുഴപ്പം ആണ്. ഇപ്പൊഴത്തെ അവസ്ഥയിൽ താൻ ശരിയായ ഒരു സ്റ്റേറ്റ് ഓഫ് മൈൻഡിൽ ഇല്ല. ഇപ്പൊഴത്തെ പ്രവൃത്തി ഒക്കെ രാഗദ്വേഷമയമായിരിക്കും. അതു കൊണ്ട് അമ്പും വില്ലും ഒക്കെ ചുവട്ടില് വച്ചു. ഭഗവാനോട് പറഞ്ഞു ഭഗവാനേ വഴി കാണുന്നതു വരെ, വെളിച്ചം കാണുന്നതു വരെ ഞാനത് എടുക്കില്ല. തൂഷ് ണീം ന്നു വച്ചാൽ മിണ്ടാതിരുന്നു.
(സാംഖ്യയോഗം - നൊച്ചൂർ ജി )...sunil namboodiri

No comments:
Post a Comment