ഇതി ശുശ്രുമ ധീരാണാം യേ നഃ തദ് വിചചക്ഷിരേ!(ഈശാവാസ്യോപനിഷത്) അതെ, ഇതെല്ലാം എന്റെ വാക്കുകള്‍ അല്ല! ഈ ഭാരതഖണ്ഡത്തില്‍ മുമ്പ് അവതരിച്ച ധീരന്മാരായ ഋഷിവര്യന്മാര്‍ ആത്മസാക്ഷാത്ക്കാരത്തിലൂടെ കണ്ടെത്തിയ സത്യം ഇങ്ങനെയാണ് ഞങ്ങള്‍ ശ്രവിച്ചത്, ,പഠിച്ചത്. അത് തന്നെയാണ് ഇവിടെ ഞാന്‍ കുറിച്ചിടുന്നത്. ഈ പ്രപഞ്ചത്തില്‍ മനുഷ്യവര്‍ഗ്ഗം മാത്രമേ ബ്രഹ്മത്തെ അറിയാന്‍ കഴിവുള്ള ബ്രാഹ്മണരായി ജനിക്കുന്നുള്ളു.അതില്‍ മായയില്‍ നിന്നുമുള്ള ത്രാണനത്തിനായി (ക്ഷത്രിയ) ലക്ഷക്കണക്കിന് വ്യക്തികള്‍ മാത്രമേ ശ്രമിക്കാറുള്ളു.ഇതില്‍ ആ ബ്രഹ്മജ്ഞാനം എന്ന ധനത്തെ തേടി മലകളും,കുന്നുകളും,വനാന്തരങ്ങളും കയറിയിറങ്ങുന്ന സാര്‍ത്ഥാന്വേഷികളായി (വൈശ്യ)മാറുന്നവര്‍ ആയിരങ്ങളെ ഉള്ളു. ഇതില്‍ തന്നെ നൂറില്‍ത്താഴെ വ്യക്തികള്‍ മാത്രമേ ആ ബ്രഹ്മജ്ഞാനത്തില്‍ മുഴുകി രാമകൃഷ്ണ പരമഹംസര്‍,രമണ മഹര്‍ഷി തുടങ്ങിയവരെപ്പോലെ ആര്‍ദ്രരായി (ശൂദ്രരായി) തീര്‍ന്നിട്ടുള്ളു. സര്‍വവ്യാപിയും,സര്‍വജ്ഞാനിയും,കാലദേശങ്ങള്‍ക്കതീതമായ ഈ ആത്മാവ് ധര്‍മ്മാര്‍ത്ഥകാമമോക്ഷത്തിനായി പരിശ്രമിക്കുന്ന ജീവാത്മാവായിത്തീരുന്നത്തിന്റെ ഹേതു എന്താണ്?എന്തിനാണ് ഈ പ്രപഞ്ചനാടകം അരങ്ങേറുന്നത്?...viswambharan t
No comments:
Post a Comment