മനസ്സ് -1
സ്വപ്നേര്‍ത്ഥശൂന്യേ സൃജതി സ്വശക്ത്യാ
ഭോക് ത്രാദിവിശ്വം മന ഏവ സര്‍വ്വം
തഥൈവ ജാഗ്രതൈപിനോ വിശേഷഃ
തത് സര്‍വ്വ മേതന്മനസോ വിജ്രംഭണം .
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ ഭാരതവര്‍ഷത്തിലെ ആര്യന്മാര്‍ മനസ്സെന്ന മഹാത്ഭുതത്തെ അന്വേഷിച്ചറിഞ്ഞിരുന്നു. വനാന്തരങ്ങളിലും ,മലകളിലും അപരിഷ്കൃതരായി ഇന്നത്തെ പാശ്ചാത്യ സമൂഹം വേട്ടയാടി കൊണ്ടിരുന്നപ്പോള്‍ ഇവിടെ ആര്യന്മാര്‍ വനാന്തരങ്ങളിലും ,മലകളിലും തപസ്സിരുന്നു ആ അനിത്യമായ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ ആ അത്ഭുതത്തെ അറിഞ്ഞിരുന്നു.
മനസ്സ് ഒരു ഭൌതീകവസ്തുവല്ല. എന്ത് കൊണ്ടെന്നാല്‍ അത് സൂക്ഷ്മ ശരീരത്തിന്‍റെ പത്തൊന്‍പതു ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. ഇതിനെ അന്വേഷിച്ചു കണ്ടെത്താന്‍ സ്ഥൂലമായി നിര്‍മ്മിക്കപ്പെട്ട ഉപകരണങ്ങള്‍ക്കാവില്ല . ഇത് കൂടാതെ അവര്‍ക്ക് വേറൊന്നുകൂടി പ്രധാനമായി അറിയേണ്ടതായിയുണ്ടായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനസ്സ് .അപ്പോള്‍ മാറാത്ത അചഞ്ചലമായ ഒന്ന് അതിനു പിന്നിലും ആധാരമായി ഉണ്ടായിരിക്കണം.(അതെ, അതല്ലേ സത്യവും). ഒരു പക്ഷെ ആത്മാവിനെ ജീവനായി നിലനിര്‍ത്താന്‍ മനസ്സ് എന്ന മഹാപ്രതിഭാസത്തെ പ്രകൃതിയ്ക്ക് കൂട്ടു പിടിക്കേണ്ടതായി ഉണ്ട്. മനസ്സില്ലെങ്കില്‍ എന്ത് ഈ പ്രപഞ്ചം?. വികാരപ്പെടാത്ത ആത്മാവില്ലെങ്കില്‍,സങ്കല്‍പ്പിക്കാത്ത പുരുഷനില്ലെങ്കില്‍ പ്രകൃതിയില്‍ എവിടെ സൃഷ്ടി ധര്‍മ്മം?.
വേറൊരു അത്ഭുതം എന്തെന്നാല്‍ എന്നും പിടികൊടുക്കാത്ത പിടികിട്ടാപ്പുള്ളിയായ ആ മനസ്സ് തന്നെ പരീക്ഷണത്തിനുള്ള ഉപാധിയും ,പരീക്ഷണത്താല്‍ അറിയപ്പെടേണ്ട വസ്തുവും. ഇത് തപസ്സിലൂടെ അവര്‍ കണ്ടെത്തി!! സാധാരണ മനുഷ്യരുടെതിനും വിഭിന്നമായി അവരുടെ മനസ്സ് അതിര്‍ത്തികള്‍ കടന്നു സമഷ്ടി പ്രപഞ്ച മനമായി മാറുന്നത് കണ്ടു . പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം തന്റെ മനസ്സിലും ദര്‍ശിച്ചു. .പ്രപഞ്ച ജ്ഞാനം മുഴുവനും തന്നില്‍ തന്നെ ദര്‍ശിച്ചു.അതിന്റെ പാരമ്യത്തില്‍ മനസ്സ് എന്നതു മായ മാത്രം ആണെന്നും സര്‍വശൂന്യതയ്ക്കും അപ്പുറത്തുള്ള സര്‍വ ശക്തിയുള്ളവനും ഓം എന്ന ശബ്ദത്താല്‍(മന്ത്രത്താല്‍) സൃഷ്ടി, സ്ഥിതി,സംഹാര പ്രക്രിയകള്‍ നടത്തുന്നവനും, നിരാകാരിയും ,സര്‍വജ്ഞാനിയും ആയ പരമാത്മാവ് മാത്രം ശാശ്വത സത്യമെന്നും അറിഞ്ഞു. ആ സര്‍വ മംഗളപരമാത്മ ചൈതന്യം തന്നിലും നിറഞ്ഞിരിക്കുന്നതായി അറിഞ്ഞു .ശിവോഹം -ശിവോഹം -ശിവോഹം എന്ന് പ്രസ്താവിച്ചുകൊണ്ട് അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു , അതെ ആ പരമാത്മാവ് നമ്മുടെ എല്ലാവരുടെ ഉള്ളിലും നിറഞ്ഞിരിക്കുന്നു". ഇത് മനസ്സ് എന്ന അജ്ഞാനത്താല്‍ മൂടി മറയ്ക്കപ്പെട്ടിരിക്കുന്നു. അതെ നിങ്ങള്‍ സ്വയം അറിയുക.
ചുരുക്കി പ്പറഞ്ഞാല്‍മനസ്സുവെച്ചാലെ മനസ്സ്കൊണ്ട് ആ ആത്മാവിനെ മനസ്സിലാക്കാന്‍ സാധ്യമാവുകയുള്ളു.അതിനു മനസ്സിനെ അടുത്തറിയണം .അതെ അതിനെ അടുത്ത ലേഖനത്തില്‍ അടുത്ത് കാണിച്ചു തരാം.

No comments:
Post a Comment