വേദം അപൗരുഷേയം
~~~~~~~~~~~~~~~~~~~~
വിശ്വാമിത്രൻ ധ്യാനനിഷ്ഠനായി കഴിയവേ ആ ഭക്തി പ്രകർഷം കണ്ട് ബ്രഹ്മാവ് വന്ന് ഇങ്ങനെ പറഞ്ഞു. ഇന്നു മുതൽ നീ ഋഷിയാക്കട്ടെ , അത് കേട്ട വിശ്വമിത്രന് സന്തോഷം തോന്നിയില്ല. അദ്ദേഹം വീണ്ടും ധ്യാനനിമഗ്നനായി. കുറെ കാലം കഴിഞ്ഞ് ദേവന്മാരോടത്ത് വന്നെത്തിയ ബ്രഹ്മാവ് ഇങ്ങനെ മൊഴിഞ്ഞു. നീ ഇന്നു മുതൽ രാജർഷിയാകട്ടെ . എന്നീട്ടും സമാധാനമകാത്തെ അദ്ദേഹം ആത്മചിന്തനത്തിൽ മുഴുകി. ബ്രഹ്മാവ് അടുത്ത വരവിൽ ആത്മിയമായ സിദ്ധികൾ നൽകിയിട്ട് ഒരു മഹർഷിയാകട്ടെ എന്നനുഗ്രഹിച്ചു. അപ്പോൾ വിശ്വമിത്രൻ പറഞ്ഞു അതു വേണ്ട എന്നെ "ജിതേന്ദ്രിയനായ ബ്രഹ്മർഷി" എന്ന് വിളിച്ചാൽ മതി. പക്ഷേ ഇപ്പോൾ നിങ്ങൾ ജിതേന്ദ്രിയനായി കഴിഞ്ഞിട്ടില്ലല്ലോ: ഇതായിരുന്നു ബ്രഹ്മാവിന്റെ പ്രതികരണം .വിശ്വാമിത്രൻ അന്നു മുതൽ വിശ്വമിത്രൻ കഠിനതപസ്സ് മുഴുകി. അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ നിന്നും തപസ്സിന്റെ പുകയുയരാൻ തുടങ്ങി. ബ്രഹ്മാവ് വിവരമറിയിച്ചതിനെ തുടർന്ന് ബ്രഹ്മാവ് വന്ന് തങ്കൾ ഇന്നു മുതൽ ബ്രഹ്മർഷിയായിരിക്കുന്നു എന്നരുളിചെയ്തു. വിശ്വാമിത്രൻ അപ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു. വേദങ്ങളെ ഞാൻ ബ്രഹ്മർഷിയായെങ്കിൽ നിങ്ങൾ ഈ ഉള്ളവനെ വരിച്ചാലും. അപ്പോൾ വേദങ്ങൾ വിശ്വാമിത്രന്റെ ഹൃദയത്തിലേക്ക് ഇറങ്ങി വന്നു. അതോടെ അതുവരെ അജ്ഞാതമായിരുന്ന സകല തത്ത്വങ്ങളും അദ്ദേഹത്തിനു വശമായി. അങ്ങനെ വെളിപ്പാട് കൊണ്ടതാണ് വേദം . അത് വെറും വാക്യസമൂഹമല്ല.

ഈ വിഷയത്തെപ്പറ്റി ശ്രീകൃഷ്ണൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു, ലോകം അവിനാശിയായ ഒരു അരയാൽ മരമാണ് . മുകളിൽ അതിന്റെ മൂലമായ പരമാത്മാവ്, തഴെ വിശ്വപ്രകൃതിയോളം നീണ്ട് പടർന്ന് കിടക്കുന്ന ശാഖകൾ. ഈ പ്രകൃതിയെ ധ്വംസിച്ച് പരമാത്മാവിനെ അറിയുന്ന ആളാണ് വേദജ്ഞൻ.
അപ്പോൾ പ്രകൃതിയെ കിഴടക്കുന്നതിലൂടെ നേടുന്ന പരമാത്മാനുഭൂതിയാണ് വേദം എന്നു വന്നുകൂടുന്നു. ഈ അനുഭൂതി ഈശ്വരദത്തമത്രേ. അതുകൊണ്ടാണ് വേദം അപൗരുഷേയമെന്നു പറയപ്പെടുന്നത്.
അപൗരുഷേയത്ത്വത്തിലെത്തി നില്ല്ക്കുന്നവരാണ് മഹാപുരുഷന്മാർ. മഹാപുരുഷൻ എന്ന മാധ്യമത്തിലൂടെ പരമാത്മാവുതന്നെയാണ് സംസാരിക്കുന്നത്. പരമാത്മാവിന്റെ സന്ദേശം പ്രസരണം ചെയ്യുന്നവരാണ് മഹാപുരഷന്മാർ. അവരുടെ വാക്കുകൾ ഉൾക്കൊള്ളുന്ന യഥാർത്ഥ തത്ത്വം കേവലം ശബ്ദജ്ഞാനം കൊണ്ട് മാത്രം മനസ്സിലാക്കാനാവില്ല. ക്രിയാത്മകമാർഗ്ഗത്തിൽ നിന്നകന്ന് അപൗരുഷേയപദത്തിൽ എത്തി സ്വത്വം പരമാത്മാവിൽ ലയിപ്പിച്ചവർക്കു മാത്രമേ ആ വിശിഷ്ട്ജ്ഞാനം സ്വായത്തമാവൂ...rajeev kunnekkatt
No comments:
Post a Comment