Monday, December 03, 2018

പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് പന്നിയൂര് വരാഹക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലായിരം വർഷം മുൻപ് പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം.
ഉളിയന്നൂർ പെരുന്തച്ചനാണ് ഈ ക്ഷേത്രം പുനരുദ്ധാരണം നടത്തിയപ്പോൾ ശ്രീകോവിലിന്റെ മേൽക്കൂര കൂടുകൂട്ടിയത് എന്നും ഒരു ഐതിഹ്യമുണ്ട്.
പെരുന്തച്ചന്റെ അനുഗ്രഹം കൊണ്ട് എന്നും ഇവിടെ കുലത്തിലൊരുവന് പണിയുണ്ടാകും എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ഉളിയും മുഴക്കോലും ഇവിടെ വച്ചിട്ടാണ് പോയത്.
പെരുന്തച്ചന്റെ പുത്രഹത്യയ്ക്ക് ശേഷമാണ് അതുണ്ടായത്.
പുത്രഹത്യയില്‍ മനംനൊന്ത പെരുന്തച്ചന്‍ പിന്നീട് തന്റെ തൊഴില്‍ ഉപേക്ഷിക്കുകയായിരുന്നു.
അതുകൊണ്ടു തന്നെ പെരുന്തച്ചന്‍ പണിത അവസാന ക്ഷേത്രമാണിത്.
പെരുന്തച്ചന്‍ പറഞ്ഞതുപോലെ ഇന്നും ആ കുലത്തിലെ ഒരാള്‍ക്കെങ്കിലും ക്ഷേത്രത്തില്‍ എന്തെങ്കിലും ഒരു ജോലിയുണ്ടാകും.
ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുവാനും നഷ്ടപ്പെട്ടതും കേസിൽ പെട്ടതുമായി സ്ഥലം തിരിച്ചു കിട്ടാനും ഒക്കെ പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ ശരിയാകുമെന്നാണ് വിശ്വാസം.
ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമിയെ കടലിൽ താഴ്ത്തിയപ്പോൾ ബ്രഹ്മാവിന്റെ മൂക്കിൽ നിന്നും മഹാവിഷ്ണു വരാഹമായി അവതരിച്ചു. രാക്ഷസനെ നിഗ്രഹിച്ചു ഭൂമിയെ ഉയർത്തി കൊണ്ടു വന്നു . എന്നാണ് വരാഹ അവതാരത്തിന്റെ ഐതീഹ്യം....

No comments: