Tuesday, December 18, 2018

ജ്ഞാനത്തിന്റെ ഏകനിദാനം അനുഭവമത്രേ. നിശ്ചയാത്മകത്വമില്ലാത്ത ഏകശാസ്ത്രം ലോകത്തു മതം മാത്രമാണ്; കാരണം, അത് ഒരനുഭവശാസ്ത്രമായി ഉപദേശിക്കപ്പെടുന്നില്ല. ഇതു പാടില്ലാത്തതാണ്. എങ്കിലും, അനുഭവത്തില്‍നിന്നു മതം പഠിപ്പിക്കുന്ന ഒരു ചെറിയ സംഘം ആളുകള്‍ ഏതു കാലത്തുമുണ്ട്. ഇവരെ ‘മിസ്റ്റിക്കു’കള്‍ എന്നു പറയുന്നു. എല്ലാ മതത്തിലുമുള്ള ഈ മിസ്റ്റിക്കുകള്‍ ഒരേ ഭാഷയില്‍ സംസാരിക്കുകയും ഒരേ സത്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. മതത്തിന്റെ ശരിയായ ശാസ്ത്രമിതാണ്. ലോകത്തിന്റെ ഏതു ഭാഗത്തായാലും ഗണിതശാസ്ത്രത്തിനു വ്യത്യാസമില്ലാത്തതുപോലെ മിസ്റ്റിക്കുകള്‍ക്കു തമ്മിലും മതാന്തരമില്ല; അവരെല്ലാം ഒരേമാതിരി മാനസികഭാവവും ഒരേമാതിരി നിലപാടുമുള്ളവരാണ്. അവരുടെ അനുഭൂതി ഒന്നുപോലെയാണ്; അതു നിയമമാവുകയും ചെയ്യുന്നു...sreyas

No comments: