Friday, December 07, 2018

പല്ലവി
മാനസ, സഞ്ചര രേ! ബ്രഹ്മണി,
മാനസ, സഞ്ചര രേ!
അനുപല്ലവി
മദശിഖിപിഞ്ഛാഽലംകൃതചികുരേ
മഹനീയകപോലവിജിതമുകുരേ (മാനസ...)
ചരണം
ശ്രീരമണീ കുച ദുർഗ്ഗവിഹാരേ
സേവക ജനമന്ദിരമന്ദാരേ
പരമഹംസമുഖ ചന്ദ്രചകോരേ
പരിപൂരിതമുരളീഽരവധാരേ (മാനസ.).

സാരം

മനസ്സേ, നിന്റെ തീർത്ഥയാത്ര ബ്രഹ്മത്തിലേക്കായിരിക്കട്ടെ!
ആനന്ദലഹരിയിൽ ആടുന്ന മയിലുകളുടെ പീലിയാൽ അലംകൃതമായിരിക്കുന്ന പരബ്രഹ്മത്തിന്റെ ജടയിലേക്കായിരിക്കട്ടെ നിന്റെ ധ്യാനലക്ഷ്യം. കണ്ണാടിയേക്കാൾ ശോഭയേറിയ ആ (പരബ്രഹ്മത്തിന്റെ) കവിളുകളിലായിരിക്കട്ടെ നിന്റെ ശ്രദ്ധ.
മഹാലക്ഷ്മിയുടെ സ്തനങ്ങളാകുന്ന കോട്ടകളിൽ വിഹരിക്കുന്ന, ഭക്തജനങ്ങൾക്കു് വീട്ടുമുറ്റത്തെ മന്ദാരം പോലെ പ്രാപ്യമായ, പൂർണ്ണചന്ദ്രബിംബത്തിലെ ചെമ്പോത്തെന്ന പോലെ മുഖത്ത് പരമസാത്വികത കളിയാടുന്ന, പ്രപഞ്ചം മുഴുവൻ സംഗീതപ്രവാഹത്താൽ നിറയ്ക്കുന്ന ഓടക്കുഴലാകുന്ന, ആ ബ്രഹ്മത്തിലേക്കായിരിക്കട്ടെ നിന്റെ തീർത്ഥയാത്ര!.
പതിനെട്ടാം നൂറ്റാണ്ടിൽ സദാശിവ ബ്രഹ്മേന്ദ്രർ സംസ്കൃതത്തിൽ രചിച്ച ഒരു കർണ്ണാടകസംഗീതകൃതിയാണു് മാനസ സഞ്ചര രേ എന്നു തുടങ്ങുന്ന വിഖ്യാതഗാനം. 28-ആമത്തെ മേളകർത്താരാഗമായ ഹരികാംബോജിയിൽ ജന്യമായ ശ്യാമരാഗത്തിലാണു് ഈ കൃതി പതിവായി ആലപിക്കാറുള്ളതു്. താളം: ആദി  ..wiki

No comments: