Friday, December 14, 2018

ഓരോ ജീവനും ഓരോ വിധത്തിലാണ്‌ ഈ ഭൂമിയിലേക്ക്‌ വരുന്നത്. ഓരോരുത്തരും ഓരോ രീതിയിലാണ്‌ ഈശ്വരനുമായി സംവദിക്കുന്നത്. ചിലര്ജ്ഞാനമാര്ഗ്ഗത്തിലൂടെ സഞ്ചരിച്ച്‌ ഈശ്വരന്റെ അനിര്വ്വചനീയങ്ങളായ മഹത്വത്തെ അറിഞ്ഞ്അതില്ത്തന്നെ രമിക്കുന്നു. ഈശ്വരന്റെ അത്യന്ത ക്ര്‌പാസാഗരത്തിന്റെ മാഹാത്മ്യം അറിഞ്ഞ്അതില്ത്തന്നെ രമിക്കുന്നു മറ്റു ചിലര്. ഇക്കാണുന്നതൊക്കെയും ഭഗവല് മാഹാത്മ്യംതന്നെ എന്നറിഞ്ഞ് അതിനെ ചിലര് പദേപദേ നമിച്ചുകൊണ്ടിരിക്കുന്നു. ചിലര് ആ മാഹാത്മ്യത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇനി വേറെ ചിലര്കുന്തീദേവിയെപ്പോലെയും ശബരിയെപ്പോലെയും ഈശ്വരനുവേണ്ടി കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്നു. വീണ്ടും എത്രയോ പേര് നല്ലഭാവനയോടെത്തന്നെ ഭഗവാനെ ചീത്തപറഞ്ഞുകൊണ്ടും, അസഭ്യം വിളിച്ചുകൊണ്ടും ഇരിക്കുന്നു. ഇതൊക്കെ എന്താ ഭഗവാനേ ഇങ്ങനെ എന്ന്‌ ഭഗവാനോട്തന്നെ ചോദിച്ചാല്ഭഗവാന് പറയും, ആരൊക്കെ എന്തൊക്കെ ഏതെല്ലാം വിധത്തില് എന്നെ സ്മരിക്കണമെന്ന്‌ വിധിച്ചിട്ടുള്ളതാണ്‌. ഇക്കാണുന്ന ജഗത്ത്‌ ഒരുപോലെയല്ല വിധാനം ചെയ്തിട്ടുള്ളത്. ഓരോ ജീവജാലത്തിനും, ജീവനുള്ളതിനും ജീവനില്ലാത്തതിനും, ഏതേത് വിധം ഇവിടെ നിലനില്ക്കേണ്ട കാലത്തോളം നിലനില്ക്കണോ, അതിനായിട്ടാണ്‌ ഈ രചന. ഇതൊക്കെ എന്റെതെന്നെ നാടകമാണ്‌, കേളിയാണ്‌. അതുകൊണ്ട് നിനക്ക്‌ തന്നിട്ടുള്ള രംഗം നീ ഭംഗിയാക്കി ആടി തീര്ക്കുക. അതില് ഞാന്സന്തുഷ്ടനായിരിക്കും..
vijayan

No comments: