ദശമഹാവിദ്യോപാസന:-
ശാക്തേയത്തിൽപ്പെട്ടിട്ടുള്ള പത്തു ദേവീ സങ്കൽപ്പങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉപാസന, ദേവിയെന്ന് അർത്ഥത്തിലാണ് വിദ്യയെന്ന് പ്രയോഗിച്ചിരിക്കുന്നത്. അറിയയേണ്ടതെന്തോ അത് വിദ്യ, അതു തന്നെ ദേവിയും.... 1- താര, 2 -ഷോഡശി , 3 - ഭുവനേശ്വരി - 4 - ഭൈരവീ, 5 - ഛിന്നമസ്തക, 6 - ധൂമവതി, 7 - ബഹളാമുഖി, 8 - മാതംഗി, 9 - കമല, 10 - കാളി എന്നീ പത്തു ദേവതാസങ്കൽപ്പങ്ങളാണ് അവ. ഈ ദേവിമാരെ ഉപാസിക്കുന്നതുകൊണ്ട് സഹസ്രാരത്തിൽ എത്താമെന്നു അതിൽ നിന്നും കിട്ടുന്ന പരമാനന്ദം അനുഭവിക്കാമെന്നും സാധകർ വിശ്വസിക്കുന്നു. ഇന്ന് സ്വാതികഭാവം സങ്കൽപ്പിച്ചുകൊണ്ടുള്ള ശക്തി ഉപാസനയാണ് ഒട്ടുമിക്കസ്ഥലങ്ങളിലും നടക്കുന്നത്. .. ക്ഷേത്രത്തിലേക്ക് കടന്നാൽ പൂജകൻ തൻ്റെ കുണ്ഡലിനീ ശക്തിയെ ഉത്ഥാപനം ചെയ്തുകൊണ്ടാണ് പൂജ ആരംഭിക്കുന്നത്. ആ ശക്തിവിശേഷം വിഗ്രഹത്തിലേക്ക് പകരുന്നതോടപ്പം വിഗ്രഹം ഊർജ്ജ പൂർണ്ണമാകുകയും ദർശനത്തിനെത്തുന്ന ഭക്തന്മാരെ സ്വാധീനിച്ചുകൊണ്ട് അവരുടെ മൂലാധാര കുണ്ഡലിനിയെ ഉയർത്തിയെടുക്കുവാൻ വിഗ്രഹത്തിന്ന് കഴിയും, ഏതു സങ്കൽപ്പമാണോ വിഗ്രഹത്തിലുള്ളത് സങ്ക്ൽഅതെ പം തന്നെ ഭക്തരിലും തെളിയുന്നു. തന്ത്രസാധനയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഏതു സാധകനും ദശമഹാവിദ്യകളെ ഒഴിവാക്കാൻ കഴിയില്ല.,,,RAJEEV KUNNEKKATT
No comments:
Post a Comment