ശ്രീരാമകൃഷ്ണവചനാമൃതം
ബഹുജനം പലവിധം
ശ്രീരാമകൃഷ്ണൻ :- ഈശ്വരസൃഷ്ടിയിൽ നാനാതരത്തിലുള്ള മനുഷ്യരും ജന്തുക്കളും മരങ്ങളും ചെടികളും ഉണ്ട്. മൃഗങ്ങളുടെയിടയ്ക്കും ഉണ്ട് നല്ലവയും ചീത്തവയും; വ്യാഘ്രത്തെപ്പോലുള്ള ഹിംസ്രജന്തുക്കളും. മരങ്ങളുടെ കൂട്ടത്തിൽ അമൃതസമമായ പഴങ്ങൾ തരുന്നവയും വിഷഫലങ്ങൾ ഉള്ളവയുമുണ്ട്. അതുപോലെ മനുഷ്യരുടെ ഇടയ്ക്കും ഉണ്ട്, നല്ലയാളുകളും ചീത്തയാളുകളും; ശിഷ്ടന്മാരും ദുഷ്ടന്മാരും, സംസാരാസക്തന്മാരും പിന്നെ, ഭക്തന്മാരും
ജീവൻന്മാർ നാലുതരമുണ്ട്: ബദ്ധൻ, മുമുക്ഷു, മുക്തൻ, നിത്യമുക്തൻ.
നിത്യമുക്തൻ - നാരദാദികളെപ്പോലെ ഇവർ മനുഷ്യരുടെ മംഗളത്തിനു വേണ്ടി, മനുഷ്യർക്ക് അദ്ധ്യാത്മശിക്ഷണം നല്കുന്നതിനുവേണ്ടി, ലോകത്തിൽ ജീവിക്കുന്നു.
ബദ്ധജീവൻ- വിഷയാസക്തനായിക്കഴിയുന്നു. ഭഗവാനെ മറന്നും കഴിയുന്നു. അബദ്ധത്തിൽപ്പോലും ഭഗവച്ചിന്ത ചെയ്കയില്ല.
മുമുക്ഷുജീവൻ- മുക്തനാകണമെന്ന് ആഗ്രഹിക്കുന്നവർ. എന്നാലവരിൽ ചിലർക്ക് മുക്തരാകാൻ സാധിക്കുന്നു. ചിലർക്ക് സാധിക്കുന്നില്ല.
മുക്തജീവൻ- സന്യാസിമാരും മഹാത്മാക്കളും. സംസാരത്തിലെ കാമിനീകാഞ്ചനങ്ങളിൽ അവർ പിന്നെ ബദ്ധരല്ല; മനസ്സിൽ വിഷയചിന്തയില്ലാത്തവർ.
ഒരു തടാകത്തിൽ മീൻ പിടിക്കാൻ വല വീശിയിരിക്കുന്നു. രണ്ടുനാലു മത്സ്യങ്ങൾ ഒരിക്കലും വലയിലകപ്പെടാതിരിക്കുമാറ് സമർത്ഥങ്ങളാകുന്നു. ഇവയെ നിത്യമുക്തന്മാരോട് ഉപമിക്കാം. എന്നാൽ അധികം മത്സ്യങ്ങളും വലയിൽപ്പെടുന്നു. അവയിൽ ചിലവ പുറത്തുചാടാൻ പിടയുന്നു.ഇവ മുമുക്ഷു ജീവന്മാരെപ്പോലെയാണ്. എന്നാൽ എല്ലാറ്റിനും
പുറത്തുചാടാൻ കഴിയുന്നില്ല. രണ്ടുനാലെണ്ണം'പ്ലോ''പ്ലോ'
ന്നു വലയ്ക്കു പുറത്തുചാടുന്നു. അപ്പോൾ മീൻപിടുത്തക്കാൻ വിളിച്ചുപറയുന്നു: 'അതാ പോയി ഒരു വല്ല്യ മീൻ.' എന്നാൽ വലയിൽപ്പെട്ട അധികമെണ്ണത്തിനും പുറത്തുകടക്കാൻ ഒക്കുകയില്ല. പുറത്തുകടക്കാൻ ഒട്ടു ശ്രമിക്കയുമില്ല.നേരെമറിച്ച് വലയും വായിലാക്കി കുളത്തിലെ ചെളിക്കുള്ളിൽ, അനങ്ങാതെ ചുരുണ്ടുകൂടി കിടന്നുകൊണ്ടു വിചാരിക്കുന്നു, ഇനി ഭയമൊന്നുമില്ല; നമുക്ക് ബഹുസുഖം! എന്നാൽ വലക്കാർ, 'ഏലേലോ'ന്നു വിളിച്ചുകൊണ്ടു വലയോടുകൂടി അവയെ വലിച്ചു കരയ്ക്കിടുമെന്ന് പാവങ്ങളറിയുന്നില്ല! ഇവ ബദ്ധ ജീവന്മാരെപ്പോലെയാകുന്നു.

സംസാരാസക്തൻ - ബദ്ധ ജീവൻ
ശ്രീരാമകൃഷ്ണൻ :- ബദ്ധജീവന്മാർ സംസാരത്തിലെ കാമിനീകാഞ്ചനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. കൈയ്യും കാലും കെട്ടുപാടിൽ, ഈ സംസാരത്തിലെ കാമിനിയിൽനിന്നും കാഞ്ചനത്തിൽനിന്നും സുഖമുണ്ടാകുമെന്ന് കരുതി നിർഭയം വസിക്കുകയും ചെയ്യുന്നു; അതുമൂലം നാശമടയുമെന്ന് അവരറിയുന്നില്ല. ബദ്ധജീവൻ മരിക്കാറാകുമ്പോൾ അയാളുടെ വീട്ടുകാരി ചോദിക്കുന്നു: 'നിങ്ങൾ പോകാൻ പോണു; എനിക്കെന്തു ചെയ്തു വെച്ചിട്ടാണ് പോണത്?' കൂടാതെ, അയാളുടെ മായാബന്ധത്തിന്റെ ആധിക്യം മൂലം, വിളക്കിലെ തിരി നല്ലതുപോലെ കത്തുന്നതു കണ്ടാൽ അയാൾ പറയുന്നു: 'എണ്ണ വളരെ ചെലവാകും; തിരി താഴ്ത്തൂ.' അവൻ മരണശയ്യയിൽ കിടപ്പുമാണ്.
ബദ്ധജീവന്മാർ ഈശ്വരചിന്ത ചെയ്കയില്ല. സമയം കിട്ടിയാൽ ഭള്ളും പടാച്ചിയും പറഞ്ഞു കഴിക്കുന്നു; അല്ലെങ്കിൽ വെറുതെ ഓരോന്നു ചെയ്യുന്നു. ചോദിച്ചാൽ പറയും: 'എനിക്കു ചുമ്മായിരിക്കാൻ വയ്യ. അതുകൊണ്ട് വേലി കെട്ടുകയാ!' നേരം കളയാൻ വഴിയൊന്നും കണ്ടില്ലെങ്കിൽ ചീട്ടുകളിക്കാൻ തുടങ്ങുകയായി!( സകലരും സ്തംബിച്ചിരിക്കുന്നു)
ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം ഒന്ന്, പുറം 15-16
No comments:
Post a Comment